മൊബൈൽ ഫോൺ അടുത്തില്ലെങ്കിലും കോൾ ചെയ്യാം; WhatsApp Web ൽ പുതിയ കോളിങ് ഫീച്ചർ എത്തി!

മൊബൈൽ ഫോൺ അടുത്തില്ലെങ്കിലും കോൾ ചെയ്യാം; WhatsApp Web ൽ പുതിയ കോളിങ് ഫീച്ചർ എത്തി!

അങ്ങനെ കാത്തിരുന്ന WhatsApp Web Calling ഫീച്ചർ ലോഞ്ച് ചെയ്തു. മൊബൈൽ ഫോണിന്റെ സഹായമില്ലാതെയും കമ്പ്യൂട്ടറുകളിൽ പ്രത്യേകം ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെയും വാട്സാപ്പ് വെബിലൂടെ ഇനി വോയിസ് കോളുകളും വീഡിയോ കോളുകളും സാധ്യമാകും. കമ്പ്യൂട്ടർ ബ്രൗസറുകൾ വഴി ജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ ഫീച്ചർ. വാട്സാപ്പ് വെബ് പതിപ്പിൽ സാധാരണ മെസേജിങ്ങിനും സ്റ്റാറ്റസ് കാണാനും മാത്രമായിരുന്നു സാധിച്ചിരുന്നത്. അഥവാ ലാപ്ടോപ്പിലെ കംപ്യൂട്ടറിലോ കോൾ ചെയ്യണമെങ്കിൽ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ നിർബന്ധമായിരുന്നു.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ പുതിയ ഫീച്ചർ വന്നത് ശരിക്കും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും. ഓഫീസ് ജോലികളിൽ ഏർപ്പെടുന്നവർക്കും വിദ്യാർഥികൾക്കും യാത്രകളിൽ ടാബ്ലെറ്റ് ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ പ്രയോജനപ്പെടും. വാട്സ്ആപ്പ് വെബ് കോളിങ് എങ്ങനെ ഉപയോഗിക്കാമെന്നും മറ്റുമുള്ള വിവരങ്ങൾ ഘട്ടം ഘട്ടമായി താഴെ വിവരിക്കുന്നു.

WhatsApp Web Calling Feature

ഒരു വെബ്കാം ഉപയോഗിച്ച് വിന്‍ഡോസ് അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറുകളിലൂടെ വെബ് കോളിങ് സാധ്യമാകും. വാട്സ്ആപ്പ് കോളുകള്‍ക്ക് സമയപരിധിയില്ലാത്തതും, സൗജന്യമാണെന്നതും, സുരക്ഷിതമാണെന്നതും വെബ് കോളിങ്ങിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. അതിനാൽ ഫാമിലി കോളുകൾക്കും മറ്റും ഇനി കംപ്യൂട്ടറിലൂടെ കോൾ ചെയ്യാൻ ഗൂഗിൾ മീറ്റോ സൂമോ ടീംസ് കോളോ ആവശ്യം വരുന്നില്ല. വെബ് ബ്രൗസറുകൾ വഴി നേരിട്ട് വൺ-ടു-വൺ, ഗ്രൂപ്പ് കോളുകൾ ചെയ്യാനും സ്വീകരിക്കാനും സാധിക്കും.

എങ്ങനെയാണ് വാട്ട്സ്ആപ്പ് വെബ്ബിലൂടെ കോളിങ് ചെയ്യുന്നതെന്ന് ഘട്ടം ഘട്ടമായി അറിയാം.

WhatsApp Web Calling: ഘട്ടം ഘട്ടമായി അറിയാം

വാട്ട്സ്ആപ്പ് വെബ് കോളിങ്ങിനായി, അക്കൗണ്ട് വെബ്ബിലേക്ക് ലിങ്ക് ചെയ്തിരിക്കണം. മൈക്രോഫോൺ, ക്യാമറ പെർമിഷനും കൊടുക്കണം. ഈ ഫീച്ചർ ഘട്ടം ഘട്ടമായി ഓരോ ഉപയോക്താക്കൾക്കും ലഭിച്ചുവരികയാണ്. അതിനാൽ ആപ്ലിക്കേഷൻ അപ്ഡേറ്റഡാണെന്നതും ഉറപ്പുവരുത്തുക.

Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ

വെബ് കോളിങ് ഫീച്ചർ നിങ്ങൾക്കും ലഭിക്കുന്നുണ്ടെങ്കിൽ വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോൾ എങ്ങനെ ചെയ്യാമെന്നത് അറിയാം.

  • ഇതിനായി വാട്ട്സ്ആപ്പ് വെബ് സപ്പോർട്ട് ചെയ്യുന്ന ബ്രൗസറിൽ (ഗൂഗിൾ ക്രോം വാട്‌സ്ആപ്പ് വെബ് തുറക്കുക.
  • അക്കൗണ്ട് ഇതിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, മൊബൈലിലെ വാട്‌സ്ആപ്പിലെ ക്യുആർ (QR) കോഡ് സ്കാൻ ചെയ്യുക.
  • ശേഷം ഒരു വ്യക്തിഗത ചാറ്റോ ഗ്രൂപ്പ് ചാറ്റ് തുറക്കുക.
  • വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • പിന്നീട് മൈക്രോഫോൺ, ക്യാമറ എന്നിവ ഉപയോഗിക്കാനുള്ള അനുമതിയും ആവശ്യമാണെങ്കിൽ നൽകുക.
  • ശേഷം സാധാരണ ഫോണിലെ വാട്ട്സ്ആപ്പിൽ കോൾ ചെയ്യുന്നത് പോലെ വെബ് കോളിങ് നടത്താം.
  • ബ്രൗസറിലും കോൾസ് ടാബ് കാണാനാകും. ഇവിടെ കോൾ ഹിസ്റ്ററി, കോൺടാക്റ്റുകൾ എന്നിവയെല്ലാം പരിശോധിക്കാനാകും.

FAQ

  1. വെബ് കോളിങ് ഫീച്ചർ ഉപയോഗിക്കാൻ ഫോണിൽ എപ്പോഴും ഇന്റർനെറ്റ് വേണോ?

ഇല്ല. ഒരിക്കൽ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്താൽ, പിന്നീട് മൊബൈലിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും വാട്സാപ്പ് വെബ് കോൾ പ്രവർത്തനക്ഷമമാണ്.

  1. കോൾ ചെയ്യുമ്പോൾ മൈക്രോഫോണും ക്യാമറയും എങ്ങനെ സെറ്റ് ചെയ്യണം?

ആദ്യമായി ഫീച്ചർ ഉപയോഗിക്കുമ്പോൾ ബ്രൗസറിൽ മൈക്കും ക്യാമറയും ഉപയോഗിക്കാനുള്ള Permission ചോദിക്കും. ഇവിടെ Allow എന്ന് ക്ലിക്ക് ചെയ്യുക.

  1. വാട്സാപ്പ് വെബ് കോളുകൾ മൊബൈലിലെ കോളുകൾ പോലെ സുരക്ഷിതമാണോ?

അതെ. മൊബൈൽ വാട്ട്സ്ആപ്പ് കോൾ പോലെ വെബ് കോളിങ്ങും പൂർണമായും സുരക്ഷിതമാണ്. വെബ് വോയിസ് കോളുകളും വീഡിയോ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്.

  1. ഇതിനായി പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ടോ?

ഇല്ല. വാട്ട്സ്ആപ്പ് ആപ്പ് ഉൾപ്പെടെയുള്ള ഒരു ആപ്പും ഡൗൺലോഡ് ചെയ്യാതെ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള ബ്രൗസറിലൂടെ വാട്ട്സ്ആപ്പ് വെബ് തുറക്കാം. ഇതിലൂടെ കോളിങ്ങും ചെയ്യാനാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile