കോശിയെ പൂട്ടിയ മുണ്ടൂർ മാടനേക്കാൾ വലിയ പൂട്ട്! WhatsApp Chat തുറക്കണമെങ്കിൽ ഇനി Secret Code

Updated on 01-Dec-2023
HIGHLIGHTS

ഓരോ ചാറ്റുകളും പൂട്ടിട്ട് സൂക്ഷിക്കാനുള്ള പുതിയ ഫീച്ചറുമായി WhatsApp

മുമ്പ് കൊണ്ടുവന്ന ചാറ്റ് ലോക്ക് ഫീച്ചറിൽ നിന്ന് ഇത് വ്യത്യസ്തമാണ്

യാതൊരു പഴുതുകളും നൽകാതെ സ്വകാര്യതയും സുരക്ഷയും ഒരുക്കാനായാണ് ഈ ഫീച്ചർ

WhatsApp ചാറ്റുകളിലിതാ ഒരു പുതിയ അപ്ഡേഷൻ വരുന്നു. ഓരോ ചാറ്റുകളും പൂട്ടിട്ട് സൂക്ഷിക്കാനുള്ള പുതിയ ഫീച്ചറാണ് മെറ്റ പുതിയതായി അവതരിപ്പിക്കുന്നത്. വാട്സ്ആപ്പ് ചാറ്റുകളിൽ പുതിയ Secret Code ആണ് കമ്പനി കൊണ്ടുവരുന്നത്. ഇത് മുമ്പ് കൊണ്ടുവന്ന ചാറ്റ് ലോക്ക് ഫീച്ചറിൽ നിന്ന് വ്യത്യസ്തമാണ്. മാത്രമല്ല യാതൊരു പഴുതുകളും നൽകാതെ സ്വകാര്യതയും സുരക്ഷയും ഒരുക്കുക എന്നതാണ് ഈ വാട്സ്ആപ്പ് സീക്രെഡ് കോഡിലൂടെ ഉദ്ദേശിക്കുന്നത്.

WhatsApp ചാറ്റിന് പഴുതില്ലാതെ പൂട്ട്

അത്യധികം സ്വകാര്യത സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകളിലേക്കാണ് ഈ ഫീച്ചർ ഉപയോഗിക്കാവുന്നത്. ചാറ്റ് ലോക്കുകൾ ഫിംഗർപ്രിന്റ് ഉപയോഗിച്ചുള്ള സെക്യൂരിറ്റിയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ സീക്രെട്ട് കോഡ് ഇതിലും മികച്ച സുരക്ഷ ഒരുക്കുന്നു. ചാറ്റ് ലോക്ക് നിങ്ങളുടെ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ആർക്കെങ്കിലും തുറക്കാനാകും. സീക്രെട്ട് കോഡിന്റെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്.

WhatsApp ചാറ്റിന് പഴുതില്ലാതെ പൂട്ട്

WhatsApp Secret Code

എല്ലാ ഉപയോക്താക്കൾക്കുമായി വാട്സ്ആപ്പ് പുതിയ സീക്രട്ട് കോഡ് ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്. ഇതിലൂടെ നിങ്ങൾക്ക് മാത്രമറിയാവുന്ന ഒരു പാസ്‌കോഡ് ഉപയോഗിച്ച് ചാറ്റുകൾ സുരക്ഷിതമാക്കാൻ സാധിക്കുന്നു. ഏതൊക്കെ ചാറ്റുകളിലാണ് സീക്രെട്ട് കോഡ് ഉപയോഗിച്ചിരിക്കുന്നതെന്നും മറ്റൊരാൾക്ക് അറിയാൻ പ്രയാസമാണ്.

സീക്രെട്ട് കോഡ് എങ്ങനെ പ്രവർത്തിക്കുന്നു?

സെർച്ച് ബാറിൽ ചാറ്റിനായി നിങ്ങൾ നൽകിയ രഹസ്യ കോഡ് ടൈപ്പ് ചെയ്‌തുകൊണ്ട് ലോക്ക് ചെയ്‌ത ചാറ്റുകൾ ആക്‌സസ് ചെയ്യാമെന്ന രീതിയിലാണ് സെറ്റിങ്സ് ക്രമീകരിച്ചിരിക്കുന്നതെന്ന് മെറ്റ പ്രതിനിധി പുതിയ അപ്ഡേറ്റിനെ കുറിച്ച് അറിയിച്ചു. അതിനാൽ സീക്രെട്ട് കോഡ് അറിയാവുന്നവർക്ക് മാത്രമാണ് ചാറ്റുകൾ ലോക്ക് ചെയ്തിട്ടുണ്ട് എന്ന് മനസിലാകുകയുള്ളൂ. അതിനാൽ ഈ പുതിയ ഫീച്ചർ Chat Lock-നേക്കാൾ കൂടുതൽ സ്വകാര്യത നൽകുന്നുവെന്ന് പറയാം.

എങ്കിലും ലോക്ക് ചാറ്റ് ഫീച്ചർ ഉപേക്ഷിക്കാനാവില്ല. കാരണം, നിങ്ങൾ ലോക്ക് ചെയ്ത ചാറ്റുകൾ മറ്റുള്ളവരിൽ നിന്ന് ഹൈഡ് ചെയ്യാനായാണ് ഈ സീക്രെട്ട് കോഡ് ഫീച്ചർ കൊണ്ടുവരുന്നതെന്നാണ് ഇന്ത്യ ടുഡേയും മറ്റും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Secret Code ഫീച്ചർ എങ്ങനെ സെറ്റ് ചെയ്യാം?

സീക്രെട്ട് കോഡ് ഉപയോഗിച്ച് ചാറ്റ് ലോക്ക് ചെയ്യുന്നതിനായി ആദ്യം ലോക്ക് ചെയ്‌ത ചാറ്റുകളുടെ ലിസ്റ്റ് തുറന്ന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക. ഇതിനുശേഷം, ചാറ്റ് ലോക്ക് സെറ്റിങ്സിൽ നിന്നും ഹൈഡ് ലോക്ക്ഡ് ചാറ്റ്സ് എന്ന ഓപ്ഷൻ ഓണാക്കുക. ഇതിന് ശേഷം ഒരു സീക്രെട്ട് കോഡ് ടൈപ്പ് ചെയ്ത് നൽകാം.

ഇങ്ങനെ ലോക്ക് ചെയ്ത ചാറ്റുകൾ മെയിൻ ചാറ്റ് വിൻഡോയിൽ കാണാനാകില്ല. ഫിംഗർപ്രിന്റ് ഉപയോഗിച്ച് ചാറ്റ്ഡ് ലോക്ക് നോക്കുന്ന വിൻഡോയിൽ നിന്ന് വരെ ഇവ മറഞ്ഞിരിക്കും. ഇനി ഈ ചാറ്റ് കാണണമെങ്കിൽ അത് നിങ്ങളുടെ സീക്രെട്ട് കോഡ് അടിച്ചാൽ മാത്രമാണ് സാധിക്കുക. സെർച്ച് ബാറിൽ രഹസ്യ കോഡ് ടൈപ്പ് ചെയ്ത് നൽകിയാൽ ഈ ലോക്ക് ചെയ്ത ചാറ്റുകൾ തുറക്കാനാകും.

Read More: Cyber Crime തടയാൻ കേന്ദ്രം നീക്കം ചെയ്തത് 70 ലക്ഷം Mobile നമ്പറുകൾ, എന്തിനെന്നോ?

നിലവിൽ എല്ലാ ഉപയോക്താക്കൾക്കും ഈ കോഡ് ലഭ്യമല്ല. എന്നാൽ ഏതാനും ഉപയോക്താക്കളിലേക്ക് ഇത് പരീക്ഷിച്ച് തുടങ്ങി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ഫീച്ചർ ലഭ്യമാക്കുന്നതാണ്.

ഇനി നിങ്ങൾക്ക് ചാറ്റ് ലോക്ക് ചെയ്യുന്നതെങ്ങനെ എന്ന് അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞുതരാം. പൂട്ടിട്ട് സൂക്ഷിക്കേണ്ട ചാറ്റ് ദീർഘനേരം അമർത്തിപിടിച്ചുകൊണ്ട് ചാറ്റ് ലോക്ക് ചെയ്യാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :