Oppo Reno 14 Pro 5G: 50MP+50MP+50MP ചേർന്ന ക്യാമറ, 6200mAh ബാറ്ററി സ്മാർട്ഫോൺ ഇന്ത്യയിലെത്തി…
ഓപ്പോ റെനോ 14, റെനോ 14 പ്രോ 5ജി എന്ന രണ്ട് സ്മാർട്ഫോണുകളാണ് സീരീസിൽ അവതരിപ്പിച്ചത്
ഇതിൽ പ്രീമിയം ഹാൻഡ്സെറ്റാണ് Oppo Reno 14 Pro 5G
ട്രിപ്പിൾ റിയർ ക്യാമറയാണ് ഓപ്പോ റെനോ 14 പ്രോയിലുള്ളത്
Oppo Reno 14 Pro 5G: വലിയ ഡിസ്പ്ലേയും, വലിയ ബാറ്ററിയും ടോപ് പെർഫോമൻസുള്ള ക്യാമറയുമുള്ള ഫോൺ ഇന്ത്യയിലെത്തി. ഒരു മാസത്തോളം ഏറെ ഹൈപ്പിൽ വാർത്തകളിൽ നിറഞ്ഞ ഹാൻഡ്സെറ്റാണ് ഓപ്പോ റെനോ 14 സീരീസ്. ഓപ്പോ റെനോ 14, റെനോ 14 പ്രോ 5ജി എന്ന രണ്ട് സ്മാർട്ഫോണുകളാണ് സീരീസിൽ അവതരിപ്പിച്ചത്. ഇതിൽ പ്രീമിയം ഹാൻഡ്സെറ്റാണ് പ്രോ മോഡൽ.
Surveyഫോണുകൾക്കൊപ്പം Oppo Pad SE എന്ന ടാബ്ലെറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്. 11 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും, 9340mAh ബാറ്ററിയുമാണ് ഈ ടാബിലുള്ളത്. ഓപ്പോ റെനോ 14 പ്രോയുടെ വിലയും ഫീച്ചറുകളും അറിയാം.
Oppo Reno 14 Pro 5G: സ്പെസിഫിക്കേഷൻ
6.83 ഇഞ്ച് LTPS AMOLED പാനലാണ് ഓപ്പോ റെനോ 14 Pro-യിൽ കൊടുത്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണിത്. ഫോണിന് മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.

4 നാനോമീറ്ററിന്റെ മീഡിയടെക് ഡൈമെൻസിറ്റി 8450 ആണ് പ്രോസസർ. മാലി-G720 AI GPU പ്രോസസറിൽ ബന്ധിപ്പിച്ചിരിക്കുന്നു. 12GB വരെ LPDDR5x റാമും 512GB UFS 3.1 സ്റ്റോറേജും ഫോണിനുണ്ട്.
ഈ പ്രീമിയം ഹാൻഡ്സെറ്റിൽ 6,200 mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 80W ഫാസ്റ്റ് ചാർജിങ്ങിനെയും 50W വയർലെസ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ OS 15.0.2 ആണ് ഒഎസ്. 3 വർഷത്തെ OS അപ്ഡേറ്റുകളും 4 വർഷത്തെ പാച്ചുകളും ഉറപ്പിക്കാം.
ട്രിപ്പിൾ റിയർ ക്യാമറയാണ് ഓപ്പോ റെനോ 14 പ്രോയിലുള്ളത്. OIS സപ്പോർട്ടുള്ള 50MP മെയിൻ സെൻസർ ഇതിലുണ്ട്. 50MP അൾട്രാ-വൈഡ്, 50MP ടെലിഫോട്ടോ സെൻസറും കൂടി ചേരുന്നതാണ് ക്യാമറ സിസ്റ്റം. ഫോണിന്റെ മുൻവശത്ത്, ഓട്ടോഫോക്കസുള്ള 50MP സെൽഫി ഷൂട്ടറും കൊടുത്തിരിക്കുന്നു.
ഓപ്പോ റെനോ 14 പ്രോ 5ജി വിലയും വിൽപ്പനയും
ഓപ്പോ റെനോ 14 പ്രോ 5ജിയ്ക്ക് രണ്ട് വേരിയന്റുകളാണുള്ളത്. 12GB + 256GB സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. 12GB + 512GB സ്റ്റോറേജ് വേരിയന്റിന് 54,999 രൂപയുമാകുന്നു.
2025 ജൂലൈ 8 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, ഓപ്പോയുടെ ഇ-സ്റ്റോർ വഴി സ്മാർട്ഫോൺ വിൽപ്പന നടത്തും. തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകുന്നതാണ്.
10% വരെ തൽക്ഷണ ക്യാഷ്ബാക്ക് ബാങ്ക് കാർഡുകളിലൂടെ നേടാം. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ചിലൂടെ വാങ്ങുന്നെങ്കിൽ ഇളവ് ലഭിക്കും. 2777 മുതൽ ആരംഭിക്കുന്ന ആകർഷകമായ EMI പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: BSNL 1 Month Plan: 3GB ഡാറ്റ പ്ലാനിൽ മാറ്റം, വരിക്കാരന് നഷ്ടമാണോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile