New Tecno Pova: 64MP Sony സെൻസറും 5500mAh ബാറ്ററിയുമുള്ള പുത്തൻ ബജറ്റ് ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി
ഗീക്ക് ബ്ലാക്ക്, മാജിക് സിൽവർ, നിയോൺ സിയാൻ എന്നീ മൂന്ന് ബോൾഡ് കളറുകളിലാണ് ഫോണുള്ളത്
ഫോണുകളുടെ വിൽപ്പന ജൂൺ 5-നാണ്
15000 രൂപ റേഞ്ചിൽ ഫോൺ നോക്കുന്നവർക്ക്, 64MP Sony സെൻസർ ക്യാമറ സെറ്റ് തെരഞ്ഞെടുക്കാം
ബജറ്റ് വിലയിൽ ഇതാ Tecno Pova Curve 5G പുറത്തിറങ്ങി. ടെക്നോയുടെ ഏറ്റവും പുതിയ ബജറ്റ് 5G സ്മാർട്ട്ഫോണാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ജൂൺ 5 മുതൽ പോവ കർവ് 5ജി വിൽപ്പനയ്ക്കെത്തും.
Surveyസ്റ്റാർഷിപ്പ് പോലുള്ള ഡിസൈനിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നു. 7.45 എംഎം കനമുള്ള 5ജി സെറ്റാണിത്. 15000 രൂപ റേഞ്ചിൽ ഫോൺ നോക്കുന്നവർക്ക്, 64MP Sony സെൻസർ ക്യാമറ സെറ്റ് തെരഞ്ഞെടുക്കാം. ഫോണിന്റെ പ്രത്യേകതകളും വിലയും അറിയാം.
Tecno Pova Curve 5G: ഫീച്ചറുകൾ ഇവയെല്ലാം…
ഗീക്ക് ബ്ലാക്ക്, മാജിക് സിൽവർ, നിയോൺ സിയാൻ എന്നീ മൂന്ന് ബോൾഡ് കളറുകളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചത്.

ഫുൾ HD+ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. 1,080 x 2,436 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് പോവ കർവ് 5G-യിലുള്ളത്. 6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേ ഇതിനുണ്ട്. സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുംം, 1300 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സും കൊടുത്തിരിക്കുന്നു. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് ഉപയോഗിച്ചിരിക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്സെറ്റാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 64MP സോണി IMX682 സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. ഫോണിന്റെ മുൻവശത്ത്, 13MP സെൽഫി ക്യാമറ കൊടുത്തിരിക്കുന്നത്. മികച്ച ഇമേജ് പ്രോസസ്സിംഗിനായി AI ഫീച്ചറും ഇതിലുണ്ട്. ഫോണിലെ പിൻ ക്യാമറയും, ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്നു.
ടെക്നോ പോവ കർവ് 5ജിയുള്ളത് 5,500mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. നെറ്റ്വർക്ക് കവറേജ് മോശമായ പ്രദേശങ്ങളിൽ കണക്റ്റിവിറ്റി നിലനിർത്താൻ ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റവും നൽകിയിട്ടുണ്ട്.
പൊടി, സ്പ്ലാഷ് പ്രതിരോധത്തിന് ടെക്നോയുടെ പുതിയ സെറ്റിൽ IP64 റേറ്റിങ്ങുണ്ട്. ഇത് ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഉൾപ്പെടുന്നു. ആധുനിക കണക്റ്റിവിറ്റിയ്ക്കായി ഫോണിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, എൻഎഫ്സി ഫീച്ചറുകളുമുണ്ട്. 5G++, VoWiFi ഡ്യുവൽ പാസ് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.
ഇതിൽ കമ്പനിയുടെ ഇൻ-ഹൗസ് വോയ്സ് അസിസ്റ്റന്റ്, വോയ്സ്പ്രിന്റ് സപ്രഷൻ, ഓട്ടോ കോൾ ആൻസറിംഗ് എന്നിവയുമുണ്ട്. ഇതിൽ AI കോൾ അസിസ്റ്റന്റ് പോലുള്ള AI- പവർഡ് ഫീച്ചറുകളും ലഭിക്കുന്നു.
ടെക്നോ പോവ കർവ് 5G: വിലയും വിൽപ്പനയും
3 വ്യത്യസ്ത കളറുകളിലുള്ള ടെക്നോ പോവ ഫോണുകളുടെ വിൽപ്പന ജൂൺ 5-നാണ്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.
6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ വിലയാകുന്നു. 8 ജിബി റാം + 128 ജിബി കോൺഫിഗറേഷന് 16,999 രൂപയാകും. 6ജിബി ഫോൺ ഫ്ലിപ്കാർട്ട് വഴി മാത്രമാണ് സ്മാർട്ഫോൺ വിൽപ്പന. എന്നാൽ ടോപ് സ്റ്റോറേജ് സ്മാർട്ഫോൺ ഓഫ്ലെനിലും വിൽപ്പനയുണ്ടാകും.
Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile