Viral AI Childhood Photo Trend: നിങ്ങളുടെ ബാല്യത്തിനൊപ്പം ഇരിക്കാം, ഇൻസ്റ്റയിൽ ട്രെൻഡാകുന്ന മാജിക്!

Viral AI Childhood Photo Trend: നിങ്ങളുടെ ബാല്യത്തിനൊപ്പം ഇരിക്കാം, ഇൻസ്റ്റയിൽ ട്രെൻഡാകുന്ന മാജിക്!

നമ്മൾ പലപ്പോഴും ആലോചിക്കാറുണ്ട്, ഒന്ന് ആ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനായെങ്കിൽ എന്ന്. ഇതിന് എഐയുടെ മാന്ത്രികലോകത്ത് അവസരമൊരുങ്ങുന്നു. സ്വന്തം ബാല്യത്തെ ചേർത്തുപിടിക്കുന്ന, Viral AI Childhood Photo ആണ് ഇപ്പോൾ ട്രെൻഡാകുന്നത്. നമ്മുടെ കയ്യിലുള്ള മുഷിഞ്ഞ പഴയ ചിത്രങ്ങളെ, പുതിയ ഫോട്ടോയുമായി ചേർക്കുന്നതാണ് ഇപ്പോൾ ഇൻസ്റ്റയിലും വാട്സ്ആപ്പ് പോലുള്ള നവമാധ്യമങ്ങളിലും പ്രചരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

പഴയ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്ന സാദാ രീതിയല്ല ഇപ്പോൾ വൈറലാകുന്നത്. നിങ്ങളെയും നിങ്ങളുടെ കുട്ടിക്കാലത്തെയും ഒരൊറ്റ ഫ്രെയിമിൽ കൊണ്ടുവരുന്ന പുതിയ വിദ്യയാണ് ജെമിനിയും ചാറ്റ്ജിപിടിയും ഒരുക്കുന്നത്. ശരിക്കും, നമ്മൾ നമ്മുടെ കുട്ടി വേർഷനെ കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും, എന്തായിരിക്കും സംസാരിക്കുന്നത് എന്ന പോലെ. മന്ത്രിമാർ മുതൽ സെലിബ്രിറ്റികൾ വരെ ഏറ്റെടുത്ത ഈ പുതിയ ട്രെൻഡിനെ കുറിച്ച് കൂടുതൽ അറിയാം. നിങ്ങൾക്കും ഈ എഐ വൈറൽ ഫോട്ടോകളിൽ ഭാഗമാകാൻ താൽപ്പര്യമുണ്ടെങ്കിൽ, അതിന് സഹായിക്കുന്ന പ്രോംപ്റ്റുകളും ഇവിടെ വിശദീകരിക്കുന്നു.

Viral AI Childhood Photo
PC: FACEBOOK OFFICIAL

Viral AI Childhood Photo

ടൈം ട്രാവൽ ചെയ്യാതെ തന്നെ നമ്മുടെ ബാല്യത്തിലേക്ക് എഐ കൂട്ടിക്കൊണ്ടുപോവുകയാണ്. അവിടെ നമ്മുടെ കുഞ്ഞുവേർഷനെ കണ്ട്, മതിമറന്ന് ഇരിക്കുകയാണ്. കേരളത്തിന്റെ വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ട്രെൻഡിൽ ഭാഗമായവർ നിരവധിയാണ്. ഇതിനായി ജെമിനിയിലും ചാറ്റ്ജിപിടിയിലും ഫീച്ചറുകളുണ്ട്. മീറ്റ് യുവർ യംഗർ സെൽഫ്, സിറ്റ് വിത്ത് യുവർ യംഗർ സെൽഫ് എന്നൊക്കെയാണ് പുതിയ ട്രെൻഡിനെ വിളിക്കുന്നത്. നമ്മുടെ കുട്ടിക്കാലത്തെ ഫോട്ടോയും, ഇപ്പോഴത്തെ ഫോട്ടോയും ഉപയോഗിച്ചാണ് വൈറൽ ഫോട്ടോ നിർമിക്കേണ്ടത്. എങ്ങനെയാണ് ഇതിനുള്ള പ്രോംപ്റ്റ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.

Sit With Your Younger Self: പ്രോംപ്റ്റ് എങ്ങനെയാവണം!

  • ഇതിനായി ആദ്യം ജെമിനിയോ ചാറ്റ് ജിപിടിയോ തുറന്ന് ലോഗിൻ ചെയ്യുക. (ശ്രദ്ധിക്കുക, ഫോട്ടോ എഡിറ്റ് അപ്ലോഡ് ചെയ്യണമെങ്കിൽ ഇവയിൽ ലോഗിൻ ചെയ്യണമെന്നത് നിർബന്ധമാണ്.)
  • ശേഷം നമ്മുടെ ചെറുപ്പത്തിലെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  • ഇതിന് ശേഷം താഴെ കൊടുക്കുന്ന പ്രോംപ്റ്റുകൾ നൽകാം.
  1. സ്കൂൾ നൊസ്റ്റു ഫീൽ

Left side: The child in the childhood photo, looking with an innocent smile to the right, Wearing uniform, in black and white color frame. Sitting in a classwoon bench, 1999 background.

Right Side: Present version of me in the new photo, sits in the edge of the bench, hands keep on the desk infront of them, looking towards the child with a smile.

Keep my original features and looks like realistic.

  1. 90’s ഫീൽ

Left side: The child in the photo sitting at the varandha of traditional kerala home, looking to right side with a smile, in hand she has her doll.

Right Side: The present version of me in the photo, looking at the child with a confused reaction.

Slight film grain, faded colors, nostalgic vibe, captured on a Kodak film camera.

Also Read: 200MP ക്യാമറയും 7000mAh ബാറ്ററിയും! പുത്തൻ Vivo V70 FE ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഓഫറിൽ ആമസോണിൽ

  1. മീറ്റ് യുവർ യംഗർ സെൽഫ്

The child and present version of me, sitting face-to-face. They look with hope and curiosity. The present version keeping chin under arms, looking at the child near (him/her), in a studio background, high resolution, black and white frame.

Viral AI Childhood Photo
Created Using Gemini
  1. ഒരുമിച്ചൊരു യാത്ര!

A realistic cinematic scene of an the present version in the photo, sitting on a KSRTC bus seat beside her younger self (from the childhood photo). Both are looking at each other with a soft emotional smile. The bus other seats are empty. Warm golden light falls on their faces, creating a nostalgic mood.

Give natural expressions, ultra-realistic, 4K, storytelling photography style.

  1. ഒരു വില്ലേജ് നൊസ്റ്റുവിലൂടെ…
Viral AI Childhood Photo
Created Using ChatGPT

A realistic moment of the present version of me(man in the photo) with Kerala traditional black shirt and white mundu, sitting on a small old concrete bridge in a lush village. My younger self (child in the photo) sits close to me. The child wears a simple shirt and shorts.
Both are smiling and looking at each other with warm feel. Below them, a narrow stream flows gently. Surrounding area filled with coconut trees, greenery, and an old village house at side of the background. Soft golden hour lighting, natural skin tones, ultra-realistic, 4K, aesthetic image.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile