Samsung ഗാലക്സി S22 വെറും 11 രൂപയ്ക്ക് വാങ്ങാം; Credൽ അതിശയകരമായ ഓഫർ

Samsung ഗാലക്സി S22 വെറും 11 രൂപയ്ക്ക് വാങ്ങാം; Credൽ അതിശയകരമായ ഓഫർ
HIGHLIGHTS

ഈ വർഷം ആരംഭത്തിലാണ് സാംസങ് ഗാലക്‌സി എസ്22 ഇന്ത്യൻ വിപണിയിൽ എത്തിയത്

പരമ്പരയിലെ Samsung ഗാലക്സി S22 അൾട്രാ സ്മാർട്ട്ഫോണിന് 1,08,990 രൂപയാണ് വില

Credലൂടെ 11 രൂപയ്ക്ക് ഫോൺ വാങ്ങാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്

സാംസങ് (Samsung) അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പരമ്പരയായ സാംസങ് ഗാലക്‌സി എസ്22 (Samsung Galaxy S22)  ഈ വർഷം ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യയിൽ പുറത്തിറങ്ങിയ പരമ്പരയിൽ ഗാലക്‌സി എസ് 22, ഗാലക്‌സി എസ് 22+, ഗാലക്‌സി എസ് 22 അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഉൾപ്പെടുന്നു. ഇവയിൽ ഗാലക്‌സി എസ് 22 അൾട്രാ സ്മാർട്ട്ഫോണിന്റെ പ്രാരംഭ വില 1,08,990 രൂപയായിരുന്നു. സോണിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇതേ വിലയ്ക്ക് തന്നെ ഫോൺ വിൽപ്പനയ്ക്ക് എത്തി.

ഒട്ടനവധി ആകർഷകമായ ഫീച്ചറുകൾ ഉണ്ടായിരുന്ന സാംസങ് ഗാലക്സി എസ്22 വാങ്ങാൻ നിരവധി പേർ താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ ഒരു ലക്ഷത്തോളം രൂപ വില വരുന്നത് പലരെയും ഫോൺ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് തിരിച്ചു. എന്നാൽ ഒരു ലക്ഷം രൂപ ചെലവഴിക്കാതെ വെറും 11 രൂപയ്ക്ക് ഈ ഫോൺ വാങ്ങാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ അത് ഉറപ്പായും നിങ്ങൾ പാഴാക്കില്ല.

സാംസങ് ഗാലക്സി എസ്22 അൾട്രാ (Samsung Galaxy S22 Ultra) വെറും 11 രൂപയ്ക്ക് വാങ്ങുന്നതിനുള്ള സുവർണാവസരം ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന Cred എന്ന ആപ്ലിക്കേഷനാണ് ഒരുക്കുന്നത്. Credന്റെ 11:11 ഡ്രോപ്സ് കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

11 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്22

Fintech കമ്പനിയായ Credന്റെ Cred ആപ്പ് വഴി ഷോപ്പിങ് നടത്തുന്നവർക്കാണ് ഈ ഭാഗ്യാവസരം ഒരുങ്ങുന്നത്.  അതായത്,  ക്രെഡിന്റെ 11:11 ഡ്രോപ്‌സ് കാമ്പെയ്‌നിന്റെ ഭാഗമായി ആപ്പ് വഴി Galaxy S22 Ultra വാങ്ങുന്ന ഉപയോക്താക്കൾക്ക് 11 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാനുള്ള ഭാഗ്യം പരീക്ഷിക്കാം. എന്നിരുന്നാലും, ഫോണിന്റെ പരിമിതമായ ലഭ്യത കാരണം കുറഞ്ഞ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഭാഗ്യഓഫറിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ.

Samsung Galaxy S22 അൾട്രായുടെ ഫീച്ചറുകൾ പരിചയപ്പെടാം… 

ഗാലക്‌സി എസ്21 പിന്‍മുറക്കാരനാണ് ഇത്. Samsung Galaxy S22 Ultra ചില പ്രീമിയം ഹാർഡ്‌വെയറുകൾ അവതരിപ്പിക്കുന്നു. പരമ്പരയിലെ മറ്റ് രണ്ട് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് (QHD+) ഡൈനാമിക് അമോലെഡ് 2എക്സ് (AMOLED 2X) ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120 ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ടെന്നതും ഇതിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്.  40 എംപി ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിയ്ക്കായി നൽകിയിട്ടുള്ളത്. കൂടാതെ,  108 എംപി വൈഡ് ആംഗിള്‍ പ്രധാന ക്യാമറയും, 12എംപി എഫ്/2.2 അൾട്രാവൈഡ് ക്യാമറയും, രണ്ട് 10 എംപി ടെലിഫോട്ടോ ക്യാമറകളും ഫോണിന്റെ പിൻഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, ആദ്യത്തെ 10MP ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം വരെ ചിത്രങ്ങൾ പകർത്താൻ സാധിക്കും. രണ്ടാമത്തെ 10MP ടെലിഫോട്ടോ ക്യാമറയ്ക്ക് 10x ഒപ്റ്റിക്കൽ സൂം വരെയും ഷൂട്ട് ചെയ്യാൻ കഴിയും. 

സാംസങ് ഗാലക്സി S22 അൾട്രായുടെ താഴെ ഇടത് വശത്തായി S Pen ബന്ധിപ്പിക്കുന്നതിനുള്ള ഒരു സ്ലോട്ട് ചേർത്തിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമാണ് ഇതിൽ ലഭ്യമാകുന്നത്. എന്നാൽ ചാർജർ ബോക്സിൽ നൽകിയിട്ടില്ല. ആന്‍ഡ്രോയിഡ് 12 (Android 12) അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 (One UI 4.1)ഉം ഗാലക്സി എസ്22 അൾട്രായിലുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo