GPay അക്കൗണ്ടിൽ ശ്രദ്ധിക്കാതെ പോയ AutoPay; പണം നഷ്ടപ്പെടാതെ എങ്ങനെ Cancel ചെയ്യാം!

GPay അക്കൗണ്ടിൽ ശ്രദ്ധിക്കാതെ പോയ AutoPay; പണം നഷ്ടപ്പെടാതെ എങ്ങനെ Cancel ചെയ്യാം!

ഇന്ന് Gpay ഉൾപ്പെടുന്ന UPI ഉപയോഗിക്കാത്തവർ വിരളമാണ്. OTT പ്ലാറ്റ്‌ഫോമുകൾക്കോ, മൊബൈൽ റീചാർജുകൾക്കോ, മറ്റ് സബ്‌സ്‌ക്രിപ്ഷനുകൾക്കോ വേണ്ടി ഗൂഗിൾ പേയിൽ AutoPay ഫീച്ചറും ലഭ്യമാണ്. മാസം മാസം നമ്മൾ തന്നെ റീചാർജ് ചെയ്യാതെ ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യാനുള്ള ഫീച്ചറാണിത്. എന്നാൽ പലപ്പോഴും ആവശ്യമില്ലാത്ത സർവീസുകൾക്കും നമ്മുടെ അക്കൗണ്ടിൽ നിന്നും തനിയെ പണം ഈടാക്കാറുണ്ട്.

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ ജിപേ അക്കൗണ്ടിൽ ആക്ടീവായിട്ടുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ എവിടെയാണ് കാണാൻ കഴിയുമെന്നും അത് ആവശ്യമില്ലെങ്കിൽ എങ്ങനെ കാൻസൽ ചെയ്യാമെന്നും പരിശോധിക്കാം.

Gpay AutoPay Feature

ഗൂഗിൾ പേയിലെ ഓട്ടോപേ എന്നത് ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ ഓട്ടോമാറ്റിക്കായി ചെയ്യാനുള്ള ഒരു സൗകര്യമാണ്. യൂട്ടിലിറ്റി ബില്ലുകൾ, മൊബൈൽ റീചാർജുകൾ, ലോൺ EMI-കൾ, OTT സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയെല്ലാം ഓട്ടോപേ വഴി പേയ്മെന്റ് നടത്താം. ഒരിക്കൽ ഇതിനുള്ള അനുമതി കൊടുത്ത് കഴിഞ്ഞാൽ, പിന്നീട് നിശ്ചയിച്ച തീയതിയിൽ പേയ്‌മെന്റുകൾ നടക്കും.

ഓരോ തവണയും നേരിട്ട് പണമടയ്ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും, ബിൽ പേയ്‌മെന്റുകൾ ഒരിക്കലും മുടങ്ങില്ലെന്ന് ഉറപ്പാക്കുന്നതിനും ഈ ഫീച്ചർ സഹായിക്കും. ഇങ്ങനെ വൈകിയുള്ള പേയ്മെന്റുകളിലൂടെയുള്ള അധിക ചാർജ് ഒഴിവാക്കാമെന്നതും ഒരു ഉപയോഗകരമായ ഫീച്ചറാണ്.

How to Cancel Google Pay AutoPay

ഓട്ടോപേ കണ്ടെത്താനും അത് Disable ചെയ്യാനും എന്താണ് ചെയ്യേണ്ടതെന്ന് ഘട്ടം ഘട്ടമായി അറിയാം. നിങ്ങളുടെ ഗൂഗിൾപേ ആപ്പ് അപ്ഡേറ്റഡ് ആണെന്നതും സ്ഥിരീകരിക്കുക.

Also Read: തുച്ഛ വിലയിൽ വമ്പൻ റീചാർജ്! 12 മാസത്തെ Airtel പ്ലാനിന് 1900 രൂപയിലും താഴെ വില, Unlimited കോളിങ്

  • ഇതിനായി ആദ്യം നിങ്ങളുടെ ഗൂഗിൾ പേ തുറക്കുക.
  • ശേഷം സ്ക്രീനിന് മുകളിൽ വലതുവശത്തുള്ള Profile picture ടാപ്പ് ചെയ്യുക.
  • ഇതിന് ശേഷം Autopay സെലക്റ്റ് ചെയ്യാം.
  • ഇവിടെ നിങ്ങൾക്ക് നിലവിലുള്ള സജീവമായ, പെൻഡിംഗ് ഓട്ടോപേ ഓപ്ഷനുകൾ കാണാം.
  • നിങ്ങൾ അറിയാതെ ആക്ടീവായതോ, ഇനി തുടരാൻ താൽപ്പര്യമില്ലാത്തതോ ആയ ഓട്ടോപേ ഇനി കാൻസൽ ചെയ്യാം. ഇതിനായി Cancel autopay എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • UPI PIN നൽകിയ ശേഷം സ്റ്റാറ്റസ് പരിശോധിച്ച് കാൻസൽ ആയതായി ഉറപ്പാക്കുക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile