IRCTC
IRCTC New Rule: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ നിബന്ധന വന്നിരിക്കുന്നു. ജൂലൈ 1-ന് മുമ്പ് IRCTC App അല്ലെങ്കിൽ വെബ്സൈറ്റ് വഴി Tatkal Ticket ബുക്ക് ചെയ്യുന്നവർക്ക് ഇത് ബാധകമാകുന്നു. ഈ മാസം ആദ്യമാണ് പുതിയ അപ്ഡേറ്റിനെ കുറിച്ച് റെയിൽവേ മന്ത്രാലയം അറിയിപ്പ് നൽകിയത്. ഐആർസിടിസി ഉപയോഗിക്കുന്നവർ, ഈ മാസത്തിനുള്ളിൽ ആധാർ നമ്പർ ആപ്പിലേക്ക് ചേർക്കണം.
വ്യാജ ബുക്കിംഗുകൾ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം. ബൾക്ക് ബുക്കിങ് വഴി പല ഏജന്റുമാരും തത്ക്കാൽ ബുക്കിങ് ചൂഷണം ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ഐആർസിടിസി ബുക്കിങ്ങിലെ പുതിയ നിയമം.
ഓൺലൈനിൽ, ഐആർസിടിസി ആപ്പ് വഴിയോ സൈറ്റ് വഴിയോ ആധാർ അപ്ഡേറ്റ് ചെയ്യാനാകും. വെറും രണ്ട് സെക്കൻഡിൽ ഒടിപി വേരിഫിക്കേഷനോടെ ഇത് പൂർത്തിയാക്കാവുന്നതാണ്.
ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ ചെയ്താൽ മതി.
ആദ്യം IRCTC വെബ്സൈറ്റോ ആപ്പോ ലോഗിൻ ചെയ്യുക. നിങ്ങളുടെ IRCTC യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം സ്ക്രീനിന് താഴെ മൈ അക്കൌണ്ട് എന്ന മെനു ക്ലിക്ക് ചെയ്യാം. ഇവിടെ ‘Authenticate User’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ കാണാം.
ഇവിടെ നിങ്ങൾക്ക് ആധാർ വിവരങ്ങൾ നൽകാം. നിങ്ങളുടെ 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ വിർച്വൽ ഐഡി ടൈപ്പ് ചെയ്യണം. നിങ്ങളുടെ പേര് ആധാർ കാർഡിലുള്ളത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന പ്രക്രിയയാണിത്. ആധാറിലെയും ഐആർസിടിസിയിലെയും പേര് വ്യത്യസ്തമാണെങ്കിൽ വേരിഫിക്കേഷൻ പൂർത്തിയാകില്ല. അതിനാൽ ഐആർസിടിസി പ്രൊഫൈലിലെ പേര് ആധാറിലേത് പോലെയാക്കി, വീണ്ടും ഈ ഘട്ടങ്ങൾ തുടരാം.
ശേഷം OTP വെരിഫൈ ചെയ്യുന്ന പ്രക്രിയയാണ്. ‘Verify Details’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതാണ്. ഈ OTP കൊടുത്തിരിക്കുന്ന കോളത്തിൽ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കാം. വെരിഫിക്കേഷൻ പൂർത്തിയായാൽ IRCTC അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചു എന്നതിനുള്ള Successful എന്ന മെസേജ് സ്ക്രീനിൽ കാണാനാകും.
Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…