ChatGPT, ജെമിനി… സാധാരണക്കാരന്റെ ജീവിതത്തിലെ AI!

ChatGPT, ജെമിനി… സാധാരണക്കാരന്റെ ജീവിതത്തിലെ AI!

ChatGPT യും Google Gemini യും ഇന്ന് വെറുമൊരു ടെക്നോളജി വാക്കോ, അപരിചിതമായ ആശയങ്ങളോ അല്ല! മൊബൈൽ ഫോൺ വ്യാപകമായതിനേക്കാൾ വേഗതയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI വളർന്നു കഴിഞ്ഞെന്ന് പറയാനാകും. എന്നാൽ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെയാണ് വിപ്ലവം സൃഷ്ടിക്കുന്നത്? ഇമെയിലുകൾ എഴുതുന്നതിനും വാചകങ്ങൾ ശരിയാക്കി നൽകുന്നതിനും മാത്രമാണോ എഐ! മുമ്പ് ഗൂഗിൾ സെർച്ച് ഉപയോഗിച്ചിരുന്നെങ്കിൽ, ഇന്ന് ആ സ്ഥാനവും ചാറ്റ്ജിപിടി, ജെമിനി എഐ കൈയടക്കിയിട്ടുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും ജോലികൾ എളുപ്പമാക്കുന്നതിനും നിത്യജീവിതത്തിലെ ഏതൊരു സംശയത്തിനും ഇത്തരം എഐ ടൂളുകൾ ഇന്ന് വളരെ പ്രാധാന്യമായി മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യയെ കുറിച്ച് വലിയ അറിവില്ലാത്തവർക്ക് പോലും ലളിതമായി ഉപയോഗിക്കാനാകും എന്നതാണ് എഐയുടെ സവിശേഷത. ഗൂഗിൾ സെർച്ചിൽ പലപ്പോഴും പ്രാദേശിക ഭാഷ അത്ര വലിയ സപ്പോർട്ടല്ലെങ്കിലും, എഐയ്ക്ക് നമ്മുടെ സംസാരഭാഷ മനസിലാക്കാനും അതനുസരിച്ച് പ്രതികരിക്കാനുമുള്ള ശേഷിയുണ്ട്. ശരിക്കും ഒരു സുഹൃത്തിനോട് സംസാരിക്കുന്ന രീതിയാണെന്ന് പറയാം. എങ്കിലും എഐ വിപ്ലവം കഴിഞ്ഞ്, അത് ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിൽ എവിടെ വരെ എത്തി നിൽക്കുന്നുവെന്നത് പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

എഐ നിത്യജീവിതത്തിൽ പല മേഖലകളിൽ…

  • വിദ്യാഭ്യാസം – ഓൺലൈൻ ട്യൂട്ടർമാരായും പഠിക്കാനുള്ള ടൈംടേബിൾ തയ്യാറാക്കാനും എഐ സഹായിക്കുന്നു.
  • ഗതാഗതം – യാത്രാമാർഗങ്ങൾ നിർദേശിക്കാനും ഗതാഗതത്തിരക്ക് മുൻകൂട്ടി അറിയാനും നാവിഗേഷൻ ആപ്പുകളിൽ AI ഉപയോഗിക്കുന്നു. മാത്രമല്ല, ട്രിപ്പ് പ്ലാൻ ചെയ്യാനും ചാറ്റ്ജിപിടിയും ജെമിനിയും ഇന്ന് നിർണായകമായിക്കഴിഞ്ഞു.
  • ആരോഗ്യരംഗം – മെഡിക്കൽ ചിത്രങ്ങളിൽ നിന്ന് രോഗങ്ങൾ കണ്ടെത്താനും മറ്റും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
  • ജോലി – ഇമെയിലിന് പുറമെ വിവരങ്ങൾ വിശകലനം ചെയ്യാനും സംഗ്രഹിക്കാനും മറ്റും AI ഇന്ന് കൂടിയേ തീരൂ എന്ന സ്ഥിതി വിശേഷമായി. മൈക്രോസോഫ്റ്റ് വേർഡ്സിലും മറ്റും സമയമെടുത്ത് ചെയ്തിരുന്ന പ്രസന്റേഷനും ടേബിളുകളും അനുനിമിഷം ഒരു എഐ റെഡിയാക്കിതരും. നോട്ട്ബുക്ക്എൽഎം പോലുള്ള ജെമിനി എഐ ടൂളുകൾ ഇൻഫോഗ്രാഫിക്സ്, സ്ലൈഡുകൾ, മൈൻഡ് മാപ്പ് എന്നിവ നിർമിച്ച് നൽകുന്നവയാണ്.
  • ആശയവിനിമയം – വോയ്‌സ് അസിസ്റ്റന്റുകളും ട്രാൻസ്ലേഷൻ ടൂളുകളുമായി എഐ പ്രവർത്തിക്കുന്നു.
  • വിനോദം – നമ്മുടെ ചോയിസിന് അനുസരിച്ചുള്ള സിനിമകൾ, സംഗീതം, വീഡിയോകൾ നിർദേശിക്കാൻ എഐ ഒരു സഹായിയാണ്.
  • ഷോപ്പിംഗ് – സർക്കിൾ ടു സെർച്ചിലൂടെ കൺമുമ്പിൽ കാണുന്നതെന്തും ഷോപ്പ് ചെയ്യാനും, നമ്മുടെ ഷോപ്പിങ് മുൻഗണനയുടെ അടിസ്ഥാനത്തിൽ നിർദേശങ്ങളും ഓഫറുകളും അറിയിക്കാനും എഐ ഉപയോഗിക്കുന്നു.
  • ഗാർഹിക ജീവിതം – ലൈറ്റുകൾ, ഗാർഹിക ഉപകരണങ്ങൾ, ക്യാമറ പോലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ, ക്ലീനിങ് ഇവയിലെല്ലാം എഐയുടെ കൈകടത്തൽ വന്നുകഴിഞ്ഞു.
  • സോഷ്യൽ മീഡിയ- വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി ഏതെങ്കിലും കമ്മ്യൂണിക്കേഷൻ ആപ്പ് ഉപയോഗിക്കാത്തവർ ഇന്ന് വിരളമാണ്. ഇതിൽ പ്രൊഫൈൽ ചിത്രം മുതൽ സ്റ്റാറ്റസുകൾക്കായുള്ള ഫോട്ടോകളും റീൽസുകളും എഐ ക്രിയേറ്റ് ചെയ്ത് തരുന്നു. ഫ്രീയായി ഒരു ഗ്രാഫിക് ഡിസൈനറെന്ന പോലുള്ള സേവനമാണിതെന്ന് പറയാം.

