വീട് തിയേറ്ററാക്കണോ? 900W Zebronics സൗണ്ട്ബാർ ഇപ്പോൾ പകുതി വിലയ്ക്ക്!
വീട്ടിൽ ഒരു കിടിലൻ സിനിമ തിയേറ്റർ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! പ്രമുഖ ഓഡിയോ ബ്രാൻഡായ Zebronics ൽ നിന്നും കരുത്തുറ്റ 900W സൗണ്ട്ബാർ വിലക്കുറവിൽ സ്വന്തമാക്കാം. വീടിനുള്ളിൽ തിയേറ്ററിന് സമാനമായ മികച്ച ശബ്ദവിന്യാസവും ആഴത്തിലുള്ള ബേസും നിസ്സാരം ഒരു ഓഡിയോ സിസ്റ്റത്തിൽ നിന്ന് ലഭിക്കുന്നു. ഡോൾബി അറ്റ്‌മോസ് പോലുള്ള അത്യാധുനിക ഫീച്ചറുകളുള്ള ഓഡിയോ സിസ്റ്റമാണിത്.
Surveyനേരിട്ടുള്ള വിലക്കിഴിവിന് പുറമെ ബാങ്ക് കാർഡുകൾക്കും മറ്റും വലിയ കിഴിവ് ആമസോൺ അനുവദിച്ചിരിക്കുന്നു. സിബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിന്റെ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
Zebronics Soundbar Deal Price Amazon
89,999 രൂപയ്ക്കാണ് സീബ്രോണിക്സ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എന്നാൽ ഫ്ലിപ്കാർട്ട് കിഴിവിലൂടെ 70 ശതമാനം കിഴിവിൽ 26,999 രൂപയ്ക്ക് വാങ്ങിക്കാം. സിബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് ആമസോൺ പേ ബാലൻസ് ക്യാഷ്ബാക്കിലൂടെ 809 രൂപ ലാഭിക്കാം. സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് HDFC ബാങ്ക് കാർഡിലൂടെ പേയ്മെന്റ് നടത്തുകയാണെങ്കിൽ 1000 രൂപ ഓഫറും സ്വന്തമാക്കാം. സെബ്രോണിക്സ് സൗണ്ട് ബാർ ഇതിലൂടെ 25000 രൂപ റേഞ്ചിൽ വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 949 രൂപയുടെ ഇഎംഐ ഓഫറിലും പർച്ചേസ് ചെയ്യാവുന്നതാണ്.
Also Read: 200 ദിവസത്തേക്ക് നോ ടെൻഷൻ! അൺലിമിറ്റഡ് ഡാറ്റയും കോളുകളുമായി Jio
സെബ്രോണിക്സ് സൗണ്ട്ബാർ സവിശേഷതകൾ
ഡോൾബി അറ്റ്‌മോസിന്റെയും അക്കൗസ്റ്റിമാക്‌സ് ഓഡിയോ ടെക്‌നോളജിയുടെയും പിന്തുണ ഈ ഓഡിയോ സിസ്റ്റത്തിനുണ്ട്. സീബ്രോണിക്‌സ് ഹോം തിയേറ്റർ സിസ്റ്റത്തിന് ഉച്ചത്തിലുള്ള ശബ്‌ദ ഇംപാക്ട് നൽകാനുള്ള ശേഷിയുമുണ്ട്. ഈ സൗണ്ട്ബാറിന് ശക്തമായ 12 ഇഞ്ച് വയർലെസ് സബ്‌വൂഫറുണ്ട്.

900W ന്റെ മൊത്തം ഓഡിയോ പവർ ഔട്ട്‌പുട്ട് സിബ്രോണിക്സിൽ നിന്ന് ലഭിക്കുന്നു. വ്യത്യസ്ത വലുപ്പങ്ങളിലുള്ള 9 ഡ്രൈവറുകൾ കൂടി ഓഡിയോ സിസ്റ്റത്തിലുണ്ട്. HDMI (eARC), Optical Input, AUX, USB, കൂടാതെ ഏറ്റവും പുതിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതിനുണ്ട്. ടിവി റിമോട്ട് വഴിയും സെബ്രോണിക്സ് സൗണ്ട് ബാർ നിയന്ത്രിക്കാം.
മൾട്ടി-ഡൈമൻഷണൽ 3D സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും ഇതിനുണ്ട്. ബൂമിംഗ് സൗണ്ട് എഫക്റ്റിനായി പ്രീമിയം എക്സ്പീരിയൻസ് ആസ്വദിക്കാം. ഇതിൽ രണ്ട് യൂണിറ്റ് സ്പീക്കർ ഡിസൈൻ ഉള്ളതിനാൽ വലിയ ടിവി സ്‌ക്രീനുകൾക്ക് ഏറ്റവും അനുയോജ്യമാണ്.
7 ചാനലുകളും ഒരു സബ്‌വൂഫറും രണ്ട് അപ്‌ഫയറിംഗ് സ്പീക്കറുകളും ചേർന്ന 7.1.2 ചാനൽ സിസ്റ്റത്തിലാണ് ഈ പ്രീമിയം സൌണ്ട് ബാർ നിർമിച്ചിട്ടുള്ളത്. യഥാർത്ഥ 3D സിനിമാറ്റിക് ഓഡിയോ അനുഭവം ഡോൾബി അറ്റ്മോസിലൂടെ ആസ്വദിക്കാനാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
