Motorola Razr 60: 50MP ക്യാമറ, 32MP സെൽഫി ക്യാമറ! നല്ല സ്റ്റൈലൻ ഫ്ലിപ് ഫോൺ നോക്കുന്നവർക്ക് ഈ പുതുമുഖം

HIGHLIGHTS

മോട്ടോ ഒരു സ്റ്റൈലൻ Flip phone ഇന്ത്യയിൽ പുറത്തിറക്കി

50MP ക്യാമറ, 32MP സെൽഫി ക്യാമറയുള്ള സ്മാർട്ഫോണാണിത്

15,000 രൂപ വരെ വിലയാകുന്ന ഓഫറുകളാണ് മോട്ടറോള ഫോണിനൊപ്പം നേടാനാകുക

Motorola Razr 60: 50MP ക്യാമറ, 32MP സെൽഫി ക്യാമറ! നല്ല സ്റ്റൈലൻ ഫ്ലിപ് ഫോൺ നോക്കുന്നവർക്ക് ഈ പുതുമുഖം

Motorola Razr 60: അങ്ങനെ മോട്ടോ ഒരു സ്റ്റൈലൻ Flip phone ഇന്ത്യയിൽ പുറത്തിറക്കി. പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ഫോണാണ് 50000 രൂപയ്ക്ക് താഴെ ബജറ്റിൽ അവതരിപ്പിച്ചത്. വളരെ ആകർഷകവും വ്യത്യസ്തവുമായ ലോഞ്ച് ഓഫറുകളോടെയാണ് ഫോൺ ഇന്ത്യയിൽ പ്രവേശിച്ചിരിക്കുന്നത്. ഫോണിന്റെ മനോഹരമായ ഫീച്ചറുകളും വിലയും വിൽപ്പനയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Motorola Razr 60 ലോഞ്ച്

മോട്ടറോള തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ റേസർ 60 അൾട്രാ അടുത്തിടെ എത്തിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വില കുറഞ്ഞ റേസർ 60 അവതരിപ്പിച്ചിട്ടുള്ളത്. വീഡിയോ ജെസ്റ്ററുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഫ്ലിപ് ഫോണാണിത്. ഇതിൽ 100% ഒറിജിനൽ കളർ ക്യാമറ സിസ്റ്റം ലഭിക്കും.

ലൈറ്റസ്റ്റ് സ്കൈ, സ്പ്രിങ് ബഡ്, ജിബ്രാൾട്ടർ സീ കളറുകളിലാണ് സ്മാർട്ഫോൺ പുറത്തിറങ്ങിയത്.

Motorola Razr 60
Motorola Razr 60

Motorola Razr 60: വിലയും വിൽപ്പനയും

മോട്ടറോള റേസർ 60 ഒരൊറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്. 8 ജിബി+256 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാകും. ജൂൺ 4 മുതലാണ് ഫോണിന്റെ വിൽപ്പന. ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടറോള റേസർ 40 വിൽപ്പന ആരംഭിക്കും.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ ടിവി എന്നിവയുൾപ്പെടെ 15,000 രൂപ വരെ വിലയാകുന്ന ഓഫറുകളാണ് മോട്ടറോള ഫോണിനൊപ്പം നേടാനാകുക. എന്നാൽ ഇവ മിക്കവയും ജിയോ വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണിത്.

മോട്ടോ റേസർ 60: സ്പെസിഫിക്കേഷൻ

6.96 ഇഞ്ച് pOLED പാനൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനാണ് ഫോണിലുള്ളത്. മോട്ടറോള റാർസ് 60 സ്ക്രീനിൽ 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ടാകും. ഫോണിന്റെ പിൻ വശത്ത് 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണുള്ളത്. 3.63 ഇഞ്ച് pOLED കവർ സ്‌ക്രീനും 1,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ടാകും.

മീഡിയടെക് ഡൈമെൻസിറ്റി 7400X ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. മോട്ടറോള റേസർ 60-ൽ 8GB വരെ LPDDR4X റാമും 25GB വരെ UFS 2.2 സ്റ്റോറേജ് സപ്പോർട്ടുമുണ്ട്. ഫോണിൽ 4,500mAh ബാറ്ററിയും 30W ചാർജിങ് സപ്പോർട്ടുമുണ്ട്.

50MP പ്രൈമറി ഷൂട്ടറാണ് മോട്ടറോള റേസർ 60 ഫോണിലുള്ളത്. ഇതിലെ സെക്കൻഡറി സെൻസർ 13MP അൾട്രാവൈഡ് ക്യാമയാണ്. മുൻവശത്ത്, ഫോണിൽ സ്ഥാപിച്ചിരിക്കുന്നത് 32MP സെൽഫി ക്യാമറയാണ്. ഡ്യുവൽ ക്യാമറയ്ക്കൊപ്പം ഇതിൽ എഐ ഫീച്ചറുകളും നൽകിയിരിക്കുന്നു. മോട്ടോഎഐ ഫീച്ചറുള്ള പ്രീമിയം സെറ്റാണിത്. ഇതിൽ ടൈറ്റാനിയം ഹിഞ്ചുമുണ്ട്.

Also Read: Jio New Plans: ഫ്രഷ് ഫ്രഷേ…! Unlimited സേവനങ്ങളോടെ 48 രൂപയിൽ തുടങ്ങുന്ന 5 പുത്തൻ പ്ലാനുകളുമായി അംബാനി

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo