എന്തുകൊണ്ടാണ് 10 വർഷത്തിലൊരിക്കൽ Aadhaar അപ്ഡേറ്റ് ചെയ്യേണ്ടത്?

HIGHLIGHTS

10 ​​വർഷത്തിലൊരിക്കൽ Aadhaar Card വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമോ?

ഇങ്ങനെ ചെയ്യാൻ UIDAI നിർദേശിക്കാൻ കാരണമെന്ത്?

എന്തുകൊണ്ടാണ് 10 വർഷത്തിലൊരിക്കൽ Aadhaar അപ്ഡേറ്റ് ചെയ്യേണ്ടത്?

ആധാർ വിവരങ്ങൾ ചോർത്തി ഇന്ന് ധാരാളം തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇങ്ങനെയുള്ള കെണികളിൽപെടാതിരിക്കാനാണ് 10 ​​വർഷത്തിലൊരിക്കൽ Aadhaar Card വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സർക്കാർ നിർദേശിക്കുന്നത്. 
അതായത്, ഓരോ 10 വർഷം കൂടുമ്പോഴും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ട് നിങ്ങളുടെ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും.

Digit.in Survey
✅ Thank you for completing the survey!

10 വർഷങ്ങൾക്ക് മുമ്പ് ആധാർ കാർഡ് എടുത്തവർ പിന്നീട് ഒരിക്കലും Aadhaar Update ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും അത് പൂർത്തിയാക്കേണ്ടതാണ്. ഇത് നിർബന്ധമല്ലെങ്കിലും, നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.

നിങ്ങൾക്ക് Aadhaarൽ പുതിയ ഫോട്ടോ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിലോ, ഫോൺ നമ്പർ, മേൽവിലാസം എന്നിവ മാറ്റം ചെയ്യണമെന്നുണ്ടെങ്കിലോ, അതുമല്ലെങ്കിൽ പേരോ, ജനനത്തീയതിയോ അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിലോ അക്ഷയ കേന്ദ്രങ്ങൾ വഴി ഓഫ്ലൈനായും, UIDAIയുടെ പോർട്ടൽ വഴി ഓൺലൈനായും ഇത് പൂർത്തിയാക്കാവുന്നതാണ്.

ഓൺലൈനായി എങ്ങനെയാണ് Aadhaar അപ്ഡേറ്റ് ചെയ്യുന്നതെന്ന് നോക്കാം… യുഐഡിഎഐയുടെ ഒരു ട്വീറ്റ് അനുസരിച്ച്, നിങ്ങൾക്ക് ഓൺലൈനിൽ പേര്, ജനനത്തീയതി, ലിംഗം, വിലാസം എന്നിവ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാം.

ഇതിനായുള്ള ഗൈഡ് ഘട്ടം ഘട്ടമായി വിശദമാക്കുന്നു….

ഘട്ടം 1: uidai.gov.in പോർട്ടൽ സന്ദർശിക്കുക

ഘട്ടം 2: 'മൈ ആധാർ' ടാബിന് കീഴിൽ, 'അപ്ഡേറ്റ് ഡെമോഗ്രാഫിക്സ് ഡാറ്റ ആൻഡ് ചെക്ക് സ്റ്റാറ്റസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ https://myaadhaar.uidai.gov.in/ എന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യും. ഇവിടെ ലോഗിൻ നൽകുക.

ഘട്ടം 4: നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകുക. 'സെന്റ് OTP' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇപ്പോൾ ഒരു OTP ലഭിക്കുന്നതാണ്.

ഘട്ടം 5: ലോഗിൻ ചെയ്‌ത് കഴിഞ്ഞ്, 'അപ്‌ഡേറ്റ് ആധാർ ഓൺലൈൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 6: നിർദ്ദേശങ്ങൾ വായിച്ച് 'പ്രോസീഡ് ടു അപ്‌ഡേറ്റ് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 7: നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട ഡാറ്റ ഫീൽഡ് തിരഞ്ഞെടുക്കുക. ഇതിൽ ശ്രദ്ധിക്കേണ്ടത്, ഉദാഹരണത്തിന് നിങ്ങൾ മേൽവിലാസമാണ് മാറ്റം വരുത്തുന്നതെങ്കിൽ, അത് തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 'പ്രോസീഡ് ടു അപ്‌ഡേറ്റ് ആധാർ' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 8: വിവരങ്ങൾ ശരിയാണെന്ന് ഒന്ന് കൂടി ഉറപ്പിച്ച ശേഷം സബ്മിറ്റ് നൽകുക. 

ഘട്ടം 9: തുടർന്ന് നിങ്ങൾ പേയ്‌മെന്റ് പോർട്ടലിലേക്ക് റീഡയറക്‌ടുചെയ്യപ്പെടും. ഇങ്ങനെ ബേസിക് വിവരങ്ങൾ മാറ്റം വരുത്തുന്നതിന് 50 രൂപ ഫീസ് അടയ്ക്കേണ്ടിവരും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo