Election 2026: Voter ID വിലാസം വീട്ടിലിരുന്ന് തന്നെ മാറ്റാം; വീട്ടിലിരുന്ന് വെറും 5 മിനിറ്റിൽ

2026 നിയമസഭാ തിരഞ്ഞെടുപ്പിന് (Kerala Election 2026) ഇനി ദിവസങ്ങൾ മാത്രം! തെരഞ്ഞെടുപ്പ് ചൂടിന് ഇടയിൽ നിങ്ങളുടെ Voter ID അപ്ഡേറ്റ് ചെയ്യാൻ മറക്കണ്ട. വീട് മാറിയവർക്കും, വിവാഹശേഷം മറ്റൊരു മണ്ഡലത്തിലേക്ക് വിലാസം മാറ്റിയവർക്കും വോട്ടർ ഐഡിയിൽ അഡ്രസ് പുതുക്കാനാകും. അതും വീട്ടിലിരുന്ന്, മൊബൈൽ ഫോണിലൂടെ തിരിച്ചറിയൽ കാർഡിലെ മേൽവിലാസത്തിൽ തിരുത്തലുകളും അപ്ഡേറ്റും വരുത്താം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പോർട്ടൽ വഴി വളരെ എളുപ്പത്തിൽ വിലാസം മാറ്റം വരുത്തുന്ന രീതി എങ്ങനെയാണെന്ന് അറിയാം.

Kerala Election 2026 Voter ID എന്തുകൊണ്ട് പ്രധാനം!

ഇന്ത്യൻ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള, ഔദ്യോഗികമായ തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് വോട്ടർ ഐഡി. പ്രായം, വിലാസം, ഫോട്ടോ എന്നിവയും വോട്ടർ ഐഡിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Also Read: Redmi Note 15 SE: 5800mAh പവറിൽ റെഡ്മിയുടെ പടക്കുതിര, സ്പെഷ്യൽ എഡിഷൻ ഫോണിന്റെ വില അറിയണ്ടേ!

വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാനും പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനും വോട്ടർ ഐഡി നിർണായകമാണ്.

ആധാർ കാർഡ് പോലെയും തിരിച്ചറിയൽ രേഖയായി ഇത് ഉപയോഗിക്കാം. ആധാറിന്റെ പ്രാധാന്യം കണക്കാക്കുമ്പോൾ, ഇപ്പോൾ ഇതൊരു സെക്കൻഡറി ഐഡന്റിറ്റി കാർഡാണ്.

തെരഞ്ഞെടുപ്പിന് മാത്രമല്ല, ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ബാങ്ക് അക്കൗണ്ട് തുറക്കാനും, ഗ്യാസ് കണക്ഷനുകൾക്കും, പാസ്‌പോർട്ട് അപേക്ഷിക്കാനും തിരിച്ചറിയൽ കാർഡ് സഹായിക്കും.

How to update voter id address online?

മേൽവിലാസം തിരുത്താനും അപ്ഡേറ്റ് ചെയ്യാനും ഫീസ് ഒന്നും ഈടാക്കുന്നില്ല. അക്ഷയ കേന്ദ്രങ്ങളിലൊന്നും പോകാതെ എങ്ങനെയാണ് ഓൺലൈനായി അഡ്രസ് തിരുത്തുന്നതെന്ന് നോക്കാം.

  1. ECINet എന്ന https://voters.eci.gov.in/ സൈറ്റിലൂടെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ഈ പോർട്ടലിൽ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യാനാവുന്നില്ലെങ്കിൽ, രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ തുടരാം.
  2. ഇതിൽ ഹോം പേജിൽ നിങ്ങൾക്ക് Correction of Entries എന്ന ഓപ്ഷൻ കാണാം. ഫിൽ ഫോം 8 എന്ന വിഭാഗത്തിലാണ് ഇത് വരുന്നത്. ഇത് ക്ലിക്ക് ചെയ്ത് EPIC നമ്പർ/വോട്ടർ ഐഡി കാർഡ് നമ്പർ ടൈപ്പ് ചെയ്യുക. ശേഷം വരുന്ന സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കുക.
  3. തുടർന്ന് Shifted outside Assembly constituency, Shifted within Assembly constituency എന്നതിൽ അനുസൃതമായ ഓപ്ഷൻ തെരഞ്ഞെടുക്കാം.
  4. നിങ്ങളുടെ പുതിയ വിലാസവും, സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയും മറ്റ് ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യുക.
  5. സബ്മിറ്റ് നൽകുക. ഇതിന് ശേഷം ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാനായി ഒരു ട്രാക്കിംഗ് നമ്പർ ലഭിക്കും. ഇതിലൂടെ നിങ്ങളുടെ പുതിയ വിലാസത്തിലേക്ക് കാർഡ് അപ്ഡേറ്റായോ എന്ന് പരിശോധിക്കാവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :