നിങ്ങളുടെ സാധാരണ ടിവി ഇനി സ്മാർട്ട് ടിവി ആക്കാം ;Mi TV സ്റ്റിക്ക് പുറത്തിറക്കി

HIGHLIGHTS

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ എത്തി

Mi TV ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ Mi TV സ്റ്റിക്ക് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്റ്റിക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ സാധാരണ ടെലിവിഷനുകൾ സ്മാർട്ട് ആക്കുവാൻ സാധിക്കുന്നു .എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ടെലിവിഷനുകൾക്ക് ഒരു HDMI പോർട്ട് ഉണ്ടായിരിക്കണം എന്ന് മാത്രം .

ഈ പോർട്ടുകൾ വഴി നിങ്ങൾക്ക് ഷവോമിയുടെ Mi TV സ്റ്റിക്ക് കണക്റ്റ് ചെയ്തു ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് അങ്ങനെയുള്ള ആപ്ലിക്കേഷനുകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്റ്റിക്കുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ quad-core Cortex-A53 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 1 ജിബിയുടെ റാം അതുപോലെ തന്നെ 8 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ലഭിക്കുന്നത് .

Mi TV സ്റ്റിക്കുകൾ ആൻഡ്രോയിഡിന്റെ 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .Wi-Fi 802.11a/b/g/n/a,Bluetooth v4.2,Micro-USB പോർട്ടുകൾ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ വില വരുന്നത് 2799 രൂപയാണ് .ആഗസ്റ്റ് 7 മുതൽ ഈ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :