ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ ദാസാ! 5G വിട്ട് ഇന്ത്യ വീണ്ടും 4ജിയിലേക്ക്? എന്തുകൊണ്ട് അറിയാം
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ സംഭവിച്ച വലിയ മാറ്റമാണ് 5G യുടെ കടന്ന് വരവ്. 5ജി കണക്റ്റിവിറ്റി രാജ്യമെമ്പാടും അതിവേഗം വ്യാപിച്ചപ്പോഴേക്കും, 5G സ്മാർട്ട് ഫോണുകളും ആധിപത്യമുറപ്പിച്ചു. ആദ്യമാദ്യം വില കൂടിയ ഫോണുകളിൽ മാത്രമായിരുന്നു 5ജി സപ്പോർട്ടുണ്ടായിരുന്നെങ്കിൽ, പിന്നീട് 10000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണുകളിലും അതിവേഗ കണക്റ്റിവിറ്റി ഉറപ്പിക്കാം. എന്നാൽ രാജ്യത്തെ ഉപഭോക്താക്കൾ വലിയൊരു ശതമാനവും വീണ്ടും 4G ഫോണുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് പഠനം. ഇതിന് പിന്നിലുള്ള വസ്തുത എന്തൊക്കെയാണെന്ന് വിശദമായി അറിയാം. 5ജി ഫോണുകളുടെ ഡിമാൻഡ് ഇടിയാൻ കാരണമായ ഘടകങ്ങളും പരിശോധിക്കാം.
Survey5G vs 4G സ്മാർട്ട് ഫോണുകളുടെ ഡിമാൻഡ്
ഈ അടുത്ത കാലത്ത് സ്മാർട്ട് ഫോണുകളുടെ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില വർധിച്ചിരുന്നു. ഇതാണോ 5ജി സ്മാർട്ട് ഫോണുകളുടെ ഡിമാൻഡ് ഇടിയാനും, 4ജി ഫോണുകളുടെ തിരിച്ചുവരവിനും കാരണമാകുന്നത്.
Counterpoint Research കണക്ക് പ്രകാരം 4G ഫോണുകൾ 5G-യെ മറികടക്കുന്നു എന്നല്ല. മറിച്ച് 4ജി മൊബൈൽ ഫോണുകളുടെ പ്രാധാന്യം ഇന്ത്യയിൽ വളരുന്നു എന്നതാണ്. 5ജിയേക്കാൾ മികച്ച സാങ്കേതികവിദ്യയാണ് 4ജി എന്ന് ഇത് വ്യക്തമാക്കുന്നില്ല. എങ്കിലും എന്താണ് കാരണങ്ങൾ എന്നത് വിശദമായി പരിശോധിക്കാം.
5ജി ഫോണുകളുടെ വിലക്കയറ്റം
പ്രോസസർ, RAM, സ്റ്റോറേജ്, ഡിസ്പ്ലേ, ബാറ്ററി തുടങ്ങിയ ഘടകങ്ങളുടെ വില വർധിക്കുന്നുണ്ട്. ഇത് നിർമാണച്ചെലവ് ഉയരാൻ കാരണമാകുന്നു. ഇങ്ങനെ വിലക്കയറ്റമുണ്ടാകുമ്പോൾ, ബേസിക് 5ജി ഫോൺ വാങ്ങുന്നവർക്ക് ചില ഫീച്ചറുകളിൽ വിട്ടുവീഴ്ച വന്നേക്കാം. അതേ സമയം 4ജി ഫോൺ വാങ്ങുകയാണെങ്കിൽ, കൂടുതൽ RAM, സ്റ്റോറേജ്, മികച്ച ഡിസ്പ്ലേ തുടങ്ങിയവയും ലഭിച്ചേക്കും.
DRAM, NAND തുടങ്ങിയ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറിയുടെ വിലയും ഇതിന് കാരണമാകുന്നു. 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 2026 വർഷത്തിൽ നാലിരട്ടി വില ഉയർന്നതായി കണക്ക് പറയുന്നു.
Also Read: ഐഫോൺ 18 പ്രോ ലുക്കിൽ Vivo V80 5G! 7200 mAh ബാറ്ററിയും 50MP ZEISS ക്യാമറയും!
ഫോൺ വാങ്ങുന്നവർ 5ജി മാത്രമല്ല നോക്കുന്നത്. ഇതിനൊപ്പം ക്യാമറ പെർഫോമൻസ്, ബാറ്ററി കപ്പാസിറ്റിസി, സ്മൂത്ത് ഡിസ്പ്ലേ, ഫോൺ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടോ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയും പർച്ചേസിനെ സ്വാധീനിക്കുന്നു. കുറഞ്ഞ വിലയിലുള്ള ഒരു 5G ഫോണിനേക്കാൾ മികച്ച ചില ഫീച്ചറുകളുള്ള 4G ഫോൺ തിരഞ്ഞെടുക്കുന്നതിലേക്ക് ആളുകൾ നീങ്ങുന്നു.
ശരിക്കും 4G ആധിപത്യം പിടിക്കുമോ?
4G സ്മാർട്ട്‌ഫോണുകളുടെ ഷിപ്പ്മെന്റ് കണക്ക് നോക്കിയാലും ഇതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നില്ല. എന്നിരുന്നാലും 2024 ൽ 4ജി ഫോണുകളുടെ ഷിപ്പിങ് ഇന്ത്യയിൽ 48 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷമാകട്ടെ 3% വളർച്ചയുണ്ടാകുമെന്നാണ് റിസെർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതും 2026 ന്റെ രണ്ടാം പാദത്തിൽ 4G ഷിപ്പ്‌മെന്റുകൾ 40% ഉയർന്നതായി വിവരമുണ്ട്. ഈ സമയത്താണ് വിവോ, സാംസങ്, ആപ്പിൾ പോലുള്ള കമ്പനികൾ തങ്ങളുടെ 5ജി ഫോണുകളുടെ വില കൂട്ടിയതെന്നും ഓർക്കണം.
ഇവയെല്ലാം വ്യക്തമാക്കുന്നത് 5ജി ഫോണുകളുടെ പരാജയമല്ല, 4ജിയുടെ പ്രാധാന്യം വർധിക്കാൻ കാരണം. ഇവയുടെ നിർമാണച്ചെലനൃവും വിലക്കയറ്റവും സ്വാധീനിച്ചതായി കണക്കാക്കാം. ഇതിനുപരി കുറഞ്ഞ ബജറ്റിലുള്ള ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാൻ നിർമാണ കമ്പനികൾ 4ജി മോഡലുകൾ കൂടുതൽ പുറത്തിറക്കാനും സാധ്യതയുണ്ട്. 5G നിർബന്ധമല്ലാത്തവർക്ക് ഈ ട്രെൻഡ് പ്രയോജനകരമാകുമെന്നും പറയാം.
കാരണങ്ങൾ ഒറ്റനോട്ടത്തിൽ
- 5G ഫോണുകളുടെ നിർമാണച്ചെലവ്
- DRAM, NAND മെമ്മറികളുടെ വില ഉയർന്നു
- കൂടുതൽ ഫീച്ചറുകൾ കുറഞ്ഞ വിലയ്ക്ക് 4ജി ഫോണുകളിൽ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