Also Read: ഏറ്റവും ചെറിയ പ്ലാനാണോ വേണ്ടത്? 199 രൂപയുടെ Airtel ബമ്പർ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും

AI in Daily Life

ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങളും എളുപ്പമാക്കാനുള്ള അസിസ്റ്റന്റായി ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനം പിടിച്ചുകഴിഞ്ഞു. എങ്കിലും ഒരു ശരാശരി ദിവസം എഐ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് കൂടി അറിയാം.

  1. ബ്രെയിൻസ്റ്റോമിങ്: പുതിയ ആശയങ്ങൾ കണ്ടെത്താനും ഒരു പ്രോജക്ടിന്റെ തുടക്കത്തിൽ അത് പല രീതിയിൽ ചിന്തിക്കാനും ചാറ്റ്ജിപിടി, ജെമിനി പോലുള്ള ജനപ്രിയ എഐകളിലൂടെ സാധിക്കുന്നു.
  2. പ്ലാനിങ്: ഒരു പേഴ്സണൽ അസിസ്റ്റന്റിനെ പോലെ എഐ ജോലി ചെയ്യുന്നു. കാരണം വലിയ ജോലികളെ ചെറിയതോ എളുപ്പമുള്ള ഘട്ടങ്ങളാക്കിയോ മാറ്റാൻ എഐ സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു Diet Plan നോക്കുന്നവർക്ക് ഓരോ ദിവസവും കഴിക്കേണ്ട ആഹാരവും രീതിയും കൃത്യമായി പ്ലാൻ ചെയ്യുന്ന രീതിയിൽ മെനുവാക്കി നൽകാനും അതിനൊപ്പം നിർദേശങ്ങൾ നൽകാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കും.
  3. പ്രൂഫ് റീഡിങ്: പെട്ടെന്ന് ടൈപ്പ് ചെയ്യുന്ന പിഴവുകൾ തിരുത്താനും, നമ്മുടെ സാധാരണ ഭാഷയെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രൊഫഷണലോ കാവ്യാത്മകമായോ എഴുതാനും ഒരു റൈറ്റിങ് അസിസ്റ്റന്റ് കൂടിയാണ് എഐ.
  4. റിസെർച്ചിങ്: മുമ്പ് ഗൂഗിൾ സെർച്ച് ചെയ്ത് പല പല സൈറ്റുകളും പ്രസിദ്ധീകരണങ്ങളും വായിച്ച് വിശകലനം ചെയ്യുന്നത് സമയമെടുക്കുന്ന പണിയായിരുന്നു. എന്നാൽ ഈ വിവരങ്ങളെയെല്ലാം അപഗ്രഥിച്ച് പറയുന്നതിനൊപ്പം, ഒരു നിഗമനം കൂടി എഐയുടെ ഭാഗത്ത് നിന്ന് ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile