400W Dolby ഡിജിറ്റൽ Sony HT-S20R Soundbar 15000 രൂപയിലും താഴെയെത്തി, Limited Offer നോക്കിയില്ലേൽ മണ്ടത്തരമാകും!
സ്മാർട് ടിവിയ്ക്ക് ഹോം തിയേറ്റർ എക്സ്പീരിയൻസ് തരുന്നതിന് മികച്ച Sony Soundbar നോക്കി വാ
മികച്ച ബാസ്, ക്ലാരിറ്റി വോക്കലും സറൗണ്ട് സൗണ്ടുമെല്ലാം തരുന്ന SONY സൗണ്ട്ബാറാണിത്
സൗണ്ട്ബാർ ഇപ്പോൾ 15000 രൂപയ്ക്കും താഴെ വാങ്ങാനാകും
സ്മാർട് ടിവിയ്ക്ക് ഹോം തിയേറ്റർ എക്സ്പീരിയൻസ് തരുന്നതിന് മികച്ച Sony Soundbar നോക്കി വാങ്ങാം. Amazon മെയ് 1-ന് ആരംഭിച്ച സമ്മർ സെയിലിൽ ഓഡിയോ ഡിവൈസുകൾക്കും മികച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Surveyനല്ലൊരു സൗണ്ട്ബാർ അല്ലെങ്കിൽ സ്പീക്കർ സിസ്റ്റം വാങ്ങാൻ പ്ലാനുള്ളവർക്ക് ആമസോൺ ഡീൽ പ്രയോജനകരമാകും. സിനിമ കാണുമ്പോഴും ലൈവ് സ്പോർസ് മത്സരങ്ങൾക്കും മ്യൂസിക് ആസ്വദിക്കാനുമെല്ലാം മികച്ച ഓഡിയോ എക്സ്പീരിയൻസ് വേണ്ടി വരുന്നു.
ഇതിന് സോണിയുടെ ഡോൾബി ഡിജിറ്റൽ സപ്പോർട്ടുള്ള സൗണ്ട്ബാർ തെരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. മികച്ച ബാസ്, ക്ലാരിറ്റി വോക്കലും സറൗണ്ട് സൗണ്ടുമെല്ലാം തരുന്ന SONY സൗണ്ട്ബാർ ഇപ്പോൾ 15000 രൂപയ്ക്കും താഴെ വാങ്ങാനാകും.

Sony Soundbar Deal: വിശദമായി അറിയാം…
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ Sony HT-S20R Soundbar 15,989 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. സ്മാർട് ടിവിയ്ക്കൊപ്പം കണക്റ്റ് ചെയ്യാവുന്ന 400W ഔട്ട്പുട്ട് തരുന്ന ഡിവൈസാണിത്.
1250 രൂപ ഇളവ് നിങ്ങൾക്ക് HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി നേടാം. ഇങ്ങനെ സോണി HT S20R സൗണ്ട്ബാർ 14000 രൂപ റേഞ്ചിൽ ലഭിക്കുന്നു. ഇത് നോൺ- ഇഎംഐയിൽ വാങ്ങുന്നവർക്ക് പ്രയോജനപ്പെടുത്താം.
ഇഎംഐയിൽ വാങ്ങുമ്പോൾ 1750 രൂപ വരെ HDFC ബാങ്ക് കാർഡ് കിഴിവ് അനുവദിച്ചിരിക്കുന്നു. ആമസോൺ 1,303.59 രൂപയുടെ പലിശയില്ലാത്ത ഇഎംഐ ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു. വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, ഈ ആമസോൺ ലിങ്ക് പരിശോധിക്കാം…
സോണി HT-S20R Soundbar പ്രത്യേകതകൾ എന്തെല്ലാം?
HT-S20R Real 5.1ch Dolby Digital സൗണ്ട്ബാർ മികച്ച ഫീച്ചറുകളുള്ള ബജറ്റ് ഫ്രണ്ട്ലി ഉപകരണമാണ്. ബ്ലൂടൂത്ത്, യുഎസ്ബി പോരാതെ, ഒപ്റ്റിക്കൽ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്. 400W പവർ ഔട്ട്പുട്ടും പിൻ സ്പീക്കറുകളും സബ് വൂഫറും ഉൾപ്പെടെ 5.1 ചാനലുകളിലൂടെ സിനിമാറ്റിക്, സൗണ്ട് എക്സ്പീരിയൻസ് ഇതിലുണ്ട്. സബ് വൂഫറുള്ള 5.1 ചാനൽ ശബ്ദം മ്യൂസിക്, റാപ് സോങ്ങുകൾ ആസ്വദിക്കുന്നതിനും മികച്ച സേവനം തരുന്നു. മെമ്മറി സ്റ്റിക്കിൽ നിന്ന് പാട്ട് കേൾക്കണമെങ്കിൽ USB കണക്റ്റിവിറ്റിയിലൂടെ സാധ്യമാകും. ഇതിലെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത HDMI കണക്ഷൻ സംവിധാനമുണ്ടെന്നതാണ്.
ഇതിന് പുറമെ Boult Newly Launched X625 സൗണ്ട്ബാറിനും ആമസോണിൽ കിഴിവിൽ വാങ്ങാം. 13999 രൂപയ്ക്ക് ബോൾട്ടിന്റെ ഓഡിയോ ഡിവൈസ് ഇപ്പോൾ വിൽക്കുന്നു. ഇതേ വിലയിലല്ലെങ്കിലും 18999 രൂപയ്ക്ക് സെർബ്രോണിക്സിന്റെ ജ്യൂക്ക് ബാർ 9775 സൗണ്ട്ബാറും ലഭിക്കും.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile