Philips Audio Bluetooth Soundbar
പ്രമുഖ ഓഡിയോ ബ്രാൻഡായ ഫിലിപ്സിൽ നിന്നും ഇതാ സുവർണാവസരം. 160W ഓഡിയോ ഔട്ട്പുട്ടുള്ള ഫിലിപ്സ് Bluetooth Soundbar ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. ആമസോണിലെ ലിമിറ്റഡ് ടൈം ഓഫറിലാണ് വിലക്കിഴിവ്. 5000 രൂപയിൽ താഴെ ഫിലിപ്സ് ഹോം തിയേറ്റർ സിസ്റ്റം വാങ്ങാനുള്ള ഓഫറാണിത്.
മികച്ച ബേസ് (Bass) ക്വാളിറ്റിയും ക്രിസ്റ്റൽ ക്ലിയർ സൗണ്ടും ലഭിക്കുന്ന ഓഡിയോ സിസ്റ്റമാണിത്. ഫിലിപ്സിന്റെ ബ്ലൂടൂത്ത് സൗണ്ട്ബാറിന്റെ പ്രത്യേകതകളും വിലയും വിശദമായി അറിയാം.
14,990 രൂപയ്ക്കാണ് ഫിലിപ്സ് ഓഡിയോ സിസ്റ്റം ലോഞ്ച് ചെയ്തത്. എന്നാൽ ആമസോൺ ഇന്ത്യയിലെ ഓഫറിലൂടെ ബ്ലൂടൂത്ത് സിസ്റ്റം കുറഞ്ഞ വിലയിൽ വാങ്ങിക്കാം. പകുതി വിലയ്ക്ക് ഓഡിയോ സിസ്റ്റം പർച്ചേസ് ചെയ്യാം. ഇതിന് ആമസോണിലെ വില 6,999 രൂപയാണ്. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1500 രൂപ കിഴിവ് ലഭിക്കും.
Also Read: വമ്പൻ ബാറ്ററി, ചെറിയ വില! Realme P4 Lite 4G Rs 2000 ഡിസ്‌കൗണ്ടിൽ ആദ്യ വിൽപന
ഫിലിപ്സ് സൗണ്ട് ബാർ കൂടുതൽ ലാഭത്തിൽ വാങ്ങണമെങ്കിൽ ഈ ബാങ്ക് കിഴിവ് പ്രയോജനപ്പെടുത്താം. ഇങ്ങനെ ഓഡിയോ സിസ്റ്റം വെറും 6000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. ഫിലിപ്സ് പോലൊരു മുൻനിര ബ്രാൻഡിന്റെ ഉൽപ്പന്നം ഇത്രയും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് അപൂർവ്വമാണ്.
246 രൂപയുടെ ഇഎംഐ ഡീൽ ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ഇതിന് 549.2 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
ഉയർന്ന നിലവാരമുള്ള ഓഡിയോ എക്സ്പീരിയൻസ് നിങ്ങൾക്ക് ഫിലിപ്സ് ഓഡിയോ TAB4228 സൗണ്ട്ബാറിൽ നിന്ന് ലഭിക്കും. ഇതിന് സ്ലീക്ക് ഡിസൈനാണുള്ളത്. സൗണ്ട്ബാറിൽ ശക്തമായ 2.1 ചാനൽ സിസ്റ്റമാണ് ഇതിലുള്ളത്. ഇത് സിനിമകൾക്കും സംഗീതത്തിനും ഗെയിമിംഗിനും അനുയോജ്യമായ ഓഡിയോ സിസ്റ്റമാണ്. മികച്ച ബാസ് നൽകുന്നതിന് ഓഡിയോ സിസ്റ്റത്തിൽ ഒരു വയർലെസ് സബ്‌വൂഫറുമുണ്ട്.
നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു മിനി തിയേറ്ററാക്കി മാറ്റാൻ ഏറ്റവും അനുയോജ്യമായ ഡിവൈസാണിത്. ഇതിനുള്ളിൽ തന്നെ സബ്‌വൂഫറുകൾ ഘടിപ്പിച്ചിരിക്കുന്നു. വയറുകളുടെ ശല്യമില്ലാതെ ക്ലീൻ ആയി സെറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഇങ്ങനെ ലഭിക്കുന്നത്. വലിപ്പക്കുറവുള്ളതിനാൽ ടിവിയുടെ താഴെ അധികം സ്ഥലം എടുക്കാതെ ഇത് സ്ഥാപിക്കാനാകും.
ബ്ലൂടൂത്ത്, HDMI, USB തുടങ്ങിയ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. സ്മാർട്ട്‌ഫോണുകൾ, ഗെയിമിംഗ് കൺസോളുകൾ, ടെലിവിഷനുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതും സുഗമമാണ്. സൗണ്ട്ബാറിന്റെ സ്ലിം ഡിസൈനിൽ വയർലെസ് സബ്‌വൂഫറും സജ്ജീകരിച്ചിരിക്കുന്നു. 160 W ഓഡിയോ സപ്പോർട്ടാണ് സൗണ്ട്ബാറിലുള്ളത്.