200W Dolby Soundbar ഒന്നാന്തരം ഓഫർ! പകുതി വിലയ്ക്ക് വാങ്ങാനുള്ള അവസരം വിട്ടുകളയല്ലേ….
വിപണിയിൽ 17,999 രൂപ വിലയാകുന്ന ZEBRONICS-ന്റെ ഓഡിയോ ഡിവൈസിനാണ് ഇളവ്
പകുതി വിലയ്ക്കാണ് ഓഡിയോ ഡിവൈസ് ആമസോണിൽ വിറ്റഴിക്കുന്നത്
ഇന്ത്യയിലെ പ്രശസ്തമായ ബ്രാൻഡിന്റെ സൗണ്ട്ബാറിനാണ് ഈ ബമ്പർ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്
200W Dolby Soundbar ഏറ്റവും ലാഭത്തിൽ, കീശ കീറാതെ വീട്ടിലെത്തിക്കാം. ഓൺലൈനായി ബുക്ക് ചെയ്ത് പ്രൈം മെമ്പർഷിപ്പ് ഫ്രീ ഡെലിവറിയിലൂടെ ഈ കിടിലൻ ഉപകരണം നിങ്ങളുടെ വീട്ടിലെത്തും. 67% വിലക്കുറവിലാണ് സൗണ്ട്ബാർ ആമസോണിൽ വിറ്റഴിക്കുന്നത്. അതും ഇന്ത്യയിലെ പ്രശസ്തമായ ബ്രാൻഡിന്റെ സൗണ്ട്ബാറിനാണ് ഈ ബമ്പർ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Survey200W Dolby Soundbar Offer: വിശദമായി നോക്കിയാലോ!
വിപണിയിൽ 17,999 രൂപ വിലയാകുന്ന ZEBRONICS-ന്റെ ഓഡിയോ ഡിവൈസിനാണ് ഇളവ്. സെബ്രോണിക്സ് സൈറ്റിൽ പോലും ഇതിന് 17999 രൂപ തന്നെയാണ് വില. പകുതി വിലയ്ക്ക് ZEBRONICS Juke BAR 6500 വാങ്ങാനുള്ള സുവർണാവസരമാണിത്. ആമസോണിൽ ഇത് 5,999 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. 3000 രൂപ വരെ നിങ്ങൾക്ക് ബാങ്ക് കിഴിവും ലഭിക്കുന്നു.

ആമസോൺ വളരെ ലാഭത്തിൽ സൌണ്ട്ബാർ വാങ്ങുന്നതിനായി വേറെയും ചില കിഴിവുകൾ അനുവദിച്ചിരിക്കുന്നു. 291 രൂപയ്ക്ക് ഇഎംഐയും, 381 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐയും നൽകുന്നു. എച്ച്ഡിഎഫ്സി, SBI കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റിന് 1250 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ആമസോൺ പേ ഉപയോഗിക്കുകയാണെങ്കിൽ 179 രൂപ വരെ ക്യാഷ്ബാക്കും നേടാം.
ZEBRONICS Juke BAR 6500 സൗണ്ട്ബാർ: പ്രത്യേകതകൾ എന്തൊക്കെ?
സെബ്രോണിക്സ് ജൂക്ക് ബാർ ഹോം തിയേറ്റർ എക്സ്പീരിയൻസിന് പറ്റിയ ഡിവൈസാണ്. 13.33 സെന്റിമീറ്റർ വലിപ്പമുള്ള സ്പീക്കറാണ് സെബ്രോണിക്സ് അവതരിപ്പിച്ചത്. ഇതിൽ 200 വാട്ട്സിന്റെ ശക്തമായ ഔട്ട്പുട്ടാണ് ഓഡിയോ എക്സ്പീരിയൻസായി ലഭിക്കുന്നത്.
ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ളതിനാൽ ബാസ് കൂടുതൽ ലഭിക്കും. കുറഞ്ഞ ഫ്രീക്വൻസി ശബ്ദങ്ങൾക്ക് കൂടുതൽ തീവ്രത നൽകാനും ഡോൾബിയ്ക്ക് സാധിക്കും. സെബ്രോണിക്സിന്റെ ഏറ്റവും മികച്ച 5.1 ഹോം തിയേറ്റർ സിസ്റ്റങ്ങളിലൊന്നായ ഡ്യുവൽ ഡ്രൈവറുകളും ഇതിലുണ്ട്. 5.25 ഇഞ്ച് വ്യാസമുള്ള സബ്വൂഫറും കൊടുത്തിരിക്കുന്നു. ആക്ടീവ് സ്പീക്കർ ആംപ്ലിക്കേഷൻ ടൈപ്പാണ് സെബ്രോണിക്സ് സൌണ്ട്ബാർ.
ടിവിയ്ക്ക് മാത്രമല്ല, മൊബൈൽ ഫോണിനും ടാബ്ലെറ്റിനും വരെ അനുയോജ്യമായ ഡിവൈസാണിത്. ഭാരം വളരെ കുറവായതിനാൽ തന്നെ എവിടേക്ക് വേണമെങ്കിലും എടുത്തുകൊണ്ടുപോകാം. അതുപോലെ Juke BAR 6500 സൗണ്ട്ബാർ സെറ്റ് ചെയ്യുന്നതും വളരെ എളുപ്പമാണ്. വളരെ എളുപ്പവും അനായാസവുമായ റിമോട്ട് കൺട്രോൾ ഫീച്ചറും ഇതിലുണ്ട്.
Also Read: 1Rs 1GB Plan: Bharat Sanchar Nigam Limited തരുന്ന 60 ദിവസം വാലിഡിറ്റി പ്ലാൻ, തുച്ഛ വില…
HDMI (ARC) ഉൾപ്പെടെ ഒന്നിലധികം പോർട്ടുകൾ കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിച്ചിരിക്കുന്നു. LED ഡിസ്പ്ലേയിലൂടെ നിങ്ങൾക്ക് ഓഡിയോ സെറ്റിങ്സും വോളിയവുമെല്ലാം പരിശോധിക്കാനാകും. എന്നാൽ ഇതിൽ LED ലൈറ്റില്ലെന്നത് ശ്രദ്ധിക്കുക. അതിനാൽ പാർട്ടി വേളകളിൽ ചെറിയൊരു ന്യൂനതയാണ്.
എങ്കിലും ഈ മോഡലിൽ 5.1 ചാനലുകളുടെ സറൗണ്ട് സൗണ്ട് കൊടുത്തിട്ടുണ്ട്. ഇത് നിങ്ങളുടെ മുറിയ്ക്ക് 3D പോലുള്ള മൾട്ടി-ഡൈമൻഷണൽ ലിസണിംഗ് അനുഭവം നൽകുന്നുണ്ട്.
3D സൌണ്ട് എഫക്റ്റോടെ വരുന്ന വേറെയും സെബ്രോണിക്സ് സൌണ്ട്ബാറുകളുണ്ട്. ആമസോണിൽ ഇവയ്ക്കും വമ്പിച്ച കിഴിവ് അനുവദിച്ചിരിക്കുന്നു. Juke BAR 9500WS PRO, ജൂക്ക് ബാർ 9850 7.2.2 തുടങ്ങിയവ ഇതിൽ ചിലതാണ്. ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന ഓഡിയോ ഡിവൈസുകളാണിവയും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile