Indian Defence: 2025-ലെ ഇന്ത്യൻ പട നിസ്സാരക്കാരല്ല! AI, Technology, Robotics-ൽ വന്ന മാറ്റങ്ങൾ…
പരിഷ്കാരങ്ങളുടെ വർഷമായാണ്(Year of Reforms) 2025-നെ പ്രതിരോധമന്ത്രാലയം പ്രഖ്യാപിച്ചത്
പ്രതിരോധ കയറ്റുമതി വർധിപ്പിക്കുന്നതിൽ മാത്രമല്ല രാജ്യത്തിന്റെ ശ്രദ്ധ
ഭാവിയിലുണ്ടാകുന്ന യുദ്ധങ്ങളെ നേരിടുന്നതിന് പര്യാപ്തമായ സംവിധാനങ്ങളാണ് ഇതിലൂടെ ഒരുക്കിയത്
Indian Defence: 2025-ലെ Indian സൈന്യം പവർഫുള്ളാണെന്ന് പറയാറില്ലേ? അത് വെറുതെ കാലഘട്ടത്തിലൂടെ കൈവരിച്ച മാറ്റം മാത്രമല്ല. ടെക്നോളജിയിലും മറ്റും കൈവരിച്ച വികസനം കൂടിയാണ്. അതിനുള്ള തെളിവ് 2025 പിറന്നപ്പോൾ ജനുവരി മാസം തന്നെ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കിയതാണ്.
SurveyIndian Defence 2025-ലെ വികസനം
ഇന്ത്യൻ സായുധ സേനയ്ക്കുള്ളിൽ പരിവർത്തനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് പരിഷ്കാരങ്ങളുടെ വർഷമായാണ്(Year of Reforms) 2025-നെ പ്രഖ്യാപിച്ചത്.

ഈ സംരംഭത്തിന്റെ ലക്ഷ്യം ടെക്നോളജി പരമായുള്ള വികസനം തന്നെയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യയെ സംയോജിപ്പിച്ചുകൊണ്ടുള്ള സേന. ആനുനിക കാലത്ത് ഏതൊരു പടയോട്ടത്തിനും കെൽപ്പുള്ള, സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജവുമായ സായുധ സേനയെ സൃഷ്ടിക്കാനുള്ള ലക്ഷ്യമായിരുന്നു ഇത്.
ഭാവിയിലുണ്ടാകുന്ന യുദ്ധങ്ങളെ നേരിടുന്നതിന് പര്യാപ്തമായ സംവിധാനങ്ങളാണ് ഇതിലൂടെ ഒരുക്കിയത്. സൈബർ, സ്പേസ് മേഖലകളിൽ കൂടി ശ്രദ്ധയൂന്നിയാണ് പ്രതിരോധമന്ത്രാലയം ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തി പകരുന്നത്. ഇങ്ങനെ സൈന്യത്തിന്റെ വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനായി ഇവയെല്ലാം ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നു.
2025 എന്തുകൊണ്ടാണ് പരിഷ്കരണത്തിന്റെ വർഷമെന്ന് പറയുന്നതെന്നോ? പ്രതിരോധ കയറ്റുമതി വർധിപ്പിക്കുന്നതിൽ മാത്രമല്ല രാജ്യത്തിന്റെ ശ്രദ്ധ. മികച്ച രീതിയിൽ ഗവേഷണം നടത്തി കയറ്റുമതിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിലും പരിശ്രമിക്കുകയാണ്. വിവരങ്ങൾ പങ്കുവയ്ക്കുന്നതിലും, വിഭവ സംയോജനത്തിനുമായി ഇന്ത്യൻ വ്യവസായങ്ങളും OEM എന്ന ആഗോള ഉപകരണ നിർമാതാക്കളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും 2025 വിനിയോഗിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI, മെഷീൻ ലേണിംഗ്, ഹൈപ്പർസോണിക് സാങ്കേതികവിദ്യ, റോബോട്ടിക്സ് എന്നിവയിൽ തദ്ദേശീയമായ പരിഹാരങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ സൈന്യം പ്രയത്നിക്കുകയാണ്. ഇതും 2025-ലെ ഇന്ത്യൻ സൈന്യത്തെ കൂടുകൽ ശക്തിപ്പെടുത്തുന്നു.
സായുധ സേനകൾ വളരെക്കാലമായി കാത്തിരുന്ന സൈനിക പരിഷ്കരണമായ തിയേറ്ററൈസേഷൻ പ്രക്രിയയിലാണ്. Theaterisation ആസൂത്രണം ചെയ്യുന്ന സമയത്താണ് ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ വികസനവും നടപ്പിലാക്കുന്നത്. (തിയേറ്ററൈസേഷൻ: യുദ്ധങ്ങളിലും സൈനിക പ്രവർത്തനങ്ങളിലും തങ്ങളുടെ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന് സൈന്യം, വ്യോമസേന, നാവികസേന എന്നിവയുടെ കഴിവുകളുടെ സംയോജിപ്പുക്കുന്നതാണ് തിയേറ്ററൈസേഷൻ.)
ജയ്പൂരിൽ പാകിസ്ഥാൻ കേന്ദ്രീകൃതമായ വെസ്റ്റേൺ തിയേറ്റർ കമാൻഡ് തിയേറ്ററൈസേഷനിൽ വരുന്നു. ലഖ്‌നൗവിൽ ചൈന കേന്ദ്രീകൃതമായ വടക്കൻ തിയേറ്റർ കമാൻഡ്, തിരുവനന്തപുരത്ത് മാരിടൈം തിയേറ്റർ കമാൻഡ് എന്നിവ ഉയർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
Also Read: Meta Ray Ban Glass: ഇത് മെറ്റയുടെ പുത്തന്‍ റേ-ബാന്‍ ഗ്ലാസ്, ഇനി ഫാഷനൊപ്പം AI പവറോടെ…
ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ശക്തിപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. ഇങ്ങനെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടുന്നതിനും ചെറുക്കുന്നതിനും ഇന്ത്യ പര്യാപ്തമാകുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile