ഇനി വിവാഹ രജിസ്‌ട്രേഷന് ഓഫീസുകൾ കയറി ഇറങ്ങേണ്ട; Aadhaar വഴി വീട്ടിലിരുന്ന് തന്നെ ചെയ്യാം

ഇനി വിവാഹ രജിസ്‌ട്രേഷന് ഓഫീസുകൾ കയറി ഇറങ്ങേണ്ട; Aadhaar വഴി വീട്ടിലിരുന്ന് തന്നെ ചെയ്യാം

വിവാഹ രജിസ്‌ട്രേഷനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യം ഇനിയില്ല. ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നതോടെ, വീട്ടിലിരുന്ന് തന്നെ സുരക്ഷിതമായും എളുപ്പത്തിലും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. സമയ ലാഭത്തോടൊപ്പം സുതാര്യതയും ഉറപ്പുനൽകുന്ന ഓൺലൈൻ സേവനമാണിത്. Aadhaar KYC വഴി എത്ര ദൂരെയിരുന്നും വിവാഹ രജിസ്ട്രേഷൻ നടത്താനാകും. വിവാഹ രജിസ്‌ട്രേഷൻ നടപടികൾ എവിടെയിരുന്നും എങ്ങനെ പൂർത്തിയാക്കാം എന്ന് ഇവിടെ ഘട്ടം ഘട്ടമായി വിവരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Marriage Registration Using Aadhaar KYC

വധൂവരന്മാർ നേരിട്ട് ഹാജരാകാതെ തന്നെ വിവാഹ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സംവിധാനമാണിത്. അപേക്ഷ നൽകി ഒന്ന് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും ഇതിലൂടെ എളുപ്പം സാധിക്കും. ഇതിനായി വിവാഹ രജിസ്ട്രേഷൻ ഓഫീസിലോ അക്ഷയ സെന്ററിലോ ഫിസിക്കലായി ഹാജരാകേണ്ടതില്ല. ആധാർ നമ്പറും പാസ്പോർട്ട് വിവരങ്ങളും നൽകിക്കൊണ്ട് തന്നെ സുതാര്യമായി വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനാകും. ഇതിനുള്ള ഘട്ടം ഘട്ടമായുള്ള ഓൺലൈൻ പ്രക്രിയ ഇവിടെ വിവരിക്കുന്നു.

How to: K Smart വഴി വിവാഹം രജിസ്റ്റർ ചെയ്യാം

കേരള സർക്കാരിന്റെ കെ-സ്മാർട്ട് പ്ലാറ്റ്‌ഫോം വഴി വിവാഹ രജിസ്ട്രേഷൻ ചെയ്യാനുള്ള മാർഗമാണ് ഇവിടെ വിവരിക്കുന്നത്. മൊബൈൽ വഴിയും ലാപ്ടോപ്പിലൂടെയും ഇന്റർനെറ്റ് കണക്റ്റ് ചെയ്തുകൊണ്ട് പ്രക്രിയ പൂർത്തിയാക്കാം. ഇതിനായി ആദ്യം കേരള സർക്കാരിന്റെ കെ-സ്മാർട്ട് പോർട്ടൽ തുറക്കണം.

aadhaar

Also Read: വെറും 5000 രൂപയിൽ താഴെ ബോട്ട് Bluetooth Soundbar, ആമസോണിൽ തകർപ്പൻ ഹോം തിയേറ്റർ ഓഫർ!

  • ശേഷം കെ സ്മാർട്ടിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
  • പേര്, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങളിലൂടെയാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത്. ശ്രദ്ധിക്കേണ്ടത് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ ഇവിടെ നൽകേണ്ടതുണ്ട്.
  • ഇതിന് ശേഷം വിവാഹ രജിസ്ട്രേഷനുള്ള നടപടികൾ ഓൺലൈനായി ചെയ്യാം.
    ആദ്യം വധുവിന്റെയും വരന്റെയും പേരുകളും വിവരങ്ങളും നൽകണം.
  • ഇതിൽ ആവശ്യപ്പെടുന്ന വിവരങ്ങളും ടൈപ്പ് ചെയ്ത് കൊടുക്കുക. ബന്ധപ്പെട്ട ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യേണ്ടതും ഈ ഘട്ടത്തിലാണ്.
  • മേൽവിലാസം, വയസ്സ് എന്നിവ തെളിയിക്കുന്നതിന് പാസ്പോർട്ട്, ഐഡി പ്രൂഫ്, ആധാർ പോലുള്ള വിവരങ്ങൾ ആവശ്യമായി വരും.
  • ശേഷം വിവാഹ രജിസ്ട്രേഷനായി വിവാഹ ക്ഷണക്കത്ത്, അല്ലെങ്കിൽ വിവാഹ ഫോട്ടോ നൽകാം.
  • അടുത്ത ഘട്ടം വീഡിയോ കെവൈസി അഥവാ ഇ കെവൈസി ആണ്. അപേക്ഷിക്കുന്ന വധൂവരന്മാരും സാക്ഷികളും വീഡിയോ കെവൈസിയിലൂടെ കെവൈസി പൂർത്തിയാക്കണം. ഇമെയിൽ വഴിയുള്ള സ്ഥിരീകരണത്തിലൂടെയും ഒടിപി വഴിയും ഇതിനുള്ള പ്രക്രിയ നടക്കുന്നു.

അടുത്ത ഘട്ടം വീഡിയോ കെവൈസി അഥവാ ഇ കെവൈസി ആണ്. അപേക്ഷിക്കുന്ന വധൂവരന്മാരും സാക്ഷികളും വീഡിയോ കെവൈസിയിലൂടെ കെവൈസി പൂർത്തിയാക്കണം. ഇമെയിൽ വഴിയുള്ള സ്ഥിരീകരണത്തിലൂടെയും ഒടിപി വഴിയും ഇതിനുള്ള പ്രക്രിയ നടക്കുന്നു.

ഇ കെവൈസിയും പൂർത്തിയാക്കിയാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കേറ്റ് കിട്ടും. വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കാം. ഇത് നിയമപരമായി സാധുതയുള്ള സർട്ടിഫിക്കേറ്റ് ആണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile