Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!

Updated on 19-Mar-2025
HIGHLIGHTS

നിങ്ങൾക്ക് ബജറ്റിന് ഇണങ്ങിയ മികച്ച റീചാർജ് പ്ലാനുകൾ അറിയണോ?

2025-ൽ നിങ്ങൾക്ക് റീചാർജ് ചെയ്യാനാകുന്ന പ്ലാനുകളാണ് നൽകിയിട്ടുള്ളത്

500 രൂപയ്ക്ക് താഴെ വിലയാകുന്ന റീചാർജ് പാക്കേജുകൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു

Best Budget Plans: നിങ്ങളൊരു Airtel വരിക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് ബജറ്റിന് ഇണങ്ങിയ മികച്ച റീചാർജ് പ്ലാനുകൾ പറഞ്ഞുതരാം. അത്യാവശ്യം മികച്ച വാലിഡിറ്റിയും Unlimited കോളിങ്ങും ഡാറ്റയും കിട്ടുന്ന പ്ലാനുകളാണിവ. അതും 2025-ൽ നിങ്ങൾക്ക് റീചാർജ് ചെയ്യാനാകുന്ന പ്ലാനുകളാണ് നൽകിയിട്ടുള്ളത്.

Airtel ബജറ്റ് പ്ലാനുകൾ

500 രൂപയ്ക്ക് താഴെ വിലയാകുന്ന റീചാർജ് പാക്കേജുകൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു. എയർടെലിന്റെ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനുകളാണിവ. എയർടെൽ ഇത്രയും ബജറ്റ് ഫ്രെണ്ട്ലിയായി 5 പ്രീ-പെയ്ഡ് പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

249 രൂപയുടെ Airtel പ്ലാൻ

249 രൂപയുടെ പ്ലാനിൽ 24 ദിവസത്തെ കാലയളവിൽ പരിധിയില്ലാതെ കോളുകൾ ചെയ്യാം. ഇതിൽ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1GB ഡാറ്റയും ലഭിക്കുന്നു. ദിവസേന 100 എസ്എംഎസും ഈ എയർടെൽ പാക്കേജിലുണ്ട്. എയർടെൽ എക്‌സ്ട്രീം പ്ലേ ആക്സസും പ്ലാൻ നൽകുന്നു. വിങ്ക് ആപ്പിൽ സൗജന്യ ഹലോ ട്യൂണുകളുടെ ആക്‌സസും ലഭിക്കുന്നതാണ്.

Airtel 249 plan

299 രൂപയുടെ റീചാർജ് പ്ലാൻ

പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പാക്കേജിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ ഔട്ട്ഗോയിങ്ങും ഇൻകമിങ്ങും ലഭിക്കുന്നു. ദിവസേന 1GB ഡാറ്റയും 100 എസ്എംഎസ്സും ലഭ്യമാണ്. മുമ്പത്തെ പ്ലാനിനേക്കാൾ 4 ദിവസം കൂടി അധികം 299 രൂപയുടെ പാക്കേജിൽ ലഭിക്കുന്നു. എന്നുവച്ചാൽ 28 ദിവസമാണ് വാലിഡിറ്റി വരുന്നത്. ഇതിൽ എയർടെൽ എക്‌സ്ട്രീം പ്ലേ, വിങ്ക് ഹലോ ട്യൂണുകളിലേക്കുള്ള ആക്സസുമുണ്ട്.

349 രൂപയുടെ Airtel പ്ലാൻ

ഈ എയർടെൽ പ്ലാനിൽ വാലിഡിറ്റി വരുന്നത് 28 ദിവസമാണ്. പ്രതിദിനം 2GB ഡാറ്റയും എസ്എംഎസ് ഓഫറുകളുമുണ്ട്. അപ്പോളോ 24/7 സർക്കിളിലേക്കുള്ള ആക്‌സസും എയർടെൽ തരുന്നു. വിങ്കിൽ 28 ദിവസത്തേക്ക് സൗജന്യ ഹലോ ട്യൂണുകളും ലഭിക്കുന്നതാണ്.

355 രൂപയുടെ പ്ലാൻ

30 ദിവസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനാണിത്. ഇതിൽ ടെലികോം മൊത്തം 25GB ഡാറ്റ തരുന്നു. 355 രൂപ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസും പ്രതിദിനം ലഭ്യമാണ്.

എയർടെൽ എക്‌സ്‌ട്രീം പ്ലേ, വിങ്ക് ഹലോ ട്യൂൺസ് ആക്സസും ലഭിക്കും. കൂടാതെ നിങ്ങൾക്ക് 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ സേവനം പ്രയോജനപ്പെടുത്താം.

429 രൂപ പ്രീ-പെയ്ഡ് പ്ലാൻ

അഞ്ചാമത്തെ ബജറ്റ് പ്ലാൻ 429 രൂപയുടേതാണ്. ഇതി പ്രതിദിനം 2.5GB ഡാറ്റ ലഭിക്കുന്നു. ഒരു മാസക്കാലയളവിൽ അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. ഇതിൽ ദിവസനേ 100 എസ്എംഎസും അൺലിമിറ്റഡ് 5G-യും ലഭ്യമാണ്. കൂടാതെ എയർടെൽ എക്‌സ്‌ട്രീം പ്ലേ, വിങ്ക് ഹലോ ട്യൂൺസ് ആക്സസ് കോംപ്ലിമെന്ററിയായി കൊടുത്തിരിക്കുന്നു. മുമ്പത്തെ പ്ലാനുകളിൽ നൽകിയിട്ടുള്ളത് പോലെ അപ്പോളോ 24/7 സർക്കിൾ ആക്സസുമുണ്ട്. ഇത് 3 മാസത്തേക്ക് നിങ്ങൾക്ക് ഫ്രീയായി ആസ്വദിക്കാം.

Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :