വാട്‌സ്ആപ്പിൽ ഇനി വീഡിയോ കോളിംഗ്

HIGHLIGHTS

വാട്‌സ്ആപ്പിൽ വീഡിയോ കോളിംഗ് എത്തുന്നു ഇതിന്റെ മുന്നോടിയായി വാട്‌സ്ആപ്പ് വീഡിയോ കോളിങിന്റെ ഡിസൈൻ പുറത്തുവന്നു.

വാട്‌സ്ആപ്പിൽ ഇനി വീഡിയോ കോളിംഗ്

വാട്‌സ്ആപ്പിൽ വീഡിയോ കോളിംഗ് എത്തുന്നു ഇതിന്റെ മുന്നോടിയായി വാട്‌സ്ആപ്പ് വീഡിയോ കോളിങിന്റെ ഡിസൈൻ പുറത്തുവന്നു. ഒരു ജർമ്മൻ ബ്ലോഗിലാണ് വാട്‌സ്ആപ്പ് വീഡിയോ കോളിങിന്റെ ഡിസൈൻ സ്‌ക്രീൻ ഷോട്ട് പ്രസിദ്ധപ്പെടുത്തിയത്. ഐഫോണിൽ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിന്റെ ചിത്രമാണ് പുറത്തായത്. മൈക്ക് ഓഫാക്കുന്നതിനും ക്യാമറ ഉപയോഗിക്കുന്നതിനും കോള്‍ ചെയ്യുന്നതിനുമുള്ള ഓപ്ഷനുകള്‍ താഴെ നല്‍കിയിട്ടുണ്ട്. ഇളം പച്ച ബോർഡറിലായാണ് ഇത് നല്‍കിയിരിക്കുന്നത്. അതേസമയം ആന്‍ഡ്രോയ്ഡ് പതിപ്പിനായി മെച്ചപ്പെട്ട ഡിസൈനാണ് ഉള്ളതെന്ന് റിപ്പോർട്ടുണ്ട്. പുതിയ ഡിസൈനിൽ ചാറ്റിംഗിനായി പുതിയ ഓപ്ഷനുണ്ട്. അതുകൊണ്ടുതന്നെ വീഡിയോ കോളിങിനുശേഷം നേരിട്ട് ചാറ്റ് ചെയ്യാനാകും. തിരിച്ച് ചാറ്റ് ചെയ്തശേഷം വീഡിയോ കോളിങ് ചെയ്യാനുമാകും. വൈകാതെ വാട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് നിലവിൽ വരുമെന്നാണ് വിവരം.

Digit.in Survey
✅ Thank you for completing the survey!

Experienced Social Media And Content Marketing Specialist View Full Profile