പ്രീമിയം സൗണ്ട്ബാർ നോക്കുന്നവർക്ക്, 1000W Sony Bravia Theatre System 16000 രൂപ കിഴിവിൽ വാങ്ങാം
ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന്റെ അവസാന ദിവസത്തിൽ 1000W Sony Bravia Theatre System വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 1000 വാട്ട് ഔട്ട്പുട്ടുള്ള സോണി പ്രീമിയം ഹോം തിയേറ്റർ സിസ്റ്റത്തിനാണ് കിഴിവ്. ആമസോൺ സോണി ബ്രാവിയ സൗണ്ട്ബാറിനായി ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും അനുവദിച്ചിരിക്കുന്നു.
SurveySony Bravia Theatre System
Dolby Atmos, DTS:X ഓഡിയോ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ആമസോൺ അത്യാകർഷതമായ ഡീലാണ് അനുവദിച്ചിട്ടുള്ളത്. 64,990 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 23 ശതമാനം ഇളവിൽ ഇത് ആമസോൺ വിൽക്കുന്നു. ഇങ്ങനെ സോണി ബ്രാവിയ ഹോം തിയേറ്റർ സിസ്റ്റം 49,979 രൂപയ്ക്ക് വിൽക്കുകയാണ്. സോണി ബ്രാവിയ തിയറ്റർ സിസ്റ്റം 6(HT-S60)മോഡലിൽ വരുന്ന സൗണ്ട്ബാർ ആണിത്.
ഓൾ ബാങ്ക് കാർഡിലൂടെ 1500 രൂപയുടെ ഇളവുണ്ട്. ഇങ്ങനെ സോണി ബ്രാവിയ നിങ്ങൾക്ക് 48000 രൂപ റേഞ്ചിലും പർച്ചേസ് ചെയ്യാം. ഇനി ഇത് ഇഎംഐയിലൂടെ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ 1,757 രൂപയ്ക്ക് തന്നെ വാങ്ങാം.
ആമസോണിൽ കഴിഞ്ഞ വാരമാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചത്. ഒരാഴ്ച നീണ്ട മെഗാ സെയിൽ ഫെസ്റ്റിവലിൽ നിരവധി ഇലക്ട്രോണിക്സ് സിസ്റ്റങ്ങൾക്ക് ഓഫർ അനുവദിച്ചു. ജനുവരി 22, വ്യാഴാഴ്ച ഹോം തിയേറ്റർ സിസ്റ്റത്തിന്റെ ഓഫർ അവസാനിക്കുകയാണ്.

Sony Bravia Soundbar 6 HT-S60
സോണിയുടെ ഇന്ത്യയിലെ ഏറ്റവും ശക്തവും പ്രീമിയം പെർഫോമൻസുമുള്ള ഹോം തിയേറ്റർ സിസ്റ്റങ്ങളിൽ ഒന്നാണിത്. ഈ സോണി ഓഡിയോ സിസ്റ്റത്തിൽ 5.1 ചാനൽ സൌണ്ടാണ് വരുന്നത്. ഇത് സോണി ബ്രാവിയയുടെ HT-S60 മോഡലിലുള്ള ഹോം തിയേറ്റർ സിസ്റ്റമാണ്.
lso Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?
നിലവിൽ ആമസോണിൽ ഏറ്റവും ഉയർന്ന ഉപയോക്തൃ റേറ്റിംഗ് നേടിയിട്ടുണ്ട്. സിനിമകൾ, ഷോകൾ, ഗെയിമിംഗ് എന്നിവയ്‌ക്കെല്ലാം ആഴത്തിലുള്ള ശ്രവണത്തിനായി ഇത് ശക്തമായ 1000W ഔട്ട്‌പുട്ട് തരുന്നു. ഈ 5.1 ഹോം തിയേറ്ററിൽ സബ്‌വൂഫറുള്ള ഒരു സൗണ്ട്ബാർ ഉൾപ്പെടുന്നു. ഇതിൽ സോണി റിയർ സ്പീക്കറുകളും നൽകിയിട്ടുണ്ട്.
ഡോൾബി അറ്റ്‌മോസും DTS:X സപ്പോർട്ടും സറൗണ്ട് സൗണ്ടും വ്യക്തമായ ഓഡിയോ പെർഫോമൻസും ഇതിനുണ്ട്. ഒപ്പം ശക്തവും ഏകീകൃതവുമായ ശബ്‌ദ ഔട്ട്‌പുട്ടിനായി മൾട്ടി സ്റ്റീരിയോയും ലഭിക്കുന്നു. HDMI, ഒപ്റ്റിക്കൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഹോം തിയേറ്റർ ടിവി, ഫോൺ, മറ്റ് ഉപകരണങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാനും അനായാസം സാധിക്കും.
സോണി ബ്രാവിയ തിയേറ്റർ സിസ്റ്റത്തിൽ സ്പീക്കറുകൾ സജ്ജീകരിക്കുന്നതിനും ട്രബിൾഷൂട്ടിംഗിനും വിദൂരമായി വോളിയം നിയന്ത്രിക്കുന്നതിനും ബ്രാവിയ കണക്റ്റ് സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile