Happy Friendship Day: സ്റ്റിക്കറുകളും രസകരമായ മെസേജുകളും WhatsApp വഴി സിംപിൾ

Updated on 04-Aug-2024
HIGHLIGHTS

Friendship Day കൂടുതൽ രസകരമായി അയക്കാം

നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഫ്രണ്ട്ഷിപ്പ് മെസേജ് WhatsApp വഴി അയക്കാം

ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം

ഇന്ന് Happy Friendship Day. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഫ്രണ്ട്ഷിപ്പ് മെസേജ് WhatsApp വഴി അയക്കാം. ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം.

WhatsApp Friendship Day കൂടുതൽ രസകരമായി അയക്കാം. വെറുതെ ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ എന്ന് ചേർക്കാതെ സുഹൃത്തുക്കളെ രസകരമായി ആശംസിക്കാം. ഫ്രണ്ട്ഷിപ്പ് ഡേ സ്റ്റാറ്റസുകളും എങ്ങനെ അയക്കാമെന്ന് നോക്കാം.

Happy Friendship Day വെറൈറ്റിയാക്കാം

തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതെ ഫ്രണ്ട്ഷിപ്പ് ഡേ മെസേജുകൾ അയക്കാനാകും. വാട്സ്ആപ്പിൽ മെസേജ് അയക്കാനുള്ള സുഹൃത്തിന്റെ ചാറ്റ് ആദ്യം തുറക്കുക. താഴെ കാണുന്ന സ്മെലി ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെ GIF എന്ന ഓപ്ഷനും കാണാം. ഇത് ടാപ്പ് ചെയ്യുക.

സെർച്ച് ഐക്കണിൽ ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ എന്ന് ടൈപ്പ് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് നിരവധി സൌഹൃദ GIF-കൾ കാണാം. ഇവയിലേതെങ്കിലും സെലക്റ്റ് ചെയ്ത് സുഹൃത്തിന് ഷെയർ ചെയ്യാം. സാധാരണ ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ എന്ന് അയക്കുന്നതിനേക്കാൾ ഇത് സുഹൃത്തിനും ഇഷ്ടപ്പെടും.

ഫ്രണ്ട്ഷിപ്പ് ഡേ സ്റ്റിക്കറുകൾ ഇംഗ്ലീഷിൽ അറിയാം.

Happy Friendship Day സ്റ്റിക്കറുകൾ

ഫ്രണ്ട്ഷിപ്പ് ഡേ സ്റ്റിക്കറുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയക്കാം. ഇതിനായി വേറെ ആപ്പുകൾ പരീക്ഷിക്കാം. സ്റ്റിക്കർലി, സ്റ്റിക്കർ മേക്കർ ഫോർ വാട്സ്ആപ്പ് എന്നീ ആപ്ലിക്കേഷനുകൾ പരീക്ഷിക്കാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇവ ലഭ്യമാണ്.

ആപ്പ് തുറന്ന് ക്രിയേറ്റ് ന്യൂ പാക്ക് എന്നത് ക്ലിക്ക് ചെയ്യുക. ശേഷം പാക്കിനെ നെയിം ചെയ്ത് ആഡ് സ്റ്റിക്കേഴ്സ് എന്ന് കൊടുക്കുക. നിങ്ങളുടെ ഗാലറിയിൽ നിന്ന് ഏതെങ്കിലും ചിത്രം സെലക്റ്റ് ചെയ്യുക. ഇങ്ങനെ വാട്സ്ആപ്പ് സ്റ്റിക്കർ ഷെയർ ചെയ്യാം. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ സെലക്റ്റ് ചെയ്തും സ്റ്റിക്കർ നിർമിക്കാം.

Happy Friendship Day: സ്റ്റിക്കറുകളും രസകരമായ മെസേജുകളും WhatsApp വഴി സിംപിൾ

Read More: Nothing CMF വാച്ചുകളും ഇയർബഡ്സും മറ്റെങ്ങുമില്ലാത്ത ഓഫറിൽ! 1700 രൂപ വരെ Discount

AI ഉപയോഗിച്ച് ഫ്രണ്ട്ഷിപ്പ് ഡേ ഫോട്ടോകൾ

സാധാരണ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യുന്ന രീതി ഒന്ന് മാറ്റിപ്പിടിക്കാം. വളരെ എളുപ്പത്തിൽ എഐ ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാം. ഇതിനായി Bing ഇമേജ് ക്രിയേറ്റർ പോലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാം. ഇത് സബ്സ്ക്രിപ്ഷൻ ഇല്ലാതെ ഫോട്ടോ ചെയ്ത് തരും. പെയ്ഡ് AI ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർക്ക് ചാറ്റ്ജിപിടി 4 തെരഞ്ഞെടുക്കാം. മിഡ്ജേർണിയും മറ്റൊരു മികച്ച ഓപ്ഷനാണ്.

ക്രിയേറ്റ് ആൻ ഇമേജ് ഫോൺ ഫ്രണ്ട്ഷിപ്പ് ഡേ ടു ഷെയർ ഇൻ സോഷ്യൽ മീഡിയ. ഇങ്ങനെ ഏതെങ്കിലും പ്രോംറ്റ് നൽകിയാൽ രസകരമായ ഫോട്ടോകൾ എഐ തരും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :