200MP ക്വാഡ് ക്യാമറയും, Snapdragon ബെസ്റ്റ് പെർഫോമൻസുമുള്ള Samsung S25 Ultra 73000 രൂപയ്ക്ക്, അടിപൊളി ഓഫർ!
Samsung Galaxy S25 Ultra 5G-യ്ക്കാണ് ഇളവ്
200MP + 50MP + 50MP + 10MP ചേർന്ന ക്വാഡ് ക്യാമറയുള്ള സ്മാർട്ഫോണാണിത്
ആമസോണിൽ 20 ശതമാനം കിഴിവിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു
Samsung S25 Ultra ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇതാ ആമസോൺ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 12GB RAM + 256GB സ്റ്റോറേജുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പിനാണ് കിഴിവ്. ആൻഡ്രോയിഡിലെ മാത്രമല്ല, ഇന്ന് സ്മാർട്ഫോൺ പ്രേമികളുടെ സ്വപ്ന ഫോണാണ് Samsung Galaxy S25 Ultra.
SurveySamsung S25 Ultra ഓഫർ
ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള Samsung Galaxy S25 Ultra 5G-യ്ക്കാണ് ഇളവ്. 200MP + 50MP + 50MP + 10MP ചേർന്ന ക്വാഡ് ക്യാമറയുള്ള സ്മാർട്ഫോണാണിത്.
ആമസോണിൽ 20 ശതമാനം കിഴിവിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1,03,400 രൂപയ്ക്കാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്. ടൈറ്റാനിയം സിൽവർബ്ലൂ കളറിലുള്ള അൾട്രായ്ക്ക് വില 1,04,400 രൂപയാണ്. ശ്രദ്ധിക്കേണ്ടത് 1,29,999 രൂപയാണ് ഇവയുടെ ഒറിജിനൽ വിലയെന്നതാണ്. ഏകദേശം 20000 രൂപയ്ക്ക് അടുത്താണ് വില വെട്ടിക്കുറച്ചിരിക്കുന്നത്.

5,030 രൂപയ്ക്ക് ഇഎംഐയിലും സ്മാർട്ഫോൺ ലഭിക്കുന്നതാണ്. അതുപോലെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഗാലക്സി എസ്25 അൾട്രായ്ക്ക് നൽകുന്നുണ്ട്. 73,200 രൂപയ്ക്ക് എക്സ്ചേഞ്ചിലും അൾട്രാ ഫോൺ ലഭിക്കും. ഉദാഹരണത്തിന് സാംസങ് ഗാലക്സി എസ്23 അൾട്രാ മാറ്റി വാങ്ങാൻ പ്ലാനുണ്ടെങ്കിൽ, ലിസ്റ്റ് ചെയ്ത വിലയിൽ നിന്ന് 35000 രൂപ വരെ ഇളവുണ്ടാകും.
Samsung Galaxy S25 Ultra 5G: പ്രത്യേകതകൾ ഇവയൊക്കെ…
വിപണിയിലെ ഏറ്റവും മുന്തിയ സ്മാർട്ഫോണാണ് ഗാലക്സി എസ്25 അൾട്രാ. ഇതിൽ കൊടുത്തിട്ടുള്ളത് അത്യുഗ്രൻ പ്രോസസറും ഡിസ്പ്ലേയും ക്യാമറയുമാണ്. ഡിസൈനിൽ എസ്24 അൾട്രായെ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്.
ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ 6.9 ഇഞ്ച് QHD+ AMOLED 2X ഡിസ്പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ളതാണ്. ഇതിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് കൊടുത്തിരിക്കുന്നത്.
45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന പ്രീമിയം സെറ്റാണിത്. 5,000 mAh ബാറ്ററിയാണ് ഇതിലുള്ളത്. പൊടി, ജലം പ്രതിരോധിക്കുന്നതിനായി IP68 സർട്ടിഫിക്കേഷനുണ്ട്.
ക്യാമറയിലേക്ക് വന്നാൽ മെയിൻ സെൻസർ 200MP ആണ്. ഇതിൽ 50MP അൾട്രാവൈഡ്, 50MP പെരിസ്കോപ്പ് ലെൻസുകളുണ്ട്. നാലാമത്തെ ക്യാമറ 3x സൂമുള്ള 10MP ടെലിഫോട്ടോ ലെൻസാണ്. ഇതിൽ 12MP സെൽഫി ക്യാമറയും കൊടുത്തിട്ടുണ്ട്.
Samsung S25 Ultra vs സാംസങ് ഗാലക്സി S24 അൾട്രാ
ഈ വർഷത്തെ ഗാലക്സി S25 അൾട്രായും തൊട്ടുമുമ്പത്തെ ഗാലക്സി S24 Ultra ഫോണും തമ്മിലുള്ള പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കിയാലോ!
S24 Ultra-യിലെ Snapdragon 8 Gen 3 നെക്കാൾ മികച്ച പെർഫോമൻസും എഐ സപ്പോർട്ടുമുള്ള പ്രോസസറാണ് എസ്25 അൾട്രായിലുള്ളത്. പുതിയ സാംസങ്ങിൽ Snapdragon 8 Elite ചിപ്സെറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്.
6.8 ഇഞ്ച് ആണ് എസ്24 അൾട്രായുടെ വലിപ്പമെങ്കിൽ 6.9 ഇഞ്ച് ഡിസ്പ്ലേയാണ് എസ്25 സീരീസീലുള്ളത്. S25 അൾട്രായുടെ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് 50MP ആയി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഗാലക്സി എസ്24 അൾട്രായിൽ ഇത് 12 മെഗാപിക്സൽ മാത്രമായിരുന്നു.
S24 Ultra-യുടെ 232 ഗ്രാമിനെ അപേക്ഷിച്ച് 14 ഗ്രാം ഭാരം കുറഞ്ഞ ഫോണാണ് ഈ വർഷമെത്തിയത്. എന്നുവച്ചാൽ എസ്25 അൾട്രായ്ക്ക് 218 ഗ്രാം ഭാരമാണുള്ളത്.
മുമ്പത്തെ ഫ്ലാഗ്ഷിപ്പിനേക്കാൾ 40% വലിയ വേപ്പർ കൂളിംഗ് ചേംബറാണ് എസ്25 അൾട്രായ്ക്ക് കൊടുത്തിട്ടുള്ളത്.
Also Read: 1Rs 1GB Plan: Bharat Sanchar Nigam Limited തരുന്ന 60 ദിവസം വാലിഡിറ്റി പ്ലാൻ, തുച്ഛ വില…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile