കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…

HIGHLIGHTS

ഫാൻ സ്പീഡിൽ ചൂടുകാലം അതിജീവിക്കാമെന്ന് പ്രതീക്ഷിക്കേണ്ട

നിങ്ങൾ ഫാൻ വാങ്ങിയിരുന്ന സമയത്തെ സ്പീഡ് ഇപ്പോൾ ചിലപ്പോൾ കിട്ടുന്നുണ്ടാവില്ല അല്ലേ?

നിങ്ങൾക്ക് വീട്ടിലിരുന്ന് ചെയ്യാനാകുന്ന ടിപ്സുകളാണ് ഇവിടെ പറയുന്നത്

കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…

How to: Fan Speed കുറവാണോ? എങ്കിൽ നമുക്ക് നിസ്സാര മാർഗങ്ങളിലൂടെ അത് പരിഹരിക്കാം. വേനൽക്കാലവും ചൂടും കഠിനമാകുകയാണ്. ഇപ്പോഴുള്ള ഫാൻ സ്പീഡിൽ ചൂടുകാലം അതിജീവിക്കാമെന്ന് പ്രതീക്ഷിക്കേണ്ട. നിങ്ങൾ ഫാൻ വാങ്ങിയിരുന്ന സമയത്തെ സ്പീഡ് ഇപ്പോൾ ചിലപ്പോൾ കിട്ടുന്നുണ്ടാവില്ല അല്ലേ?

Digit.in Survey
✅ Thank you for completing the survey!

അങ്ങനെയെങ്കിൽ പുതിയ സീലിങ് ഫാൻ വാങ്ങിക്കാനുള്ള പ്ലാൻ വേണ്ട. പകരം നമ്മളാൽ കഴിയുന്ന ചില ട്രിക്കുകൾ പ്രയോഗിച്ച് നോക്കാം.

വേനൽ മഴ ചെറിയ ആശ്വാസം തരുന്നെങ്കിലും വരും മാസങ്ങളിൽ ചൂട് കഠിനമാകാൻ സാധ്യതയുണ്ട്. എസി വാങ്ങാനാകാത്തവർ ഇപ്പോഴും മുഖ്യമായി ഫാനിനെയായിരിക്കും ആശ്രയിക്കുന്നത്. ഫാനിന് സ്പീഡ് മുമ്പത്തേക്കാൾ കുറവാണെങ്കിൽ പുതിയത് വാങ്ങണമെന്നില്ല, പിന്നെയോ?

Fan Speed കൂട്ടാൻ ട്രിക്സ്

ഇതിന് നിങ്ങൾക്ക് വീട്ടിലിരുന്ന് ചെയ്യാനാകുന്ന ടിപ്സുകളാണ് ഇവിടെ പറയുന്നത്. ഫാനിന്റെ വേഗത കുറയുന്നതിന് പിന്നിൽ പൊടിയും അഴുക്കും അടിഞ്ഞു കൂടുന്നതും കാരണമായേക്കും. ഫാൻ ബ്ലേഡുകളുടെയും മോട്ടോർ കപ്പാസിറ്ററുകളുടെയും തകരാറും ചിലപ്പോൾ കാരണമായേക്കും. ഇങ്ങനെ സീലിങ് ഫാനിന്റെ വേഗതയെ ബാധിക്കുന്നുണ്ടെങ്കിൽ അത് ഉടനടി പരിഹരിക്കണം. ഇതിനായുള്ള ടിപ്സുകൾ…

fan speed
fan speed

Fan സ്പീഡാക്കാൻ Simple Tips

വേനൽക്കാലം തുടങ്ങിക്കഴിഞ്ഞല്ലോ. അപ്പോൾ നിങ്ങളെ വിയർപ്പിൽ നിന്നും ചൂടിൽ നിന്നും മുക്തരാക്കാൻ ഫാൻ ബ്ലേഡുകൾ ഉപയോഗിക്കാം. ഫാൻ സ്വിച്ച് അടച്ച് ഉണങ്ങിയ തുണി ഉപയോഗിച്ച് ഫാൻ ബ്ലേഡ് വൃത്തിയാക്കുന്നതാണ് സുരക്ഷിതത്വം. ഇല്ലെങ്കിൽ പവർ അമിതമായി കയറി വരുന്ന സമയത്ത് ഇത് അപകടങ്ങളിലേക്ക് നയിക്കാം.

മെയിൻ സ്വിച്ചും ഓഫാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഈ രീതിയിൽ തുടയ്ക്കുമ്പോൾ വായു നന്നായി കടക്കും. അതുപോലെ അഴുക്കും വൃത്തിയാക്കപ്പെടും.

ഇങ്ങനെ വൃത്തിയാക്കിയിട്ടും ഫാൻ സ്പീഡ് വരുന്നില്ലെങ്കിൽ മറ്റ് ചില ഈസി വഴികൾ കൂടി പരീക്ഷിക്കാം.

മറ്റ് സിമ്പിൾ ടിപ്സുകൾ

ഫാനിന്റെ ഫിറ്റിംഗുകളും വയറിംഗും പരിശോധിച്ച് അതിൽ ലൂസ് കണക്ഷനുകളുണ്ടെങ്കിൽ മുറുക്കുക. ഫാൻ ബോൾട്ടുകൾ അയഞ്ഞിട്ടുണ്ടെങ്കിലും ഫാൻ സ്പീഡ് കുറവായേക്കും. അതുപോലെ മെയിൻ സ്വിച്ചിന്റെ വയറിംഗും ശരിയാണോ എന്നത് പരിശോധിക്കുക.

Read More: 5499 രൂപയ്ക്ക് Amazon Alexa സപ്പോർട്ടുള്ള Smart Clock, ലൈഫ് സ്മാർട്ടാക്കുന്ന എക്കോ ഡോട്ട്!

വാങ്ങിയ സമയത്തെ സ്പീഡ് ഇപ്പോഴില്ലെങ്കിൽ ചിലപ്പോൾ കപ്പാസിറ്ററായിരിക്കും കാരണം. ഇലക്ട്രീഷനെ കൊണ്ടോ മറ്റോ കപ്പാസിറ്റർ മാറ്റാവുന്നതാണ്. 70-100 രൂപ മുടക്കിയാൽ തന്നെ നല്ല കപ്പാസിറ്ററുകൾ ലഭിക്കും. ഇങ്ങനെ പുതിയ ഫാൻ വാങ്ങാതെ തന്നെ നിലവിലെ ഫാനിനെ സ്പീഡാക്കി പ്രവർത്തിപ്പിക്കാവുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo