500W Home Theatre Soundbar Deal Price
500W ഓഡിയോ ഔട്ട്പുട്ടുള്ള Home Theatre Soundbar കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഡോൾബി അറ്റ്മോസ് പിന്തുണയ്ക്കുന്ന സൗണ്ട്ബാർ ആണിത്. ആമസോൺ ഇതിന് 61 ശതമാനം വിലക്കിഴിവ് അനുവദിച്ചു. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ. 15000 രൂപയിൽ താഴെ ബോട്ട് ബ്രാൻഡിന്റെ ഹോം തിയേറ്റർ സൗണ്ട്ബാർ വാങ്ങിക്കാം.
വിപണിയിൽ ഏറ്റവും പുതിയതായി ഇറക്കിയ ഓഡിയോ സിസ്റ്റമാണിത്. boAt Aavante Prime 5.1 5000DA മോഡലിൽ വരുന്ന സൗണ്ട്ബാർ ആണിത്. 37,990 രൂപയാണ് ബോട്ട് അവന്റെ പ്രൈം 5.1 ഓഡിയോ സിസ്റ്റം പകുതി വിലയ്ക്ക് ലഭ്യമാണ്.
സബ് വൂഫറും വയേർഡ് സാറ്റലൈറ്റും അടങ്ങിയ ഹോം തിയേറ്റർ സിസ്റ്റം 14,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലാണ് ഇത്രയും വിലക്കിഴിവിൽ ബോട്ട് സൗണ്ട് ബാർ വിൽക്കുന്നത്. HDFC, IDFC കാർഡുകളിലൂടെ 1500 രൂപയുടെ ഡിസ്കൗണ്ട് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 13000 രൂപ റേഞ്ചിൽ ഹോം തിയേറ്റർ സ്വന്തമാക്കാം. ആമസോൺ ഇതിന് 527 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു.
5.1-ചാനൽ ഓഡിയോ സപ്പോർട്ടുള്ള സൗണ്ട് ബാറാണിത്. ഇതിന് വയർഡ് സബ് വൂഫറും ഡ്യുവൽ വയർഡ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും നൽകിയിരിക്കുന്നു. 500W RMS ഔട്ട്‌പുട്ട് ബോട്ട് ആവന്റെ പ്രൈം 5.1 5000ഡിഎ ഓഡിയോ സിസ്റ്റത്തിലുണ്ട്.
ഒന്നിലധികം വയർഡ്, വയർലെസ് ഇൻപുട്ടുകൾക്കുള്ള സപ്പോർട്ട് ഇതിൽ ലഭിക്കുന്നു. ആവാന്റേ പ്രൈം 5.1 സൗണ്ട്ബാറിൽ HDMI, USB-A, AUX, ഒപ്റ്റിക്കൽ, ബ്ലൂടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടിവി, സ്മാർട്ട്‌ഫോൺ, ബ്ലൂടൂത്ത് ഓഡിയോ പ്ലേബാക്ക് എന്നിവയുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാനാകും.
മികച്ച രീതിയിൽ നിർമ്മിച്ച ഹോം തിയേറ്റർ സിസ്റ്റത്തിന് പ്രീമിയം ഫിനിഷുണ്ട്. ഇതിന്റെ പ്രധാന യൂണിറ്റിലും സാറ്റലൈറ്റ് സ്പീക്കറുകളിലും ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു. സബ് വൂഫറിൽ മരം കൊണ്ടുള്ള സ്റ്റെം എൻക്ലോഷർ ആണ് കൊടുത്തിട്ടുള്ളത്.
Also Read: സാംസങ്ങിനെ പൂട്ടാൻ മിഡ് റേഞ്ചിൽ ഒരു Realme 5G ഫോൺ! 7000mAh ബാറ്ററിയും 200MP സെൻസറും
HDMI വഴി eARC പാസ്-ത്രൂ വഴി കണക്റ്റ് ചെയ്യുമ്പോൾ ആഴത്തിലുള്ള സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ലഭിക്കും. ഇത് നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടിൽ ഓഡിയോ അനുഭവം തരുന്നു.