1TB കപ്പാസിറ്റിയിൽ 7200mAh ബാറ്ററി Realme Neo 7 Turbo പുറത്തിറങ്ങി

HIGHLIGHTS

റിയൽമി നിയോ 7 ടർബോ ഈ കഴിഞ്ഞ വാരമാണ് ചൈനയിൽ ലോഞ്ച് ചെയ്തത്

IP69+IP68+IP66 റേറ്റിങ്ങുകളുള്ള സ്മാർട്ഫോണാണിത്

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് സോഫ്റ്റ് വെയർ

1TB കപ്പാസിറ്റിയിൽ 7200mAh ബാറ്ററി Realme Neo 7 Turbo പുറത്തിറങ്ങി

കരുത്തുറ്റ ബാറ്ററിയുമായി Realme Neo 7 Turbo ചൈനയിൽ പുറത്തിറങ്ങി. റിയൽമി നിയോ 7 ടർബോ ഈ കഴിഞ്ഞ വാരമാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. IP69+IP68+IP66 റേറ്റിങ്ങുകളുള്ള സ്മാർട്ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Realme Neo 7 Turbo എത്തിപ്പോയി

റിയൽമി നിയോ 7 ടർബോ ഫോണിൽ 6.80 ഇഞ്ച് 1.5K റെസല്യൂഷനുള്ള ഫോണാണിത്. 144Hz റിഫ്രഷ് റേറ്റുള്ള ഫോണാണിത്. 6,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലേയാണ് റിയൽമി നിയോ 7 ടർബോയിലുള്ളത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് സോഫ്റ്റ് വെയർ. 16GB വരെ റാമും പരമാവധി 1TB സ്റ്റോറേജുമുള്ള പ്രോസസറാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 9400e പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സെമി-ട്രാൻസ്പറന്റ് റിയർ പാനലിൽ ഇത് നിർമിക്കുന്നത്.

Realme unveils Neo 7 Turbo with 100W charging and 7200mAh battery
Realme Neo 7 Turbo

റിയൽമി നിയോ 7 ടർബോയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ട്. OIS സപ്പോർട്ടുള്ള 50MP സോണി IMX882 സെൻസറുള്ള സ്മാർട്ഫോണാണിത്. OIS സപ്പോർട്ടോടെ 8-മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ്-ആംഗിൾ OV08D10 ക്യാമറയാണുള്ളത്. സെൽഫികൾക്കായി, ഇതിൽ 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,200mAh ബാറ്ററിയാണ് റിയൽമി നിയോ 7 ടർബോയിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP69+IP68+IP66 റേറ്റിങ്ങാണുള്ളത്.

5G, A-GNSS, ബീഡോ, ബ്ലൂടൂത്ത് 5.4, NFC, GPS കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. ഗലീലിയോ, GLONASS, QZSS, NavIC, NFC Wi-Fi 802.11 a/b/g/n/ac/ax/be എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആക്‌സിലറോമീറ്റർ, കളർ ടെമ്പറേച്ചർ സെൻസർ, ഡിസ്റ്റൻസ് സെൻസർ, ലൈറ്റ് സെൻസറുകളുണ്ട്. ജിയോമാഗ്നറ്റിക് സെൻസർ, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് എന്നീ സെൻസറുകളും ഉൾപ്പെടുന്നു. OReality ഓഡിയോയുള്ള ഡ്യുവൽ സ്പീക്കറുകളും റിയൽമി നിയോ 7 ടർബോയിലുണ്ട്.

റിയൽമി ജിടി 7 Turbo: വില

റിയൽമി നിയോ 7 ടർബോയുടെ 12 ജിബി + 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 1,099 ചൈനീസ് യുവാനാകും. ഇത് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 23,000 രൂപ)യാകും. 12 ജിബി + 512 ജിബി ഫോണിന് 2,499 യുവാനും (ഏകദേശം 29,000 രൂപ), 16 ജിബി + 256 ജിബി സ്റ്റോറേജിന് 2,299 യുവാനു (ഏകദേശം 26,000 രൂപ)മാകും. 16 ജിബി + 512 ജിബി കോൺഫിഗറേഷന് 2,699 യുവാനാകും. ഇത് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 32,000 രൂപയാകുന്നു.

Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…

ട്രാൻസപരന്റ് ബ്ലാക്ക്, ട്രാൻസ്പരന്റ് ഗ്രേ കളറുകളിലാണ് സ്മാർട്ഫോണുള്ളത്. ഇവ ചൈനീസ് വിപണിയിൽ ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo