whatsapp message get 4 new options in text format
WhatsApp അപ്രതീക്ഷിതമായ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നു. ആപ്ലിക്കേഷനിലെ text format ഓപ്ഷനിലാണ് Meta-യുടെ പുതിയ പരീക്ഷണം. ഉപയോക്താക്കൾക്ക് കൂടുതൽ രസകരമായി ചാറ്റിങ് നടത്താനുള്ള സംവിധാനമാണിത്. ഇങ്ങനെ ഇനി ജോലി ആവശ്യങ്ങൾക്കും പേഴ്സണൽ ആവശ്യങ്ങൾക്കും മികച്ച രീതിയിൽ ടെക്സ്റ്റ് മെസേജ് അയക്കാൻ സാധിക്കും.
ഇതുവരെ ടെക്സ്റ്റ് മെസേജുകളിൽ bold, Italics തുടങ്ങിയ ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. ഇനി ടെക്‌സ്‌റ്റ് ഫോർമാറ്റിങ്ങിലും പുതിയ അപ്ഡേറ്റ് വരുന്നു. ഉപയോക്താക്കളെ അവരുടെ ആവശ്യാനുസരണം മെസേജ് സ്റ്റൈൽ ചെയ്യാൻ സഹായിക്കുന്നതാണിത്. കുറച്ചു വർഷങ്ങളായി മെറ്റ ഇതിന്റെ പരീക്ഷണത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ കമ്പനി ഇത് റിപ്പോർട്ട് ചെയ്തിരുന്നു.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് പുതിയ ഫീച്ചറിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. ഇനിയിത് ഉടനെ എല്ലാ ഉപയോക്താക്കളിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം. എല്ലാ ആൻഡ്രോയിഡ്, ഐഒഎസ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കുമായാണ് ടെക്സ്റ്റ് ഫീച്ചർ വന്നിട്ടുള്ളത്. നിലവിൽ കുറേപേർക്ക് ഇതിനകം ഈ അപ്ഡേറ്റ് ലഭിച്ചുകഴിഞ്ഞു.
നാല് പുതിയ ടെക്‌സ്‌റ്റ് ഫോർമാറ്റിങ് ഓപ്‌ഷനുകളാണ് വാട്സ്ആപ്പിൽ വരാനിരിക്കുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ ആവശ്യാനുസരണം മെസേജ് സ്റ്റൈലാക്കാൻ സഹായിക്കും. ഈ പുതിയ text format ഓപ്‌ഷനുകൾ കുറച്ചുകൂടി സമയം ലാഭിക്കാൻ സഹായിക്കും. മെസേജുകൾ വഴി പ്രത്യേകിച്ച് ഗ്രൂപ്പ് ചാറ്റുകളിൽ കൂടുതൽ രസകരമായി മെസേജിങ് നടത്താൻ ഇത് പ്രയോജനപ്പെടും.
മെസേജിൽ ഇനി ബുള്ളറ്റുകൾ ഉൾപ്പെടുത്താനുള്ളതാണ് ആദ്യത്തേത്. ഉദാഹരണത്തിന് നിങ്ങൾ ഓഫീസിലേക്ക് ഏതെങ്കിലും ടെക്സ്റ്റ് അയക്കുകയാണ്. ഇതിൽ ഒരുപാട് ലിസ്റ്റുകൾ ഉണ്ട്. അതുമല്ലെങ്കിൽ ഷോപ്പിങ്ങിന് പോകുമ്പോൾ സാധനങ്ങൾ ബുള്ളറ്റ് നൽകി ലിസ്റ്റ് ചെയ്യണം. ഈ അവസരങ്ങളിൽ പുതിയ ഫീച്ചർ ഉപയോഗിക്കാം.
ബുള്ളറ്റിന് പകരം നമ്പറുകൾ നൽകുന്നതാണ് അടുത്ത ഫീച്ചർ. 1, 2, 3, തുടങ്ങി നമ്പറുകൾ നൽകി ലിസ്റ്റ് ചെയ്യാനും വാട്സ്ആപ്പ് മെസേജിങ്ങിന് സാധിക്കും.
മൂന്നാത്തേത് വാചകം ഹൈലൈറ്റ് ചെയ്യുന്നതാണ്. നാലാമത്തേത് ചില മെസേജുകൾ മാത്രം വേർതിരിച്ച് അറിയാനുള്ളതാണ്. ഇതിനായി വാട്സ്ആപ്പ് ഇൻലൈൻ കോഡ് ഓപ്ഷനാണ് അവതരിപ്പിച്ചിട്ടുള്ളത്.
READ MORE: 5160 mAh ബാറ്ററി, വെറ്റ് ഹാൻഡ് ടച്ച് Display: iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി