കാർഡ്ബോർഡിൽ നിന്ന് റോബോട്ട് വരെ; വിസ്മയം തീർത്ത് ലെവിൻ പൗലോസ്

HIGHLIGHTS

ആടുതോമയുടെ മണിയടി മന്ത്രം മുതൽ പുല്ലുവെട്ടിയും ആനയും വരെ നിർമിച്ച് പിറവം സ്വദേശി ലെവിന്‍ പൗലോസ്

17 വയസ്സുകാരൻ ലെവിൻ മുഖ്യമന്ത്രിയുടെ പ്രശംസയും പിടിച്ചുപറ്റി

കാർഡ്ബോർഡിൽ നിന്ന് റോബോട്ട് വരെ; വിസ്മയം തീർത്ത് ലെവിൻ പൗലോസ്

വജ്രത്തിന്റെ തിളക്കം മറച്ചുവെച്ചാലും കുറയില്ല. വെറും കാർഡ് ബോർഡും വീട്ടിലെ പാഴ് വസ്തുക്കളും ചേർത്ത് വച്ച് യന്ത്രവിസ്മയം ഒരുക്കുകയാണ് പിറവം സ്വദേശിയായ ഈ കൊച്ചുമിടുക്കൻ. പ്രാരാബ്ധങ്ങൾക്കോ പ്രായത്തിനോ ലെവിന്‍ പൗലോസിന്റെ (Levin Paulose) കഴിവിന് മാർഗതടസ്സമാകാൻ കഴിഞ്ഞിട്ടില്ല. ആടുതോമയുടെ മണിയടി മന്ത്രം മുതൽ പുല്ലുവെട്ടിയും വീട്ടുമുറ്റത്തെ ഓട്ടോമാറ്റിക് ആന വരെ, നിരവധി കൗതുകകരമായ സൃഷ്ടികളാണ് ഈ 17-കാരൻ ഒരുക്കിയത്.

Digit.in Survey
✅ Thank you for completing the survey!

ഉപയോഗശൂന്യമാകുന്ന കാർഡ് ബോർഡുകളും ചരടുകളും ബാറ്ററികളും നട്ട്-ബോള്‍ട്ടുകളും, വയറുകളും പഴയ കളിപ്പാട്ടങ്ങളിലെ ചെറിയ മോട്ടോറുകളുമെല്ലാമാണ് ലെവിന്റെ പണിയായുധങ്ങൾ. വീട്ടിലെ ജോലിയിൽ അമ്മയ്ക്ക് സഹായിയായും വീട് വൃത്തിയാക്കാനുള്ള വാക്വം ക്ലീനറും കർട്ടൺ സ്വിച്ച്, ആരുടേയും സഹായമില്ലാതെ ഫാൻ ഓണാക്കാനുമെല്ലാം ലെവിന്റെ പക്കൽ വിദ്യകളുണ്ട്. കുപ്പയിൽ നിന്ന് മാണിക്യം ഉണ്ടാക്കുന്ന ലെവിൻ മാജിക് കണ്ട് കേരള മുഖ്യമന്ത്രി വിഡി സതീശനിൽ നിന്നും കുട്ടിശാസ്ത്രജ്ഞന് അഭിനന്ദനമെത്തി.

ഒറ്റ മോട്ടോറിൽ യന്ത്രവിസ്മയങ്ങൾ!

പിറവം പാലച്ചുവട് ഇടപ്പള്ളിച്ചിറ കൊട്ടാരക്കുന്നേൽ പൗലോസിന്റെയും കുഞ്ഞുമോളുടെയും ഏക മകനാണ് ലെവിൻ. ലെവിന്റെ ക്രിയേഷനിൽ അടുത്തിടെ വൈറലായത് കാർഡ് ബോർഡിൽ നിർമിച്ച റോബോട്ടാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പനെ പോലെ വീട്ടിലെ ലളിതമായ ജോലികളിൽ അമ്മയ്ക്ക് സഹായിയായി ഈ കാർഡ്ബോർഡ് റോബോട്ട് പ്രവർത്തിക്കുന്നു. വളരെക്കാലം മുമ്പേ വിസ്മയകരമായ നിർമിതികൾ ആരംഭിച്ചെങ്കിലും, യൂട്യൂബില്‍ വിഡിയോ ചെയ്ത് തുടങ്ങിയപ്പോഴാണ് കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രി ലെവിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുന്ന വീഡിയോ ഇതിനകം 120 മില്യൺ കാഴ്ചക്കാരെയും നേടി. ഒരു ചെറിയ മോട്ടോർ കൊണ്ട് ഇതെല്ലാം ചെയ്യാമെന്നാണ് കൊച്ചുമിടുക്കൻ കാണിച്ചുതരുന്നത്.

Also Read: 84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും കോളുകളും, ആമസോൺ പ്രൈമും ഫ്രീ! Jio യുടെ വമ്പൻ ഓഫർ

ഐടിഐയ്ക്ക് ചേർന്നെങ്കിലും കാലുവേദനയെ തുടർന്ന് ലെവിന് പഠിത്തം നിർത്തേണ്ടി വന്നു. സാമ്പത്തിക പ്രശ്നങ്ങളുള്ളതിനാൽ കൂടുതൽ മോട്ടോറുകൾ വാങ്ങാനാവില്ല. ഉപയോഗിച്ച മോട്ടോർ വീണ്ടും അഴിച്ച് മാറ്റി പുതിയ പരീക്ഷണങ്ങൾ തുടരുകയാണ് ലെവിൻ.

ലെവിന്റെ മികവ് ശരിക്കും പ്രചോദനത്തിന്റെ മാതൃകയാണ്. കഴിവ് തേച്ചുമിനുക്കിയാൽ ആർക്കും എന്തും അസാധ്യമാണെന്ന് ലെവിൻ പൗലോസ് തെളിയിക്കുന്നു. ആവശ്യമില്ലാത്ത വസ്തുക്കൾ വീണ്ടും ഉപയോഗിച്ചുകൊണ്ട് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേക്ക് പ്രതിഭ തെളിയിക്കുകയാണ് ലെവിൻ. പ്രായോഗിക പരീക്ഷണങ്ങളിലൂടെയും പ്രശ്നപരിഹാരത്തിലൂടെയും STEM വിദ്യാഭ്യാസം എങ്ങനെ ഫലപ്രദമാക്കാമെന്നും ഈ പരീക്ഷണങ്ങൾ തെളിയിക്കുന്നു. വിജയത്തിന് പ്രതിബന്ധതകളുണ്ടെന്ന് പറയുന്നവർക്ക് മുമ്പിൽ ലെവിന്റെ നിർമിതികൾ പുതിയ മാർഗങ്ങളാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile