മാസം 2500 അടച്ച് വാങ്ങാം, Samsung QLED, ക്രിസ്റ്റൽ 4K UHD Smart TV ഇന്ത്യയിൽ പുറത്തിറക്കി

HIGHLIGHTS

2025 മോഡലിൽ രണ്ട് തരത്തിലുള്ള സ്മാർട് ടിവികളാണ് അവതരിപ്പിച്ചത്

AI- പവർഡ് QLED ടിവിയും ക്രിസ്റ്റൽ ക്ലിയർ 4K UHD ടിവിയും സാംസങ് പുറത്തിറക്കി

31,490 രൂപ മുതലാണ് വില ആരംഭിക്കുന്നത്

മാസം 2500 അടച്ച് വാങ്ങാം, Samsung QLED, ക്രിസ്റ്റൽ 4K UHD Smart TV ഇന്ത്യയിൽ പുറത്തിറക്കി

Samsung QLED QEF1 4K അൾട്രാ HD Smart TV ഇന്ത്യയിൽ പുറത്തിറങ്ങി. ആമസോൺ, ഫ്ലിപ്കാർട്ട് വഴിയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ ടിവി വിൽപ്പനയ്ക്കും എത്തിച്ചു. 2025 മോഡലിൽ രണ്ട് തരത്തിലുള്ള സ്മാർട് ടിവികളാണ് അവതരിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

AI- പവർഡ് QLED ടിവിയും ക്രിസ്റ്റൽ ക്ലിയർ 4K UHD ടിവിയും സാംസങ് പുറത്തിറക്കി. കട്ടിംഗ് എഡ്ജ് Q4 AI പ്രോസസർ ഉൾപ്പെടുത്തിയ QLED സീരീസ് – QEF1 ടിവി ഇതിലുണ്ട്. ക്രിസ്റ്റൽ 4K UHD സീരീസിൽ- UE81, UE84, UE86 മോഡലുകളും ഉൾപ്പെടുന്നു. 31,490 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

സാംസങ് ലോഞ്ച് ചെയ്ത 2 ടിവികളിലും വൺ യുഐ ടൈസൺ ഉൾപ്പെടുത്തിയിരിക്കുന്നു. അടുത്ത 7 വർഷത്തേക്ക് ടൈസൺ ഒഎസ് അപ്‌ഗ്രേഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിനാൽ ദീർഘവർഷങ്ങളിലേക്ക് ടിവി വാങ്ങിക്കുന്നവർക്ക് ഇത് മികച്ച ചോയിസായിരിക്കും.

newly launched samsung qled and crystal 4k uhd smart tv

Samsung QLED 4K അൾട്രാ HD Smart TV ഫീച്ചറുകൾ

സാംസങ്ങിന്റെ പുതിയ QLED ടിവിയിൽ Q4 AI പ്രോസസറുണ്ട്. വ്യക്തമായ ശബ്ദവും റിയൽ ടൈം ഇമേജുകളും ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള അത്യാധുനിക പ്രോസസറാണ് ഇതിലുള്ളത്. ഈ സാംസങ് QLED ടിവിയിൽ ക്ലാരിറ്റിയുള്ള വിഷ്വൽ എക്സ്പീരിയൻസ് അതിനാൽ ഉറപ്പാണ്.

AI ഫീച്ചർ സപ്പോർട്ട് ഈ സാംസങ് ടിവിയിലുണ്ട്. ജനറേറ്റീവ് വാൾപേപ്പറുകൾ, സ്മാർട്ട് തിംഗ്സ്, AI ഓട്ടോ ഗെയിം മോഡ് സപ്പോർട്ട് ഇവയ്ക്കുണ്ട്. മോഷൻ എക്സ്സെലറേറ്റർ പോലുള്ള സ്മാർട്ട് ഫീച്ചറുകൾ ഇതിലുണ്ട്.

43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വലിപ്പമുള്ള മോഡലുകളാണ് QLED 4K അൾട്രാ HD സ്മാർട് ടിവിയിലുള്ളത്. മികച്ച ദൃശ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 100% കളർ വോളിയം-സർട്ടിഫൈഡ് ക്വാണ്ടം ഡോട്ട് ടെക്നോളജി ഡിസ്പ്ലേ ഇതിലുണ്ട്. കളർ ബൂസ്റ്റർ പ്രോ, ക്വാണ്ടം HDR, 4K അപ്‌സ്‌കേലിംഗ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഫീച്ചറുകളുള്ള ടിവിയാണിത്. 3D സറൗണ്ട് സൗണ്ട് ടെക്നോളജി സപ്പോർട്ട് ചെയ്യുന്ന 20W സ്പീക്കറുള്ള സാംസങ് ടിവിയാണ് ഇതിലുള്ളത്.

Samsung Crystal 4K UHD Smart TV

UE81, UE84, UE86 എന്നീ മോഡലുകളാണ് സാംസങ് ക്രിസ്റ്റൽ ടിവിയിലുള്ളത്. വോയ്‌സ് അസിസ്റ്റന്റ്, സോളാർ റിമോട്ട് ഓപ്ഷൻ പോലുള്ള ഫീച്ചറുകളുണ്ട്. ക്രിസ്റ്റൽ 4കെ UHD ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വലിപ്പമുള്ളവയാണ്. ഈ മോഡലുകൾ 4K ഇമേജ്, HDR, 4K അപ്‌സ്കെയിലിംഗ് എന്നിവയുണ്ട്.

സ്മാർട്ട് തിങ്സ്, സൗണ്ട്ബാർ ഓഡിയോയും ഒരേസമയം പ്ലേ ചെയ്യാനാകും. ഇതിനായി ടിവിയിൽ ക്യു-സിംഫണി ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്.

വില എത്ര?

സാംസങ് QLED QEF1 മോഡലുകൾക്ക് 39,990 രൂപയാണ് വില. ക്രിസ്റ്റൽ 4K UHD സീരീസിന്റെ വില 31,490 രൂപയിൽ ആരംഭിക്കുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും മാത്രമല്ല, Samsung.com വഴിയും ഓൺലൈനായി ടിവി ലഭ്യമാകും. നിങ്ങൾക്ക് 3,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും.

EMI ഇടപാടുകൾ വിശദമായി…

പുതിയ സാംസങ് ടിവിയ്ക്ക് ആകർഷകമായ ഇഎംഐ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു. 12 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐയിൽ ടിവി വാങ്ങാം. QLED ടിവി നിങ്ങൾക്ക് പ്രതിമാസം 3,333 രൂപയ്ക്ക് ഇഎംഐയിൽ ലഭിക്കും. UHD മോഡലുകൾക്ക് പ്രതിമാസം 2,500 രൂപയാണ് ഇഎംഐ ഡീൽ. ഇവ പലിശയില്ലാതെയുള്ള ഇഎംഐ ഇടപാടുകളാണ്.

Also Read: 50MP Triple ക്യാമറ Samsung S24 Plus ഒറിജിനൽ വിലയിൽ നിന്നും 47000 രൂപ വിലക്കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo