Google അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടാൽ അത് തിരിച്ചെടുക്കുന്നത് പലർക്കും തലവേദനയാണ്. പാസ്‌വേഡ് മറക്കുകയോ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയോ, ഫോൺ നഷ്ടപ്പെടുകയോ ചെയ്താൽ പിന്നെ Google Account Recovery എങ്ങനെ സാധ്യമാകും? ഈ പ്രശ്നത്തിന് പരിഹാരമായി സാക്ഷാൽ ഗൂഗിൾ തന്നെ പുതിയ മാർഗം അവതരിപ്പിച്ചിരിക്കുന്നു. Selfie Video ഉപയോഗിച്ച് ഗൂഗിൾ അക്കൌണ്ട് തിരിച്ചെടുക്കാനുള്ള ഉപാധിയാണ് പുതിയതായി പരിചയപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടുതൽ സുരക്ഷിതവും എളുപ്പവുമായ മാർഗമാണെന്ന് ഗൂഗിൾ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. ഈ ഫീച്ചർ എല്ലാവർക്കും ഉടൻ ലഭ്യമാകുമോ എന്നും എങ്ങനെ പ്രവർത്തിക്കുമെന്നും വിശദമായി അറിയാം.
SurveyGoogle Account Recovery New Feature
ചില സമയത്ത് നമ്മുടെ ഗൂഗിൾ അക്കൗണ്ട് ലോക്ക് ആകാറുണ്ട്. മറ്റ് ചിലപ്പോൾ പാസ്‌വേഡ് മറക്കുകയോ, പഴയ ഡിവൈസിലേക്കോ Two-Factor Authentication മാർഗങ്ങളിലേക്കോ ആക്‌സസ് നഷ്ടപ്പെടുകയോ ചെയ്യും. ഈ അവസരങ്ങളിൽ പുതിയ ഗൂഗിൾ റിക്കവറി ഫീച്ചർ പ്രയോജനപ്പെടുത്താം. മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ക്യാമറ ഉപയോഗിച്ച് ഒരു ചെറിയ സെൽഫി വീഡിയോ റെക്കോർഡ് ചെയ്താണ് ഗൂഗിൾ അക്കൗണ്ട് റിക്കവറി സാധിക്കുന്നത്.
ഇത് വളരെ സുരക്ഷിതവും സുതാര്യവുമായ ഗൂഗിൾ ഫീച്ചറാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കാരണം വീഡിയോ എൻക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതമായി വീഡിയോ ക്ലൗഡിൽ സൂക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഇത് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഫോട്ടോ, വ്യാജ വീഡിയോ, AI ഡീപ്‌ഫേക്ക് എന്നിവ പ്രതിരോധിക്കാനും ഇതിൽ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും ഗൂഗിൾ പറയുന്നു.
Also Read: വീട്ടിൽ തിയേറ്റർ ഫീലൊരുക്കാൻ, 78% ഡിസ്കൗണ്ടിൽ Motorola Dolby 550W Soundbar ഫ്ലിപ്കാർട്ടിൽ വാങ്ങാം
How to: Selfie Video ഉപയോഗിച്ച് ഗൂഗിൾ റിക്കവറി!
മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ക്യാമറ ഉപയോഗിച്ച് ഒരു ചെറിയ സെൽഫി വീഡിയോ റെക്കോർഡ് ചെയ്യുന്ന രീതിയാണ് ഇതിലുള്ളത്.
ഇതിനായി ആദ്യം ഫോണിലെയോ കമ്പ്യൂട്ടറിലെയോ ക്യാമറയിലേക്ക് നോക്കി വീഡിയോ പകർത്തണം. സാധാരണ ഗൂഗിൾ അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഇമെയിൽ വേരിഫിക്കേഷനോ 2 ഫാക്ടർ വേരിഫിക്കേഷനോ ചോദിക്കാറുണ്ട്. ഇതിന് പകരം സെൽഫി വീഡിയോ വേരിഫിക്കേഷൻ ഉപയോഗിക്കാം. ഈ സമയം ലഭിക്കുന്ന നിർദേശത്തിന് അനുസരിച്ച് തല അല്പം ചലിപ്പിച്ച് വിവിധ കോണുകളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുക.
പിന്നീട് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, മറ്റൊരു സെൽഫി കൂടി എടുത്ത് അക്കൗണ്ട് റിക്കവറി ചെയ്യാം. ഗൂഗിൾ മുമ്പ് സൂക്ഷിച്ചിരിക്കുന്ന റഫറൻസ് വീഡിയോയുമായി താരതമ്യം ചെയ്താണ് യഥാർഥ യൂസേഴ്സ് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഗൂഗിൾ മനസിലാക്കും. ഇങ്ങനെ ലോഗിൻ ചെയ്ത് അക്കൌണ്ട് തിരിച്ച് പിടിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile