ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് WhatsApp കൂടുതൽ രസകരമാക്കുകയാണ് Meta. AI ഫീച്ചറുകൾ വാട്സ്ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. AI ഉപയോഗിച്ച് ടെക്സ്റ്റ്, ഇമേജ് ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ChatGPT അല്ലെങ്കിൽ Copilot എന്നിവയെ പോലെ വാട്സ്ആപ്പ് എഐയും ഉപയോഗിക്കാം. ടെക്സ്റ്റ് ക്രിയേറ്റ് ചെയ്യാനും പ്രോംറ്റ് ഉപയോഗിച്ച് ഫോട്ടോകൾ ഉണ്ടാക്കാനും സാധിക്കും. ഇതിനായി കമ്പനി ഇന്ത്യക്കാർക്ക് ഉൾപ്പെടെ Meta AI ആണ് അവതരിപ്പിച്ചത്.
മെറ്റ എഐ ഉപയോഗിച്ച് ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാൻ മാത്രമല്ല. ഈ ഇമേജുകൾ GIF ആക്കി മാറ്റാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എഐ ഉപയോഗിച്ചുള്ള ഇമേജുകൾക്ക് പകരം ഇനി ജിഫ് ക്രിയേറ്റ് ചെയ്യാനും ഓപ്ഷനുണ്ടാകും.
ഏപ്രിൽ 12നാണ് മെറ്റ എഐ ചാറ്റ്ബോട്ടിനെ കുറിച്ച് കമ്പനി അറിയിച്ചത്. ഇന്ത്യൻ ഉപഭോക്താക്കളിൽ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിയിരുന്നില്ല. ഇതിലേക്കാണ് പുതിയൊരു ഓപ്ഷൻ കൂടി കൊണ്ടുവന്നിരിക്കുന്നത്. ഇനി രസകരമായി ചാറ്റ് ചെയ്യാൻ GIF ഫീച്ചറും ലഭിക്കുന്നതാണ്.
നിലവിൽ, ഫീച്ചർ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. മെറ്റ ഇപ്പോഴും ഈ ഫീച്ചറിൽ ടെസ്റ്റിങ് തുടരുകയാണ്. ഇത് പൂർണ രൂപത്തിലേക്ക് എത്തിക്കാൻ കമ്പനി പരിശ്രമിക്കുകയാണ്. ഉദാഹരണത്തിന്, മുമ്പ് ഇമേജുകൾ മാത്രം ക്രിയേറ്റ് ചെയ്യാനായിരുന്നു മെറ്റ എഐ ഉപയോഗിച്ചത്. ഇനി ഇതിലേക്ക് ജിഫ് പോലുള്ള കൂടുതൽ ഓപ്ഷനുകൾ വരുന്നു. മെറ്റ എഐ ജനറേറ്റ് ചെയ്‌ത ചിത്രങ്ങളെ ആനിമേറ്റ് ചെയ്യിക്കാൻ ഇനി സാധിക്കും.
ആദ്യം മെറ്റ എഐ തുറക്കുക. ചാറ്റ് ഇന്റർഫേസിന്റെ മുകളിൽ ദൃശ്യമാകുന്ന നീല സർക്കിൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ചാറ്റിൽ Meta AI ഇൻസ്ട്രക്റ്റ് ചെയ്യുക. ഗ്രൂപ്പ് ചാറ്റോ, പേഴ്സണൽ ചാറ്റോ തുറന്ന് പ്രോംപ്റ്റിനുള്ളിൽ @MetaAI എന്ന് ടൈപ്പ് ചെയ്യണം.
ഇമേജ് വേണമെങ്കിൽ അത് ആവശ്യപ്പെടാം. പ്രോംപ്റ്റിൽ, നിങ്ങൾക്ക് ആവശ്യമുള്ള ചിത്രം ക്രിയേറ്റ് ചെയ്യാൻ AI-യോട് ആവശ്യപ്പെടുക.
READ MORE: 3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ
ശേഷം ഫോട്ടോ ആനിമേറ്റ് ചെയ്യാനുള്ള ഘട്ടമാണ്. ഫോട്ടോ ജനറേറ്റ് ചെയ്‌തു കഴിഞ്ഞാൽ ഈ ഇമേജ് ആനിമേറ്റ് ചെയ്യാൻ ആവശ്യപ്പെടാം. ഇങ്ങനെ മെറ്റ എഐ ജിഫ് ക്രിയേറ്റ് ചെയ്യും. പ്രോംപ്റ്റ് നൽകിക്കൊണ്ട് നിങ്ങൾക്ക് രസകരമായ GIF ഇങ്ങനെ ഉണ്ടാക്കാം.