വൺപ്ലസ്സിന്റെ ടെലിവിഷനുകൾ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ ഇന്നുംകൂടി വാങ്ങിക്കാം

HIGHLIGHTS

വൺപ്ലസ് പുറത്തിറക്കിയ പുതിയ ടെലിവിഷനുകളും സ്മാർട്ട് ഫോണുകളും

വൺപ്ലസ്സിന്റെ ഏറ്റവും പുതിയ വൺപ്ലസ് 7T എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുകയാണ് .കൂടാതെ വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഇപ്പോൾ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .37999 രൂപമുതലാണ് സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് എങ്കിൽ ടെലിവിഷനുകൾക്ക്  99,900 രൂപ വരെയാണ് വില വരുന്നത് .
55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തിയ ടെലിവിഷനുകൾക്ക് ഇപ്പോൾ ആമസോണിൽ 69,899 രൂപയും കൂടാതെ Q1 പ്രൊ മോഡലുകൾക്ക് 99,899 രൂപയും ആണ് വില വരുന്നത് .

വൺപ്ലസ് 7T സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :