ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം Instagram Down. ഇന്ന് രാവിലെ മുതൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിൽ തടസ്സം നേരിടുന്നു. ഫീഡ് സ്ക്രോളിങ്ങും മെസേജിങ്ങും സ്റ്റോറി അപ്ലോഡിങ്ങും സാധിക്കുന്നില്ല. ഇൻസ്റ്റാഗ്രാം അമേരിക്കയിലാണ് ആദ്യം വലിയ തോതിലുള്ള സാങ്കേതിക തകരാർ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യയിലും ഇൻസ്റ്റയിൽ തകരാർ നേരിടുന്നു.
ഓൺലൈൻ ഔട്ടേജ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടറിൽ ആറായിരത്തിലധികം ഉപയോക്താക്കളാണ് ഇതിനോടകം പരാതി ഉയർത്തിയിട്ടുണ്ട്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ഇതാദ്യമായല്ല പണി മുടക്കുന്നത്. രാവിലെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരും വിദ്യാർഥികളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയത്താണ് ഇൻസ്റ്റ തകരാറായത്.
Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്
ആപ്പ് ലോഗിൻ ചെയ്യുന്നതിലാണ് പലരും ബുദ്ധിമുട്ട് നേരിടുന്നത്. ഫീഡുകൾ റിഫ്രഷ് ആകുന്നില്ലെന്നും, മെസേജുകൾ അയക്കുന്നതിൽ തടസ്സം നേരിടുന്നതായും പരാതിക്കാർ പറയുന്നു. ചിലർക്ക് സ്റ്റോറികൾ അപ്‌ലോഡ് ചെയ്യുന്നതിലും പ്രയാസമുണ്ട്.
ഔട്ടേജിന്റെ കാരണം എന്താണെ്നന് മെറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും സെർവർ തകരാറായിരിക്കാം പ്രശ്നം. ഇക്കാര്യത്തിൽ ഇൻസ്റ്റയുടെ ഉടമ മെറ്റ ഇനിയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
71% പരാതികളും ഇൻസ്റ്റാഗ്രാം ആപ്പ് ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്. 19% പേർ പ്രശ്‌നം സെർവർ കണക്ഷനുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട് ചെയ്തു. ബാക്കി 5% ഉപയോക്താക്കൾ ഫീഡ് പ്രശ്നവും, ടൈംലൈൻ ആക്‌സസുമാണ് പറയുന്നത്.