അടുക്കളയിൽ സംഭവിച്ച വിപ്ലവം: Kitchen Appliances ഇന്ത്യൻ പാചകത്തെ മാറ്റിയതെങ്ങനെ?

അടുക്കളയിൽ സംഭവിച്ച വിപ്ലവം: Kitchen Appliances ഇന്ത്യൻ പാചകത്തെ മാറ്റിയതെങ്ങനെ?

മിക്സിയും ഗ്രൈൻഡറും ദശകങ്ങൾക്ക് മുന്നേ ഇന്ത്യൻ അടുക്കളയിൽ ഇടംപിടിച്ച Kitchen Appliances ആണ്. എന്നാൽ എയർ ഫ്രയറുകളുടെയും സ്മാർട്ട് ഗാഡ്‌ജെറ്റുകളുടെയും കാര്യമോ? അടുത്തിടെ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ട് പലരും എയർ ഫ്രയർ, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് കെറ്റിൽ, ഫുഡ് പ്രൊസസ്സർ, ഇൻഡക്ഷൻ കുക്ക് ടോപ്പ് പോലുള്ളവയെല്ലാം വാങ്ങിക്കൂട്ടുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്. വൻ പരസ്യങ്ങളും ഓഫറുകളും കണ്ട് നമ്മൾ വാങ്ങിക്കൂട്ടുന്ന ആധുനിക അടുക്കള ഉപകരണങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ പാചകത്തെ അനായാസമാക്കുന്നുണ്ടോ? അതോ കുറച്ച് ദിവസങ്ങൾക്ക് ശേഷം അടുക്കളയിലെ ഏതെങ്കിലും ഒരു കോണിൽ പൊടിപിടിച്ചു കിടക്കുകയാണോ?

Digit.in Survey
✅ Thank you for completing the survey!

വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന പല ഹോം അപ്ലൈയൻസുകളും ഇന്ത്യയിൽ വാങ്ങി അനുകരിക്കാൻ തുടങ്ങി. എന്നാൽ വിദേശിയരുടെ ഭക്ഷണരീതിയും നമ്മുടേതും വ്യത്യസ്തമാണ്.

ഇന്ത്യയിൽ ശരിക്കും ഒരു ഉപകരണത്തിന്റെ പ്രയോജനം നമ്മുടെ പാചകരീതി, കുടുംബാംഗങ്ങളുടെ എണ്ണം, ലഭ്യമായ സ്ഥലം, വൈദ്യുതിച്ചെലവ്, പരമ്പരാഗത രീതികളെ അപേക്ഷിച്ച് ഫലപ്രദമാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Kitchen Appliances in India

ഇന്ത്യയിൽ അടുക്കളയിലേക്കുള്ള സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗത്തിലുണ്ടായ വർധനവ്, ഗാർഹിക ജീവിതശൈലിയിലുണ്ടാകുന്ന വിപുലമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. പാചകം കൂടുതൽ സൗകര്യപ്രദവും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ളതും വ്യക്തിഗത ആവശ്യങ്ങൾക്കനുസൃതവുമാക്കുന്നതിന് ഈ ഇലക്ട്രിക് ഉപകരണങ്ങൾക്ക് സാധിച്ചു.

നമ്മൾ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കിച്ചൺ അപ്ലൈയൻസുകൾ ഇവിടം അനുകരിക്കാൻ തുടങ്ങിയെന്നതാണ് വാസ്തവം. ഇതിൽ കൗതുകകരമായ കാര്യം, ഇന്ത്യക്കാർ പരമ്പരാഗത പാചകരീതികളെ പാടെ ഉപേക്ഷിച്ച് പാശ്ചാത്യ ശൈലിയിലെ പാചകരീതിയിലേക്ക് മാറിയിട്ടില്ല. പകരം, നമ്മുടെ വിഭവങ്ങൾ പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി പാകം ചെയ്യുകയാണ്. ഉദാഹരണത്തിന് നമ്മുടെ പലഹാരങ്ങൾ എണ്ണയിൽ വറുത്തെടുക്കുന്നതിന് പകരം എയർ ഫ്രൈ ചെയ്യുന്ന ശീലത്തിലേക്ക് എത്തി. ഗ്യാസ് സ്റ്റൗവിന് പകരം ചോറി പാചകവും ചായയിടുന്നതും ഇൻഡക്ഷൻ കുക്ക്ടോപ്പുകളിലേക്ക് മാറ്റി. വെള്ളം തിളപ്പിക്കാൻ ഇലക്ട്രിക് കെറ്റിലുകൾ പര്യാപ്തമായി.

Also Read: ഇന്ത്യക്കാർ iPhone Duo ഏറ്റെടുക്കുമോ? എന്തുകൊണ്ട് ഇന്ത്യയിൽ ഇത്രയും വില!

നേരത്തെ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കാൻ എടുക്കുന്ന സമയം കുറയ്ക്കാൻ മൈക്രോവേവുകൾ സഹായിക്കുന്നു. ഇങ്ങനെ പുതിയ കിച്ചൺ അപ്ലൈയൻസുകൾ ഇന്ത്യൻ അടുക്കളയിലേക്കും സ്ഥാനം പിടിച്ചു. ഇങ്ങനെ ഇന്ത്യൻ പാചകങ്ങൾക്കും ഈ അടുക്കള ഗാഡ്ജെറ്റുകൾ ഉചിതമാകുമെന്നത് തെളിയിച്ചു.

കിച്ചൺ അപ്ലൈയൻസുകൾ വലിയ വിലയല്ല എന്നതും, ചെറിയ വീടുകളിൽ പോലും ഒതുങ്ങുന്ന വലിപ്പത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതും ഇന്ത്യൻ മിഡിൽ ക്ലാസിനെയും ആകർഷിച്ചു. എന്നാൽ റീൽസ് കണ്ടും ഓൺലൈൻ സൈറ്റുകളിലെ ഓഫറുകൾ കണ്ടും വാങ്ങിവയ്ക്കുന്ന കിച്ചൺ അപ്ലൈയൻസുകൾ ശരിക്കും ഇന്ത്യൻ പാചകത്തെ അനായാസമാക്കിയോ? പാചകത്തിനായുള്ള സമയത്തെയും അധ്വാനത്തെയും ഇവയ്ക്ക് ലഘൂകരിക്കാൻ സാധിച്ചിട്ടുണ്ടോ? അതോ വാങ്ങിയ ശേഷം കുറഞ്ഞ ദിവസത്തിനുള്ളിൽ ഇവ ഒരു മൂലയിലേക്ക് ഒതുങ്ങിയോ?

കിച്ചൺ അപ്ലൈയൻസുകൾ ശരിക്കും അനിവാര്യമോ അതാ അനാവശ്യമായോ?

എയർ ഫ്രൈയർ, ഇലക്ട്രിക് കെറ്റിലുകൾ, ഫുഡ് പ്രൊസസർ, ഇലക്ട്രിക് കുക്കർ, ഇൻഡക്ഷൻ കുക്ക്ടോപ്പ്, മൈക്രോവേവ് എന്നിവയാണ് അടുത്തിടെ അടുക്കളയിൽ ഇടംപിടിച്ച സ്മാർട്ട് അപ്ലൈയൻസുകൾ. എന്നാൽ ഇവ ശരിക്കും സ്ഥിരമായി നമ്മുടെ അടുക്കളയിൽ ആവശ്യമായ ഉപകരണങ്ങളാണോ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

  • ഇലക്ട്രിക് കുക്കർ

വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർക്കെല്ലാം ഇലക്ട്രിക്ക് കുക്കർ ആവശ്യമാകും. പ്രത്യേകിച്ച് സ്ഥിരമായി ചോറ്, പരിപ്പ് കറി വയ്ക്കാൻ ഓട്ടോമാറ്റിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കെറ്റിലുകളിലൂടെ സാധിക്കും. അടുപ്പത്തുവെച്ച പാത്രം എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കാതെ ഭക്ഷണം പാകം ചെയ്യാമെന്നതാണ് നേട്ടം.

എന്നാൽ പ്രഷർ കുക്കർ പരിചിതമായവർക്ക് ഇത് ഒരു അധിക ഗാഡ്ജെറ്റായി തോന്നിയേക്കാം. പ്രത്യേകിച്ച് ഉള്ളിലെ പാത്രവും അടപ്പും വൃത്തിയാക്കണമെന്നതും, ഇതിന് സാധാരണ കുക്കറിനേക്കാൾ കൂടുതൽ സ്ഥലം ആവശ്യമാണെന്നതും ഒരു പോരായ്മയാകും.

  • എയർ ഫ്രൈയർ

ജോലിക്ക് പോകുന്ന ദമ്പതികൾക്കും ചെറിയ കുടുംബങ്ങൾക്കും, എണ്ണ ആഹാരങ്ങൾ ഒഴിവാക്കി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളായവർക്കും എയർ ഫ്രൈയർ മികച്ച ഓപ്ഷനാകുന്നുണ്ട്.

എങ്കിലും ഇതിലെ ബാസ്‌ക്കറ്റ് വൃത്തിയാക്കുന്നത് പലർക്കും ഒരു തലവേദനയാകാറുണ്ട്. അതുപോലെ എണ്ണയിൽ വറുത്ത അതേ പോലെ വിഭവങ്ങൾക്ക് രുചി ലഭിക്കില്ല. ബജ്ജി പോലുള്ളവ ഫ്രൈ ചെയ്തെടുക്കാനും ഇത് അനുയോജ്യമല്ല. റോസ്റ്റ് ചെയ്തതോ മൊരിഞ്ഞതോ ആയ ഭക്ഷണങ്ങൾ വളരെ അപൂർവ്വമായി ചെയ്യുന്നവർക്ക് ഇത് സ്ഥിരം ഉപയോഗമല്ലാത്തതിനാൽ തന്നെ അടുക്കളയിൽ ഒരു അധികമായണ്.

  • ഇൻഡക്ഷൻ കുക്ക്ടോപ്പ്

LPG യ്ക്ക് പകരക്കാരനായും ഗ്യാസ് തീരുമ്പോൾ മറ്റൊരു ഓപ്ഷനായും പിജി വിദ്യാർഥികൾക്ക് ഒരു മികച്ച പാചക ഓപ്ഷനായും ഇൻഡക്ഷൻ കുക്ക്ടോപ്പുകളെ പരിഗണിക്കാം. വെള്ളം പാല് തിളപ്പിക്കാനും സാവധാനം വേവിക്കാനും മറ്റും ഇത് വളരെ പ്രയോജനകരമാകുന്നു. വേഗത്തിൽ ഭക്ഷണം തയ്യാറാക്കാനും കുക്ക് ടോപ്പുകൾ സൗകര്യപ്രദമാണ്.

പക്ഷേ ചില പാത്രങ്ങൾ മാത്രമാണ് ഇൻഡക്ഷൻ അടുപ്പുകളിൽ ചേരുകയുള്ളൂ.അതുപോലെ ഉയർന്ന വാട്ടേജ് ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ ഇലക്ട്രിക്കൽ വയറിംഗും സർക്യൂട്ടുകളും ഇതിന് ആവശ്യമാണ്. എങ്കിലും ഇത് ശരിക്കും ഒരു സെക്കൻഡ് ഓപ്ഷനായി പല അടുക്കളകളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു.

  • ഫുഡ് പ്രൊസസർ

വലിയ കുടുംബങ്ങൾ, ദിവസവും പലതരം വിഭവങ്ങൾ പാചകം ചെയ്യുന്നവർ, അതിഥികളെ സൽക്കരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിലും ഫുഡ് പ്രൊസസർ ഉപയോഗപ്പെടും. ഇവ അരിയാനും ചിരകാനും ചിക്കി അരിയാനും, മാവ് കുഴയ്ക്കാനും സഹായിക്കുന്ന ഗാഡ്ജെറ്റുകളായതിനാൽ സമയലാഭം കണ്ടെത്താം.

എങ്കിലും ഇതും കഴുകി വൃത്തിയാക്കുന്നത് മടുപ്പിക്കുന്ന ജോലിയായേക്കാം. ഫുഡ് പ്രൊസസറിൽ കുറേ ഘടകങ്ങൾ ബന്ധിപ്പിക്കുന്ന സമയത്ത് ഒരു സവാള അരിഞ്ഞെടുക്കാമല്ലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ വലിയ അളവിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ഇത് ഫലപ്രദമാകുന്നു. അല്ലാത്തവർക്ക് ഇതൊരു അധിക ഉപകരണങ്ങളായി അടുക്കളയിൽ ഉപേക്ഷിക്കപ്പെടുന്നുവെന്ന് പറയാം.

  • ഇലക്ട്രിക് കെറ്റിൽ

ദിവസവും ചായയും കാപ്പിയും കുടിക്കുന്നവർക്കും വിദ്യാർഥികൾക്കും ബാച്ചിലേഴ്സിനും ഇത് മികച്ചൊരു ഉപകരണമാണ്. വേഗത്തിൽ ചൂടുവെള്ളം ആവശ്യമുള്ളപ്പോൾ ഓഫീസുകളിൽ വരെ ഇത് ഉപയോഗപ്രദമാകുന്നുണ്ട്. വെള്ളം തിളച്ചാൽ സ്വയം ഓഫ് ആകുന്ന മോഡലുകളും വിപണിയിലുണ്ട്. ഇതിന് വലിയ സ്ഥലം വേണ്ട എന്നതും മറ്റൊരു സവിശേഷതയാണ്. എന്നാലും വീട്ടിൽ ചായയും കാപ്പിയും സ്റ്റൗവിൽ തന്നെ പതിവായി തയ്യാറാക്കുന്നവർക്ക് കെറ്റിൽ അധികമായി തോന്നിയേക്കാം. ഇടയ്ക്കിടെ വൃത്തിയാക്കണമെന്നതും, വൈദ്യുതി ഉപയോഗിക്കുന്നുവെന്നതും പലരെയും കെറ്റിലിൽ നിന്ന് മാറി ചിന്തിക്കാനുള്ള കാരണമാക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile