500W ഔട്ട്പുട്ട് MOTOROLA Dolby Digital Soundbar ഏറ്റവും വിലക്കുറവിൽ, ഒന്നാന്തരം ബമ്പർ ഓഫർ

Updated on 17-Jul-2025
HIGHLIGHTS

3 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഇപ്പോഴുള്ളത്

37,999 രൂപ വില വരുന്ന സൗണ്ട്ബാർ 10000 രൂപയ്ക്കും താഴെ വാങ്ങാം

MOTOROLA AmphisoundX Vibe ഓഡിയോ ഡിവൈസിനാണ് ഏറ്റവുമധികം കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്

500W ഔട്ട്പുട്ട് MOTOROLA Dolby Digital Soundbar നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 37,999 രൂപ വില വരുന്ന സൗണ്ട്ബാർ 10000 രൂപയ്ക്കും താഴെ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. MOTOROLA AmphisoundX Vibe ഓഡിയോ ഡിവൈസിനാണ് ഏറ്റവുമധികം കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 73 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഇപ്പോഴുള്ളത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓഫർ വിശദമായി അറിയാം.

MOTOROLA Dolby Digital Soundbar ഓഫർ

11,995 രൂപയ്ക്കാണ് മോട്ടറോള ഡോൾബി ഡിജിറ്റൽ സൗണ്ട്ബാർ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിൽ 9,999 രൂപയ്ക്കാണ് സൗണ്ട്ബാർ വിൽക്കുന്നത്. ആക്സിസ് ബാങ്ക് കാർഡുകൾ വഴി 1,250 രൂപയുടെ അധിക കിഴിവ് നേടാം. ഇങ്ങനെ 9000 രൂപയ്ക്ക് താഴെ MOTOROLA Dolby Digital സൌണ്ട്ബാർ സ്വന്തമാക്കാം.

500 W ബ്ലൂടൂത്ത് സൗണ്ട്ബാർ പ്രത്യേകത എന്തൊക്കെ?

നിങ്ങളുടെ വീടിന് ഒരു മികച്ച ഓഡിയോ എക്സ്പീരിയൻസ് തരുന്നതിന് ഇത് നല്ല ചോയിസാണ്. 500W പീക്ക് പവർ ഔട്ട്പുട്ടുള്ള സൌണ്ട്ബാറാണിത്. ക്ലാരിറ്റിയുള്ള സൌണ്ട് എക്സ്പീരിയൻസ് ഈ ബ്ലൂടൂത്ത് സൌണ്ട്ബാറിൽ ലഭിക്കും. ഇതിൽ Dolby Digital ഓഡിയോയാണ് ലഭിക്കുന്നത്.

ഈ സൗണ്ട്ബാറിന് 5.1 ചാനൽ ഔട്ട്പുട്ടാണുള്ളത്. ഇതിൽ സൗണ്ട്ബാർ മാത്രമല്ല നൽകിയിരിക്കുന്നത്. മോട്ടറോള ഇതിനൊപ്പം വയേർഡ് സബ് വൂഫർ, രണ്ട് വയേർഡ് സാറ്റലൈറ്റ് സ്പീക്കറുകളും കൊടുത്തിട്ടുണ്ട്. ഇത് മുറിയുടെ എല്ലാ വശങ്ങളിലേക്കും സൌണ്ട് എത്തിക്കുന്നതിന് സഹായിക്കും.

സിനിമകൾ, വെബ് സീരീസുകൾ, ഗെയിമുകൾ എന്നിവയ്ക്കായി സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഉറപ്പിക്കാം. ഇതിലെ സബ് വൂഫറിലൂടെ ഡീപ് ബാസിൽ സൌണ്ടും, ക്രിസ്റ്റൽ ക്ലിയർ ഓഡിയോ അനുഭവവും ഉറപ്പിക്കാം. ബിൽറ്റ്-ഇൻ ആംപ്ലിഫയറും DSP-യും ഓഡിയോ ഒപ്റ്റിമൈസ് ചെയ്യുന്നു. ഓരോ തരം ഓഡിയോയ്ക്കും അനുയോജ്യമായ സൌണ്ട് മോഡുകളും ഇതിലുണ്ട്.

ഡൈനാമിക് LED ഡിസ്പ്ലേയുള്ള വുഡൻ ഷാസി സബ് വൂഫർ ഇതിലുണ്ട്. 33 cm വോളിൽ ഘടിപ്പിക്കാവുന്ന സാറ്റലൈറ്റ് സ്പീക്കറുകളാണ് സൌണ്ട്ബാറിനൊപ്പം കൊടുക്കുന്നത്. HDMI ARC, AUX, USB എന്നിവയുൾപ്പെടെ നിരവധി ഓപ്ഷനുകൾ ഇതിലുണ്ട്. ഒപ്റ്റിക്കൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൌകര്യവും MOTOROLA സൌണ്ട്ബാറിലുണ്ട്. സ്മാർട് ടിവിയിൽ മാത്രമല്ല, ഫോൺ, കമ്പ്യൂട്ടർ എന്നിവയുമായും എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കും.

Also Read: Infinix Hot 60 5G+: 5200mAh പവർഫുൾ 2TB സ്റ്റോറേജ് ഫോണിന് First Sale, 9999 രൂപയ്ക്ക് ലോഞ്ച് ഓഫറിൽ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :