HIGHLIGHTS
UIDAI പുറത്തിറക്കിയ പുതിയ ആപ്ലികേഷൻ
Surveyഇന്ത്യയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണല്ലോ ഈ അവസരത്തില്‍ ആധാര്‍ കാര്‍ഡ് പോക്കറ്റിലോ പേഴ്സിലോ സൂക്ഷിക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാനുള്ള ഒരു അവസരമൊരുക്കിയിരിക്കുകയാണ് UIDAI. ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും എം ആധാര്‍ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാര്‍ (mAadhaar) എന്ന ആപ്പാണ് ആധാര്‍ കാര്‍ഡിനെ മൊബൈലില്‍ ഫോണിലാക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും അവസരമൊരുക്കുന്നത്.
ആന്‍ഡ്രോയിഡ് 3.0 വേര്‍ഷന്‍ മുതലുളള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പ്ളേസ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്ള ഫോണുകളില്‍ സെക്യൂരിറ്റി ലോഗിന്‍ സേവനത്തിനായി ആ രീതി പിന്തുടരാനാകും. അത്തരം സൗകര്യമില്ലാത്ത ഫോണുകളില്‍ ആധാര്‍ നമ്ബറും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile