180W Bluetooth Soundbar 59999 രൂപയ്ക്ക്, വീട്ടിനെ സ്റ്റൈലിഷാക്കാനും ഹോം തീയേറ്റർ എക്സ്പീരിയൻസിനും Boult സൗണ്ട്ബാർ…
ബോൾട്ടിന്റെ 180W Bluetooth സൌണ്ട്ബാർ 70 ശതമാനം കിഴിവിലാണ് വിൽക്കുന്നത്
ബജറ്റ് ഫ്രണ്ട്ലി സൗണ്ട്ബാർ നോക്കുന്നവർക്ക് BOULT BassBox X180 നല്ലൊരു ചോയിസാണ്
വലിയ മുറികൾക്ക് ഇത് വളരെ അനുയോജ്യമാകുന്ന ഡിവൈസെന്ന് പറയാം.
180W Bluetooth Soundbar ഇപ്പോൾ വൻ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ആമസോണിൽ ഈ സൗണ്ട്ബാറിന് ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. പോരാത്തതിന് ഇത് ബോൾട്ട് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓഡിയോ ഡിവൈസാണ്. ബജറ്റ് ഫ്രണ്ട്ലി സൗണ്ട്ബാർ നോക്കുന്നവർക്ക് BOULT BassBox X180 നല്ലൊരു ചോയിസ് തന്നെയായിരിക്കും.
Survey180W Bluetooth Soundbar ഓഫർ
ബോൾട്ടിന്റെ 180W Bluetooth സൌണ്ട്ബാർ 70 ശതമാനം കിഴിവിലാണ് ആമസോണിൽ വിൽക്കുന്നത്. ഇങ്ങനെ ഈ സ്മാർട് ഡിവൈസ് 59999 രൂപയ്ക്ക് വാങ്ങാനാകും.
എച്ച്ഡിഎഫ്സി കാർഡുകൾ വഴി 1250 രൂപ വരെ ബാങ്ക് ഡിസ്കൌണ്ട് നേടാനാകും. 270 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. 291 രൂപയ്ക്ക് ഇഎംഐ ഡീലിലൂടെയും നിങ്ങൾക്ക് ബോൾട്ട് സൌണ്ട്ബാർ പർച്ചേസ് ചെയ്യാവുന്നതാണ്.

മികച്ച ഹോം തീയേറ്റർ എക്സ്പീരിയൻസും, സ്റ്റൈലിഷ് ഡിസൈനുമുള്ള BassBox X180 വേണ്ടവർ ആമസോണിലേക്ക് വിട്ടോളൂ…
BOULT BassBox X180: പ്രത്യേകതകൾ എന്തൊക്കെ?
ബോൾട്ട് ബാസ്ബോക്സ് X180 നാല് സൗണ്ട് ഡ്രൈവറുകൾ ഉൾപ്പെടുന്ന ഡിവൈസാണ്. വലിയ മുറികൾക്ക് ഇത് വളരെ അനുയോജ്യമാകുന്ന Soundbar ആണെന്ന് പറയാം. ബാസിനായി ഇതിൽ വയർഡ് സബ്വൂഫറാണ് കൊടുത്തിട്ടുള്ളത്.
വ്യത്യസ്ത തരം ഓഡിയോ എക്സ്പീരിയൻസിന് ബോൾട്ട് ഡിവൈസിൽ മൂന്ന് EQ മോഡുകളും നൽകിയിട്ടുണ്ട്. കൺട്രോൾ ഓപ്ഷനുകളിൽ ഇതിൽ റിമോട്ട്, കൺട്രോൾ പാനൽ എന്നിവ ഉൾപ്പെടുന്നു. സൌണ്ട് മികച്ചതാക്കുന്നതിനായി X180 ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ് ടെക്നോളജി ഉപയോഗിക്കും.
2.1 ചാനൽ യൂണിറ്റുള്ള ബോൾട്ട് സൌണ്ട്ബാറിൽ ബ്ലൂടൂത്ത് 5.3 സപ്പോർട്ട് ലഭിക്കുന്നതാണ്. ഇതിൽ AUX, USB, ഒപ്റ്റിക്കൽ, HDMI കണക്റ്റിവിറ്റിയും ഉൾപ്പെടുന്നു. സ്മാർട്ട് ടിവികൾ, കമ്പ്യൂട്ടറുകൾ, മൊബൈലുകൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവയ്ക്കെല്ലാം ഇത് അനുയോജ്യമാണ്. ഇങ്ങനെ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾക്ക് സ്ഥിരമായ ഓഡിയോ അനുഭവം ലഭിക്കുന്നു.
ബാസ്ബോക്സ് X180 സൌണ്ട്ബാറിനൊപ്പം BassBox X120 എന്ന ഓഡിയോ ഡിവൈസും പുറത്തിറങ്ങിയിരുന്നു. ഈ സൌണ്ട്ബാറിന് 4999 രൂപയാണ് വില.
ബാസ്ബോക്സ് X180 2.1 സിസ്റ്റത്തിൽ നിന്ന് 180W പീക്ക് ഔട്ട്പുട്ട് ലഭിക്കുന്നു. സബ് വൂഫറിന് പുറമേ, സൗണ്ട്ബാറിൽ നാല് ഫുൾ-റേഞ്ച് ബൂംഎക്സ് ഡ്രൈവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 192KHz ഹൈ-റെസ് ഓഡിയോയ്ക്കായി ഇതിന് 32-ബിറ്റ് കോർ കൊടുത്തിട്ടുണ്ട്.
സൗണ്ട് സിസ്റ്റത്തിലെ പ്രധാന ഫീച്ചർ വോളിയമാണ്. ചെറുതോ ഇടത്തരമോ ആയ ഒറ്റമുറിയിൽ ഔട്ട്പുട്ടും വളരെ മികച്ചതായി ആസ്വദിക്കാം. ലൈവ് സ്ട്രീമിങ് ചെയ്യുന്ന സ്പോർട്സുകൾക്കും സിനിമ, മ്യൂസിക്, വാർത്തകൾ എന്നിവയ്ക്കും EQ മോഡുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile