Festival Offer: 600W ഔട്ട്പുട്ടുള്ള LG Soundbar നിങ്ങൾക്ക് 17000 രൂപ വിലക്കുറവിൽ വാങ്ങാം, പരിമിതകാലത്തേക്ക്….

Updated on 27-Feb-2025
HIGHLIGHTS

വയർലെസ് 5.1 ചാനൽ ഡോൾബി സൗണ്ട് ബാറിന് വിലക്കിഴിവ് പ്രമാണിച്ചു

ആമസോൺ ഇന്ത്യ എക്‌സ്‌ക്ലൂസീവ് ഓഫറിലൂടെ സൗണ്ട് ബാർ സ്വന്തമാക്കാം

LG Soundbar S65TR എന്ന സൌണ്ട്ബാറിനാണ് കിഴിവ്

നിങ്ങൾക്ക് 600W ഔട്ട്പുട്ടുള്ള LG Soundbar ഓഫറിൽ പർച്ചേസ് ചെയ്യാം. LG കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയതും പവർഫുള്ളുമായ സൌണ്ട്ബാറിനാണ് ഇപ്പോൾ കിഴിവ്. മഹാശിവരാത്രി പ്രമാണിച്ചുള്ള സൌണ്ട്ബാർ ഓഫറാണിത്.

ആമസോൺ ഇന്ത്യ എക്‌സ്‌ക്ലൂസീവ് ഓഫറിലൂടെ വയർലെസ് 5.1 ചാനൽ ഡോൾബി സൗണ്ട് ബാറിന് വിലക്കിഴിവ് പ്രമാണിച്ചു. 17000 രൂപ വിലക്കുറവിൽ ഈ സൗണ്ട് ബാർ ആമസോണിൽ വിറ്റഴിക്കുകയാണ്. ഇത് വളരെ പരിമിതകാലത്തേക്കുള്ള ബമ്പർ ഡിസ്കൌണ്ട് സെയിലാണെന്നത് ശ്രദ്ധിക്കുക.

lg latest soundbar

600W ഔട്ട്പുട്ടുള്ള എൽജി Soundbar ഓഫർ

LG Soundbar S65TR എന്ന സൌണ്ട്ബാറിനാണ് കിഴിവ്. 5.1 ചാനൽ സൗണ്ട് ബാർ ആമസോണിൽ വിൽക്കുന്നത് 20,000 രൂപ ബജറ്റിലാണ്. ആകർഷകമായ ബാങ്ക് ഓഫറും ചേർത്തുള്ള കിഴിവാണ്. സൈറ്റിൽ ഇത് 22,988 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമെ സൗണ്ട് ബാറിന് 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭ്യം. IDFC FIRST, BOBCARD, Federal ബാങ്കുകളുടെ കാർഡിനാണ് ഓഫർ.

1,874.24 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഇതിനുണ്ട്. അതിനാൽ വീടിനൊരു ഹോം തിയേറ്റർ അനുഭവം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രാൻഡിൽ നിന്ന് തന്നെ സൗണ്ട് ബാർ ലഭിക്കും. അതും ആമസോൺ കിഴിവിൽ ഇതിന് 20000 രൂപ മാത്രമാണ് വിലയാകുന്നത്.

ആമസോൺ പേ ICICI ബാങ്ക് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഇത് ശിവരാത്രി പ്രമാണിച്ച് നൽകുന്ന ഡിസ്കൌണ്ടായതിനാൽ വേഗം തന്നെ വാങ്ങുന്നതാണ് ബുദ്ധി. Buy from here.

LG സൗണ്ട് ബാർ: സ്പെസിഫിക്കേഷൻ

എൽജി സൗണ്ട് ബാർ 5.1 ചാനൽ വയർലെസ് യൂണിറ്റാണ് ഇതിനുള്ളത്. മൂന്ന് സ്പീക്കറുകളുള്ള ബാർ, വയർലെസ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളാണിത്. വയർലെസ് സബ് വൂഫർ ഇതിൽ ഉൾപ്പെടുന്നു. ഈ എൽജി സൗണ്ട് ബാർ മൊത്തം 600W ശക്തമായ ഔട്ട്പുട്ട് നൽകുന്നു.

ഡോൾബി ഓഡിയോ, ഡിടിഎസ് ഡിജിറ്റൽ സറൗണ്ട് സൗണ്ട് സപ്പോർട്ടുള്ള ഡിവൈസാണിത്. എഐ സൗണ്ട് പ്രോ സപ്പോർട്ടും ഇതിനുണ്ട്. ഇതിൽ HDMI ആർക്ക്, USB, ഒപ്റ്റിക്കൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ടും ലഭിക്കുന്നു. Home Theater അനുഭവത്തിന് ഏറ്റവും മികച്ച ഓഡിയോ ഡിവൈസാണ് LG Soundbar S65TR.

Also Read: ആമസോൺ അലക്സ സ്പീക്കർ ഏറ്റവും കുറഞ്ഞ വിലയിൽ

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :