India-Pak സംഘർഷം: പാകിസ്ഥാൻ മിസൈലുകളെ തകർത്തെറിഞ്ഞ UAS ​ഗ്രിഡ് ശരിക്കും എന്താണ്?

Updated on 08-May-2025
HIGHLIGHTS

മെയ് 7-8 രാത്രിയിൽ, പാകിസ്ഥാൻ മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യം വിട്ടിരുന്നു

എന്നാൽ ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡ് അതിന് കൃത്യമായ തിരിച്ചടി നൽകി

പൈലറ്റില്ലാതെ വിദൂരമായി പറക്കാൻ കഴിയുന്ന ആളില്ലാത്ത ഡ്രോളുകളാണിവ

India-Pak സംഘർഷം: ഓപ്പറേഷൻ സിന്ദൂറിന്റെ പ്രതികാരമായി പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടാൻ ശ്രമിച്ചു. അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സായുധ സംഘട്ടനത്തിൽ, ഇക്കഴിഞ്ഞ രാത്രിയും ചില മിസൈൽ ആക്രമണങ്ങൾ നടന്നിരുന്നു. മെയ് 7-8 രാത്രിയിൽ, പാകിസ്ഥാൻ അവരുടെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യെ ആക്രമിക്കാൻ ലക്ഷ്യം വിട്ടിരുന്നു.

വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ലക്ഷ്യം വച്ചാണ് ബുധനാഴ്ച രാത്രിയിൽ മിസൈലുകൾ വിട്ടത്. എന്നാൽ ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡ് അതിന് കൃത്യമായ തിരിച്ചടി നൽകി. UAS Grid, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളും അതിവേഗം പാക് ശ്രമങ്ങളെ നേരിടുകയും നിർവീര്യമാക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് യുഎസ് ഗ്രിഡ്.

India-യുടെ UAS GRID എന്താണ്?

ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ശത്രു ഡ്രോണുകളെ തകർക്കാനും നിർവീര്യമാക്കാനും പ്രാപ്തിയുള്ളവാണ്. UAS എന്നാൽ Unmanned Aerial Systems എന്നാണ് അർഥമാക്കുന്നത്. എന്നുവച്ചാൽ പൈലറ്റില്ലാതെ വിദൂരമായി പറക്കാൻ കഴിയുന്ന ആളില്ലാത്ത ഡ്രോളുകളാണിവ.

ഇന്ത്യൻ വ്യോമാതിർത്തിയിലേക്കോ കര അതിർത്തിയിലേക്കോ വരുന്ന ശത്രുതാപരമായ ഡ്രോണുകളെയും മിസൈലുകളെയും മറ്റും കണ്ടുപിടിക്കുക മാത്രമല്ല, അവ ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും ഡിസൈൻ ചെയ്തിരിക്കുന്നവയാണ് UAS GRID.

നൂതന സെൻസറുകൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, കൈനറ്റിക് ഇന്റർസെപ്റ്ററുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു സമഗ്ര ശൃംഖലയാണ് യുഎഎസ് ഗ്രിഡ്. ഇവ ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങൾക്കെതിരെയും ദ്രുതഗതിയിൽ പ്രതികരിക്കാൻ ശേഷിയുള്ളവയാണ്.

UAS GRID-ലെ പ്രധാന ഘടകങ്ങൾ

  • ഉയർന്ന ഊർജ്ജ ലേസർ സംവിധാനങ്ങളും 7.62mm തോക്കുകൾ പോലുള്ള പരമ്പരാഗത ആയുധങ്ങളും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്.
  • റഡാർ, SIGINT (സിഗ്നൽ ഇന്റലിജൻസ്), ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ, ജാമറുകൾ എന്നിവയെല്ലാം ചേർന്ന കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
  • മിസൈലുകളെയും മറ്റ് വ്യോമ ഭീഷണികളെയും തടയുന്നതിനുള്ള വ്യോമ പ്രതിരോധ റഡാറുകളും മിസൈൽ സിസ്റ്റവും യുഎഎസ്സിലുണ്ട്.
  • ഇവ വാഹനങ്ങളിൽ ഘടിപ്പിച്ച മൌണ്ട് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തിക്കുന്നതും ഏകോപനം നടത്തുന്നതും.

India യുഎഎസ് ഗ്രിഡ് മിസൈലുകൾക്കെതിരെ പ്രവർത്തിക്കുന്നതെങ്ങനെ?

എതിർരാജ്യത്ത് നിന്ന് ഡ്രോണോ മിസൈലോ വന്നാൽ അത് കണ്ടെത്തി ട്രാക്ക് ചെയ്യുകയാണ് ആദ്യത്തെ പണി. നൂതന റഡാറുകളുടെയും ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകളുടെയും ഒരു ശൃംഖല ഉപയോഗിച്ച് സ്കാനിങ് നടത്തും. 10 കിലോമീറ്ററോ അതിൽ കൂടുതലോ വരെയുള്ള ശ്രേണികളിൽ തുടർച്ചയായി വ്യോമാതിർത്തി സ്കാൻ ചെയ്യാൻ സാധിക്കും. ഇങ്ങനെ എതിരെ വരുന്ന മിസൈലുകളുടെ വേഗതയും അതിന്റെ റൂട്ടും പ്രത്യേകതകളെല്ലാം യുഎഎസ് ഗ്രിഡ്ഡിന് തിരിച്ചറിയാൻ സാധിക്കും.

SIGINT എന്ന സംവിധാനവും ഇതിൽ നിർണായക പങ്ക് വഹിക്കുന്നു. എങ്ങനെയെന്നാൽ ശത്രുവിന്റെ ആശയവിനിമയങ്ങളെയും ഡ്രോൺ നിയന്ത്രണ സിഗ്നലുകളെയും തടസ്സപ്പെടുത്താൻ ഇവയ്ക്ക് സാധിക്കും. സിഗ്നലുകൾ വിശകലനം ചെയ്ത് പാകിസ്ഥാന്റെ ഡ്രോണുകളുടെ കമാൻഡ് തടസ്സപ്പെടുത്തുന്നു. ഇതിനായി ഇലക്ട്രോണിക് ജാമറുകൾ വിന്യസിച്ചിരിക്കുന്നു. എതിരാളികളുടെ നിർദേശങ്ങൾ സ്വീകരിക്കാനാകാതെ, ശത്രു ഡ്രോണുകൾക്ക് അവരുടെ നിയന്ത്രണം നഷ്ടപ്പെടുകയോ തകരുകയോ ചെയ്യുന്നു.

അടുത്ത ഘട്ടം വ്യോമ ഭീഷണിയുടെ വർഗ്ഗീകരണമാണ്. AI, മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ഡാറ്റ പ്രോസസ്സ് ചെയ്ത് ഏത് തരത്തിലുള്ള ആക്രമണമാണ് വരുന്നതെന്ന് യാന്ത്രികമായി തരംതിരിക്കുന്നു. ഇവ അപകടകരമായതാണോ അതോ ശത്രുതാപരമായ ഡ്രോണുകളാണോ എന്ന് സെൻസറിന് വേർതിരിച്ചറിയാം. ഇവ വളരെ വേഗത്തിലാണ് പ്രോസസ് ചെയ്യുന്നതെന്നും മനസിലാക്കുക.

വരുന്നത് എതിരാളിയിൽ നിന്നുള്ള അപകടമാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാൽ യുഎഎസ് അടുത്ത പണി തുടങ്ങും. പരിക്കുകൾ പോലുള്ള അപകടങ്ങളൊന്നുമില്ലാതെ, ഡ്രോണുകളെ പ്രവർത്തനരഹിതമാക്കാനും നശിപ്പിക്കാനും ലെയേർഡ് ന്യൂട്രലൈസേഷൻ ഓപ്ഷനുകൾ സിസ്റ്റം ഉപയോഗിക്കുന്നു. ഇവ ഹൈ-എനർജി ലേസർ സിസ്റ്റങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നത്.

Also Read: 5 Must Gadgets: War പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളും കുടുംബവും തീർച്ചയായും കരുതേണ്ടത്…

അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, തുടങ്ങി ഉത്തര്ലായ്, ഭുജ് എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക പ്രദേശങ്ങൾ പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു. ഇവരുടെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ എന്തായാലും നിഷ്പ്രയാസം നിർവീര്യമാക്കിയതായാണ് റിപ്പോർട്ട്. ഈ മിസൈലുകളുടെ അവശിഷ്ടങ്ങൾ നിരവധി സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി PIB പ്രസ്താവനയിൽ വിശദീകരിച്ചു. എന്തായാലും പാകിസ്ഥാനെ ചെറുത്ത നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ സംവിധാനം ഇന്ത്യയുടെ വളർന്നുവരുന്ന പ്രാവീണ്യമാണ് എടുത്തുകാണിക്കുന്നത്, ഒപ്പം അഭിമാനവും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :