LG Dolby Atmos Soundbar
400 വാട്ട് ഓഡിയോ ഔട്ട്പുട്ടുള്ള LG Dolby Atmos സൗണ്ട്ബാർ കുറഞ്ഞ വിലയിൽ ലഭ്യം. Amazon India ഈ ഓഡിയോ സിസ്റ്റത്തിന് 13000 രൂപയോളം വില കുറച്ചു. 20000 രൂപ റേഞ്ചിൽ പ്രീമിയം, സ്റ്റൈലിഷ് ഹോം തിയേറ്റർ സിസ്റ്റം നോക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്. കാരണം ഇതിൽ ക്യുഎൻഇഡി (QNED) മാച്ചിങ് ഫീച്ചറുണ്ട്. പരിമിതകാലത്തേക്കാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
USB, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഓഡിയോ സിസ്റ്റമാണിത്. ആമസോണിലെ ഓഫറും എൽജി ഡോൾബി സൗണ്ട്ബാറിന്റെ പ്രധാന പ്രത്യേകതകളും താഴെ പരിശോധിക്കാം.
എൽജിയുടെ ഹോം തിയേറ്റർ സിസ്റ്റത്തിന് ആമസോൺ വളരെ മികച്ച കിഴിവ് ഇപ്പോൾ ലഭ്യമാണ്. 34,990 രൂപയ്ക്കാണ് ഈ ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 37 ശതമാനം ഇളവ് ഓഡിയോ സിസ്റ്റത്തിന് ലഭിക്കുന്നു.
21,990 രൂപയാണ് ആമസോണിലെ വില. 1250 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു. ഇങ്ങനെ 20000 രൂപയ്ക്ക് എൽജി ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ വാങ്ങിക്കാം. 773 രൂപയ്ക്ക് ഓഡിയോ സിസ്റ്റം ഇഎംഐയിലും പർച്ചേസ് ചെയ്യാം.
LG S70TY 400W 3.1.1 Channel മോഡലിൽ വരുന്ന സൗണ്ട്ബാർ ആണിത്. പവർഫുൾ പെർഫോമൻസും കോംപാക്റ്റ് ഡിസൈനുമാണ് സൌണ്ട്ബാറിന്റെ ഹൈലൈറ്റ്. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഹോം തിയേറ്റർ യൂണിറ്റ് നോക്കുന്നവർക്ക് ഇത് ഇണങ്ങും. എൽജിയുടെ വിപണിയിൽ ഡിമാൻഡ് കൂടുതലുള്ള ക്യുഎൻഇഡി ടിവികളുമായി വേഗത്തിൽ കണക്റ്റിവിറ്റിയും ലഭിക്കുന്നു.
ഇന്ത്യയിലെ മുൻനിര ഹോം തിയറ്റർ ബ്രാൻഡുകളിൽ ഒന്നാണ് എൽജി. വീട്ടിൽ ഒരു എൽജി ഹോം തിയറ്റർ ഉണ്ടെങ്കിൽ സിനിമകൾ, ഷോകൾ, ഗെയിമിംഗ് എന്നിവയ്‌ക്ക് അനുയോജ്യമാകും. ഡോൾബി അറ്റ്‌മോസിനൊപ്പം സറൗണ്ട് സൗണ്ട് പോലുള്ള ഫീച്ചറുകളും ഇത് പിന്തുണയ്ക്കുന്നു. ഈ ഓഡിയോ സിസ്റ്റത്തിൽ ബിൽറ്റ്-ഇൻ വയർലെസ് സബ്‌വൂഫർ നൽകിയിട്ടുണ്ട്.
Also Read: സെക്കൻഡറി സിം ആക്ടീവായി വെക്കണോ? 200 രൂപയിൽ താഴെ BSNL മാസ്സ് പ്ലാൻ!
ഭിത്തിയിൽ ഘടിപ്പിക്കാവുന്ന ഡിസൈനിലാണ് ഇത് നിർമിച്ചിട്ടുള്ളത്. 3.1.1 ചാനൽ സൗണ്ട്ബാറാണിത്. ഇതിൽ മൊത്തം 400W ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇടത്തരം മുറികൾക്ക് സൗണ്ട്ബാർ അനുയോജ്യമാണ്.
ടിവിയുമായി തന്നെ ബന്ധിപ്പിക്കുന്നതിന് നൂതനമായ ഒരു ക്രെസ്റ്റ് ഡിസൈനും ഇതിനുണ്ട്. എൽജി സൗണ്ട്ബാറിനെ ടിവിയുമായും മറ്റ് ഉപകരണങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത്, HDMI ARC ഓപ്ഷനുകളും ലഭ്യം. എൽജി ഓഡിയോ സിസ്റ്റം പ്രീമിയം മെറ്റൽ ഗ്രിൽ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്.