55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ AKAI ടിവി ;15990 രൂപ മുതൽ വാങ്ങിക്കാം

Updated on 16-Feb-2022
HIGHLIGHTS

Akai Fire ടെലിവിഷനുകൾ ഇപ്പോൾ ആമസോണിലൂടെ വാങ്ങിക്കാം

15990 രൂപ മുതൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ AKAI വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നു .AKAI യുടെ പുതിയ LED ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു.നേരത്തെ 32 ഇഞ്ചിന്റെ മോഡലുകൾ സെയിലിനു എത്തിയിരുന്നു .എന്നാൽ ഇപ്പോൾ 43  ഇഞ്ചിന്റെ ,50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകളാണ് സെയിലിനു എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ആമസോൺ ഫയർ ടിവി എഡിഷൻ സ്മാർട്ട് ടിവികൾ എന്നാണ് AKAI യുടെ പുതിയ ടെലിവിഷനുകളെ അറിയപ്പെടുന്നത് .Fire TV OS ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .32 ഇഞ്ചിന്റെ ,43 ഇഞ്ചിന്റെ ടെലിവിഷനുകൾ FHD ,1920×1080 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നുന്നത് .50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ 4K ടെലിവിഷനുകളാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15990  രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ AKAI 109 cm (43 Inches) 4K Ultra HD Smart LED Fire TV  മോഡലുകൾക്ക് 30,999 രൂപയും ആണ് ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

എന്നാൽ 50 കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകളുടെ ഇപ്പോൾ സെയിലിനു എത്തിയിരിക്കുന്നു  .50 ഇഞ്ചിന്റെ AKAI 127 cm (50 Inches) 4K Ultra HD Smart LED Fire TV AKLT50U-F7VSW മോഡലുകൾക്ക് 36999 രൂപയും ആണ് വില വരുന്നത് .Prime Video, Netflix, Amazon Music അടക്കമുള്ള ആപ്ലികേഷനുകൾ സപ്പോർട്ട് ആകുന്നതാണ് .കൂടാതെ റീമോർട്ടിൽ തന്നെ Prime Video, Netflix, Amazon Music ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :