സൗജന്യ ഡാറ്റയുമായി വീണ്ടും ബിഎസ്എൻഎൽ ഇതാ

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾക്ക് ഒപ്പം സൗജന്യ ഡാറ്റ ലഭിക്കുന്നു

5 ജിബിയുടെ സൗജന്യ ഡാറ്റയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ സൗജന്യ ഡാറ്റ തിരെഞ്ഞെടുത്ത റീച്ചാർജുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .5 ജിബിയുടെ സൗജന്യ ഡാറ്റയാണ് ബിഎസ്എൻഎൽ റീച്ചാർജുകൾക്ക് ഒപ്പം ഇപ്പോൾ ലഭിക്കുന്നത് .പ്രൊമോഷന്റെ ഭാഗമായാണ് ഈ പുതിയ ഓഫറുകൾ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

നവംബർ വരെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .തിരെഞ്ഞെടുത്ത റീചാർജുകൾക്ക് മാത്രമാണ് 5 ജിബിയുടെ സൗജന്യ ഡാറ്റ ലഭിക്കുന്നത് ,അതും 22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .ബിഎസ്എൻഎൽ തമിഴ് നാടു വിഭാഗം ട്വിറ്ററിൽ ആണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .rs 98, Rs 99, Rs 118, Rs 187 കൂടാതെ  Rs 319 പ്ലാനുകൾ അതുപോലെ തന്നെ Rs 186, Rs 429, Rs 485, Rs 666, കൂടാതെ Rs 1,999 എന്നി ഓഫറുകളിലും ലഭിക്കുന്നതാണ് .

https://twitter.com/BSNL_CHTD/status/1296760407084867585?ref_src=twsrc%5Etfw

ബിഎസ്എൻഎൽ TC അനുസരിച്ചു മാത്രമാണ് സൗജന്യ ഡാറ്റ ലഭിക്കുന്നത് .റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് ഈ ഓഫറുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .

റീചാർജ്ജ് ഇവിടെ നിന്നും തിരഞ്ഞെടുക്കാം 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :