ഇന്ത്യക്കാർ iPhone Duo ഏറ്റെടുക്കുമോ? എന്തുകൊണ്ട് ഇന്ത്യയിൽ ഇത്രയും വില!

ഇന്ത്യക്കാർ iPhone Duo ഏറ്റെടുക്കുമോ? എന്തുകൊണ്ട് ഇന്ത്യയിൽ ഇത്രയും വില!

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയുള്ള ഇന്ത്യയിലേക്ക് ഒരു പുതിയ സ്മാർട്ട് ഫോൺ കൂടി കടന്നുവരികയാണ്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം Apple അവതരിപ്പിച്ച ഫോൾഡ് സ്മാർട്ട് ഫോണാണ് iPhone Duo. സാംസങ്ങിന്റെ നിരന്തര വെല്ലുവിളിയ്ക്ക് ശേഷം പുറത്തിറക്കിയ ഐഫോൺ ഫോൾഡ് ഒക്ടോബർ 16 മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

ഏറെ ആകാംക്ഷയോടെയാണ് ഐഫോൺ ഡുവോ വിൽപ്പനയിലേക്ക് കടക്കുന്നത്. രണ്ട് ലക്ഷം വരെ വിലയാകുമോ എന്ന് ചിന്തിച്ചിടത്ത് നിന്ന്, 3 ലക്ഷം രൂപയുടെ ആരംഭവിലയിലാണ് ഐഫോൺ ഡുവോ പുറത്തിറക്കിയത്. ഇത്രയും വലിയ വിലയിൽ ഇന്ത്യക്കാർ ഐഫോൺ ഫോൾഡിനെ സ്വീകരിക്കുമോ എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്! അമേരിക്കയിലും ദുബായിലും ലഭിക്കുന്നതിനേക്കാൾ വലിയ തുക ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇവിടെ ചെലവഴിക്കേണ്ടിവരുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിൽ ഐഫോണുകൾക്ക് ഇത്രയും ഉയർന്ന വില? ഐഫോൺ ഡുവോയുടെ കസ്റ്റം ഡ്യൂട്ടി മാത്രമല്ല ഇതിന് പിന്നിലെ കാരണം. വാനം മുട്ടും വിലയിൽ ഐഫോൺ ഡുവോ വിൽപ്പന ആരംഭിക്കുമ്പോൾ, സ്മാർട്ട് ഫോണിന്റെ വില ഇത്രത്തോളം കൂടാനുള്ള യഥാർത്ഥ കാരണങ്ങൾ കൂടി പരിശോധിക്കാം.

iPhone Duo: ഇന്ത്യയിലെ വില

ഐഫോൺ ഡുവോയുടെ ഇന്ത്യയിലെ MRP അറിയാം.

  • 12 GB + 256 GB: 2,99,900 രൂപ
  • 12 GB + 512 GB: 3,24,900 രൂപ
  • 12 GB + 1 TB: 3,74,900 രൂപ
  • 12 GB + 2 TB: 4,49,900 രൂപ

Also Read: Apple TV 4K; ഫാസ്റ്റ് പെർഫോമൻസും സിരി AI ഇന്റലിജൻസ് ഫീച്ചറുകളുമായി ആപ്പിളിന്റെ പുത്തൻ സർപ്രൈസ്!

ഐഫോൺ ഫോൾഡിന്റെ പ്രത്യേകതകൾ

ഐഫോൺ ഡുവോയുടെ ഇന്നർ ഡിസ്പ്ലേയ്ക്ക് 7.6 ഇഞ്ച് വലിപ്പമുള്ള മടക്കാവുന്ന മെയിൻ സ്‌ക്രീനാണുള്ളത്. ഇതിന്റെ പുറംഭാഗത്തെ ഡിസ്പ്ലേയ്ക്ക് 5.4 ഇഞ്ച് വലിപ്പമാണുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ A20 പ്രോ പ്രോസസറാണ് ഫോണിൽ പ്രവർത്തിക്കുന്നത്. പുതിയ iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. ഇതിൽ ഫോട്ടോഗ്രാഫിക്കായി 48 മെഗാപിക്സൽ ഡ്യുവൽ ക്യാമറ യൂണിറ്റുമുണ്ട്.

iPhone Duo: എന്തുകൊണ്ട് ഇത്ര വില?

രാജ്യത്തെ ഉയർന്ന കസ്റ്റംസ് ഡ്യൂട്ടി, 18% GST നികുതി നിരക്കുകൾ, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച, ആപ്പിളിന്റെ ഉയർന്ന പ്രോഫിറ്റ് മാർജിൻ എന്നിവയെല്ലാം ഐഫോണിന്റെ വിലക്കയറ്റത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആപ്പിളിന്റെ മടക്കാവുന്ന ഫോണിന്റെ ഹൈ വേരിയന്റിന്റെ വില 4,49,900 രൂപയാണ്. ഇത് ശരിക്കും ഒരു ശരാശരി ഇന്ത്യക്കാരന്റെ ഒരു വർഷത്തെ വരുമാനത്തിന്റെ ഇരട്ടിയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലെ ഘടനയും ഐഫോൺ ഡുവോ ഉൾപ്പെടെയുള്ള മോഡലുകളുടെ വില കൂടാൻ കാരണമായി. സമ്പന്നർ, മധ്യവർഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവയാണ് ഇതിലുള്ളത്. ജർമനിയിലേത് പോലെ സമാനമായ പർച്ചേസിങ് പവറാണ് ആദ്യത്തെ ഗ്രൂപ്പിലുള്ളവരുടെ കപ്പാസിറ്റി. ശരാശരി ഉപഭോക്താവിനെ ലക്ഷ്യമിട്ടല്ല ആപ്പിൾ തങ്ങളുടെ ഉപകരണങ്ങൾ പുറത്തിറക്കുന്നതെന്ന് എൻഡിടിവി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ആപ്പിളിന്റെ ഏറ്റവും വലിയ ഡിവൈസുകൾ വരെ വാങ്ങാൻ കപ്പാസിറ്റിയുള്ളത് ഇവർക്കാണ്.

മധ്യവർഗത്തിന്റെയും ഉയർന്ന മധ്യവർഗത്തിന്റെയും രണ്ടാമത്തെ ഗ്രൂപ്പിൽ, ബ്രസീലിലേതിനോട് സാമ്യമുള്ള ഉപഭോഗരീതിയാണുള്ളത്. ഇവരും ഐഫോൺ വിപണിയിൽ പങ്കെടുക്കുന്നവരാണ്. കാരണം ഇഎംഐ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മധ്യവർഗം ഐഫോണുകൾ വാങ്ങുന്നു. 3 ലക്ഷം രൂപ പോലുള്ള വലിയ തുക ഒരുമിച്ച് കാണുമ്പോൾ ഫോൺ വാങ്ങുന്നത് അനായാസമാണെന്ന് തന്നെ തോന്നും. എന്നാൽ അതേ തുക പ്രതിമാസ തവണകളായി വിഭജിച്ചാൽ, മാസബജറ്റിനുള്ളിൽ വരുന്നതിനാൽ വലിയൊരു നഷ്ടമായി ആർക്കും തോന്നുന്നില്ല.

ഇവർ ഐഫോണുകളിലേക്ക് തിരിയാൻ കാരണം മൈൻഡ്സെറ്റെന്നും പറയാം. സാങ്കേതികവിദ്യയെയും ബ്രാൻഡുകളെയും ജീവിതശൈലിയുടെയും സാമൂഹിക പദവിയുടെയും ആഢംബരത്തിന്റെയും പ്രതീകമായി കൂടി മധ്യവർഗം കാണുന്നു.

ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ വിഭാഗമാണെങ്കിലും ഐഫോണിലേക്ക് എത്താത്തതാണ് മൂന്നാം വിഭാഗത്തിലുള്ളവർ.

അതിനാൽ സമ്പത്തിന്റെ കേന്ദ്രീകരണം, മധ്യവർഗത്തിന്റെ ആഗ്രഹം, ഇഎംഐയും ക്രെഡിറ്റും പോലുള്ള സംവിധാനങ്ങൾ ഇന്ത്യയിലെ ഐഫോണിന്റെ വിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് വിശദമാക്കുന്നത്. അതുകൊണ്ട് തന്നെ എത്ര വില കൂടിയാലും ഐഫോണുകൾക്ക് രാജ്യത്ത് ഉറപ്പായ വിപണി ലഭിക്കുന്നുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile