ചെറിയ മുറികൾക്കും, വീട്ടിൽ രണ്ടാമതായി ടിവി നോക്കുന്നവർക്കും ബ്രാൻഡഡ് ടിവി തന്നെ സ്വന്തമാക്കാം
32 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവിയാണ് എൽജി അവതരിപ്പിച്ചത്
പ്രൈം ഡേ സെയിലിന്റെ ഭാഗമായി ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്
LG Smart TV Offer: ഒരു ബജറ്റ് സൗഹൃദ സ്മാർട് ടിവി നോക്കുന്നവർക്കായി എൽജി സ്മാർട് ടിവി വാങ്ങാം. ആമസോണിൽ Prime Day Sale 2025 പ്രമാണിച്ചാണ് LED ടിവിയ്ക്ക് കിഴിവ്. ചെറിയ മുറികൾക്കും, വീട്ടിൽ രണ്ടാമതായി ടിവി നോക്കുന്നവർക്കും ബ്രാൻഡഡ് ടിവി തന്നെ സ്വന്തമാക്കാം. എൽജിയുടെ LR600 സീരീസിലെ 32LR600B6LC മോഡൽ ടിവിയ്ക്കാണ് ഓഫർ.
SurveyLG Smart TV ആമസോൺ ഓഫർ
32 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവിയാണ് എൽജി അവതരിപ്പിച്ചത്. ഇതിന് വിപണിയിൽ 20,990 രൂപയാകും. എന്നാൽ ആമസോണിൽ ലിമിറ്റഡ് ഓഫറിൽ വമ്പിച്ച ഡിസ്കൌണ്ടാണുള്ളത്. 33 ശതമാനം കിഴിവിൽ 13,990 രൂപയ്ക്ക് എൽജി LR600 Series Smart webOS IPS ടിവി വാങ്ങാനാകും. LED സ്ക്രീനുള്ള Smart webOS IPS ടിവിയാണിത്.
പ്രൈം ഡേ സെയിലിന്റെ ഭാഗമായി ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്. 678 രൂപയ്ക്ക് നിങ്ങൾക്ക് ടിവി ഇഎംഐയിലൂടെ സ്വന്തമാക്കാം.

ജൂലൈ 12 ശനിയാഴ്ച വെളുപ്പിനാണ് ആമസോണിൽ ഈ സെയിൽ മാമാങ്കത്തിന് കൊടിയേറിയത്. ഇന്ന് അർധരാത്രിയോടെ ഓഫറുകൾ അവസാനിക്കും. ആമസോൺ പ്രൈം അംഗങ്ങളായുള്ളവർക്ക് വമ്പിച്ച ലാഭത്തിൽ ഓൺലൈൻ പർച്ചേസ് നടത്താം. വാങ്ങാനുള്ള Amazon ലിങ്ക്.
LG LR600 Series Smart webOS IPS LED TV പ്രത്യേകത എന്തെല്ലാം?
LR600 സീരീസിലെ 32 ഇഞ്ച് സ്മാർട്ട് ടെലിവിഷൻ ബജറ്റ് കസ്റ്റമേഴ്സിന് വളരെ അനുയോജ്യമായ ഡിവൈസാണ്. 366 x 768 പിക്സൽ റെസല്യൂഷനിലാണ് ടിവിയുടെ ഡിസ്പ്ലേ വരുന്നത്. IPS LED പാനലായതിനാൽ ഇതിൽ നിങ്ങൾക്ക് വൈഡ് വ്യൂയിങ് ആംഗിളിൽ കാഴ്ചകൾ കാണാനാകും. HDR10, HLG തുടങ്ങിയ HDR ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നു. ഇത് ടിവി സ്ക്രീനിന് കളർ ക്ലാരിറ്റിയും, കോൺട്രാസ്റ്റും തരുന്നതിന് സഹായകരമാണ്.
ഈ എൽഇഡി ടിവിയിൽ എൽജി, ആൽഫ 5 AI പ്രോസസർ ജെൻ 6 ആണ് കൊടുത്തിരിക്കുന്നത്. webOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ടിവി പ്രവർത്തിക്കുന്നു. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ ഉൾപ്പെടുന്ന ഒട്ടുമിക്ക പ്രമുഖ OTT ആപ്ലിക്കേഷനുകളും ടിവിയിലുണ്ട്.
20W സൗണ്ട് ഔട്ട്പുട്ടുള്ള 2.0 ചാനൽ സ്പീക്കറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. AI Sound, ക്ലിയർ വോയിസ് പ്രോ ഫീച്ചറുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നു.
Also Read: iQOO 12 5G Offer: 40000 രൂപയ്ക്ക് 120W സ്പീഡ് ചാർജിങ് ഫ്ലാഗ്ഷിപ്പ് ഐഖൂ ഫോൺ വാങ്ങിയാലോ!
Wi-Fi 5, ബ്ലൂടൂത്ത് 5.0 ഓപ്ഷനുകൾ ടിവിയ്ക്ക് വയർലെസ് കണക്റ്റിവിറ്റി നൽകുന്നു. 2 HDMI പോർട്ടുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ഹാൻഡ്സെറ്റിൽ എൽജി USB പോർട്ടിലൂടെയും കണക്റ്റിവിറ്റി തരുന്നു.
ഈ എൽഇഡി എൽജി ടിവിയ്ക്ക് എഐ സപ്പോർട്ടും ലഭിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്സ സപ്പോർട്ട് ഇതിലുണ്ട്. സൗജന്യമായി നിരവധി ചാനലുകൾ കാണാനായി എൽജി ചാനലുകളും ഇതിൽ ലഭ്യമാണ്. ഗെയിമിംഗ് അനുഭവത്തിനായി ഗെയിം ഒപ്റ്റിമൈസറും ഇതിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile