WhatsApp Share File: ഫയൽ ഷെയറിങ്ങിന് AirDrop ഫീച്ചറുമായി WhatsApp

Updated on 22-Jan-2024
HIGHLIGHTS

ഫയൽ ഷെയറിങ്ങിനുള്ള സുതാര്യമായ പ്ലാറ്റ്ഫോം കൂടിയാണ് WhatsApp

ഈ ഓപ്ഷനിൽ തന്നെയാണ് മെറ്റ പുതിയ ഫീച്ചറും പരീക്ഷിക്കുന്നത്

നിങ്ങൾ ആർക്കെങ്കിലും ഫയലോ കോണ്ടാക്റ്റോ ഷെയർ ചെയ്യുമ്പോൾ പുതിയ ഫീച്ചർ ലഭിക്കും

എന്നും ആകർഷകമായ ഫീച്ചറുകളാണ് WhatsApp പരീക്ഷിക്കുന്നത്. ഇതിനായി അനുദിനം അപ്ഡേറ്റുകളും മെസേജിങ് ആപ്പ് കൊണ്ടുവരുന്നു. ഇന്ന് വാട്സ്ആപ്പ് വെറുമൊരു മെസേജിങ് പ്ലാറ്റ്ഫോം മാത്രമല്ല. ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാനുള്ള സൌകര്യവുമുണ്ട്.

WhatsApp AirDrop ഫീച്ചർ

ഇതിന് പുറമെ ഫയൽ ഷെയറിങ്ങിനുള്ള സുതാര്യമായ പ്ലാറ്റ്ഫോം കൂടിയാണ് വാട്സ്ആപ്പ്. ഈ ഓപ്ഷനിൽ തന്നെയാണ് മെറ്റ പുതിയ ഫീച്ചറും പരീക്ഷിക്കുന്നത്.
നിങ്ങൾ ആർക്കെങ്കിലും ഫയലോ കോണ്ടാക്റ്റോ ഷെയർ ചെയ്യുമ്പോൾ പുതിയ ഫീച്ചർ ലഭിക്കും. AirDrop എന്നാണ് ഇതിന്റെ പേര്. കൂടാതെ ഇതിൽ നിങ്ങൾക്ക് Quick Share സംവിധാനവും ലഭ്യമാകും.

WhatsApp AirDrop വിശദമായി

ഇന്ന് വാട്സ്ആപ്പിലൂടെ 2GB വരെ ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കും. എന്നാൽ ഇതിൽ കൂടുതൽ രസകരമായ ഫീച്ചറാണ് വരാനിരിക്കുന്നത്. ഇത് സമീപഭാവിയിൽ തന്നെ ആപ്ലിക്കേഷനിൽ വരും. എയർഡ്രോപ് ഫീച്ചറിനെ കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അടുത്തുള്ള ഡിവൈസുകൾ തമ്മിൽ ഫയൽ ഷെയർ ചെയ്യാനുള്ളതാണ് ഈ ഫീച്ചർ. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നതെന്ന് പറയുന്നു. ഫയൽ ഷെയർ ചെയ്യുന്നതിന് മുമ്പ് ഫോൺ കുലുക്കിയാണ് ഫീച്ചർ ആക്ടീവാക്കുന്നത്. ഇങ്ങനെ ഫയൽ ഷെയർ റിക്വസ്റ്റ് ചെയ്യാം. ഇത് സാധാരണ പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മോഡിലാണ് വർക് ചെയ്യുന്നത്.

ഇത് നിങ്ങളുടെ യൂസർനെയിമും ഫോൺ നമ്പറും മറച്ചുവച്ചുകൊണ്ടായിരിക്കും പ്രവർത്തിക്കുക. അതിനാൽ തന്നെ ബ്ലൂടൂത്ത് വഴിയുള്ള മീഡിയാ ഷെയറിങ് പ്രശ്നമാകില്ല. സമീപത്തുള്ള മറ്റ് ഡിവൈസുകൾക്ക് ഫയലുകളിലേക്ക് ആക്സസ് ലഭിക്കുകയുമില്ല. ആൻഡ്രോയിഡ് 2.24.2.17 വേർഷനിലെ വാട്സ്ആപ്പ് ബീറ്റ യൂസേഴ്സിന് ഉപയോഗപ്പെടുന്ന ഫീച്ചറാണിത്.

വാട്സ്ആപ്പിലെ മറ്റ് പുതിയ ഫീച്ചറുകൾ

മെറ്റ വാട്സ്ആപ്പ് ചാനലുകളിലും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. വാട്സ്ആപ്പ് ചാനലുകളിൽ പ്രതിമാസം 500 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. കൂടാതെ, ആയിരക്കണക്കിന് ചാനലുകളാണ് ആപ്പിലുള്ളതെന്നും മെറ്റ അവകാശപ്പെടുന്നു.

READ MORE: Reliance Jio വരിക്കാർ ശ്രദ്ധിക്കൂ… Amazon, Netflix രണ്ടിനും കൂടി ഒറ്റ റീചാർജ് പ്ലാൻ!

വോയ്‌സ് നോട്ട്, മൾട്ടിപ്പിൾ അഡ്മിൻ തുടങ്ങിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഇതുവരെ വാട്സ്ആപ്പ് ചാനലുകളിൽ ഒരു അഡ്മിൻ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ അപ്ഡേഷനിൽ ഇതിലും മാറ്റം വരുന്നു. ഇപ്പോൾ 16 അഡ്‌മിൻമാരെ വരെ ഒരു വാട്സ്ആപ്പ് ചാനലിൽ കൊണ്ടുവരാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :