Happy Akshaya Tritiya 2025 Wishes: പ്രിയപ്പെട്ടവര്‍ക്ക് ഊഷ്മളമായി മംഗളാശംസകൾ പങ്കുവയ്ക്കാം, WhatsApp മെസേജുകൾക്കും സ്റ്റാറ്റസുകൾക്കും ഫോട്ടോകളുമിതാ…

HIGHLIGHTS

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആരംഭമാണ് അക്ഷയ തൃതീയ

സ്വര്‍ണം വാങ്ങുന്നതിനും, ആഹാരവും വസ്ത്രങ്ങളും ദാനം ചെയ്യുന്നതിനുമുള്ള ദിനം കൂടിയാണിത്

ഈ ശുഭദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഊഷ്മളമായി മംഗളാശംസകൾ പങ്കുവയ്ക്കാം

Happy Akshaya Tritiya 2025 Wishes: പ്രിയപ്പെട്ടവര്‍ക്ക് ഊഷ്മളമായി മംഗളാശംസകൾ പങ്കുവയ്ക്കാം, WhatsApp മെസേജുകൾക്കും സ്റ്റാറ്റസുകൾക്കും ഫോട്ടോകളുമിതാ…

Happy Akshaya Tritiya 2025 Wishes: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആരംഭമാണ് അക്ഷയ തൃതീയ. മുഹൂർത്തമില്ലാതെ ഏത് ശുഭകാര്യവും ആരംഭിക്കാമെന്നതാണ് അക്ഷയ തൃതീയയുടെ പ്രത്യേകത. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയിലാണ് ഈ സുദിനം വരുന്നത്. ഈ ദിവസം ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും അക്ഷയമായി തുടരുമെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഈ വര്‍ഷം ഏപ്രിൽ 30-നാണ് അക്ഷയ തൃതീയ. മുൻവർഷങ്ങളിൽ നിന്ന് വളരെ നേരത്തെയാണ് ഈ സുദിനം വന്നിരിക്കുന്നത്. സ്വര്‍ണം വാങ്ങുന്നതിനും, ആഹാരവും വസ്ത്രങ്ങളും ദാനം ചെയ്യുന്നതിനുമുള്ള ദിനം കൂടിയാണിത്. പുതിയതായി വ്യാപാരം നടത്തുന്നവർക്കും മറ്റും ആരംഭത്തിനും അക്ഷയ തൃതീയ കെങ്കേമമാണെന്നാണ് ഭാരതീയ വിശ്വാസം. ഈ ശുഭദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഊഷ്മളമായി മംഗളാശംസകൾ പങ്കുവയ്ക്കാം.

happy akshaya tritiya 2025 wishes

WhatsApp വഴി പങ്കുവയ്ക്കേണ്ട അക്ഷയ തൃതീയ ആശംസകളും ഫോട്ടോകളും മറ്റും നോക്കാം.

Happy Akshaya Tritiya 2025 Wishes മലയാളത്തിൽ…

സമൃദ്ധിയുടെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സുദിനം നിങ്ങൾക്കും കുടുംബത്തിനും നേരുന്നു, അക്ഷയ തൃതീയ ആശംസകൾ!

ആരോഗ്യവും സമ്പത്തും അറിവും നിറഞ്ഞ നല്ല ഭാവി ആശംസിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും അക്ഷയ തൃതീയ ആശംസകൾ!🪔💛

ഈ അക്ഷയതൃതീയ നിങ്ങള്‍ക്ക് സർവ്വൈശ്വര്യവും അഭിവൃദ്ധിയും നൽകട്ടെ, സന്തോഷകരമായ 💛അക്ഷയ തൃതീയ ആശംസകൾ…💛

Happy Akshaya Tritiya 2025 Wishes

ഐശ്വര്യവും സന്തോഷവും നിറയട്ടെ, പരസ്പര സ്നേഹം ചൊരിയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ അക്ഷയ തൃതീയ ആശംസകൾ…

ഈ പുണ്യദിനത്തിൽ, നിങ്ങളുടെ ജീവിതം സ്വർണ്ണം പോലെ തിളങ്ങട്ടെ, ശോഭനമാർന്ന ഭാവി ആശംസിക്കുന്നു. അക്ഷയ തൃതീയ ആശംസകൾ…

Happy Akshaya Tritiya 2025 Wishes

വിശ്വാസത്തോടും നന്ദിയോടും സ്നേഹത്തോടെയും പ്രവർത്തിക്കുന്നവനൊപ്പം സമ്പത്ത് നിത്യവസിക്കും. ഏവർക്കും അക്ഷയ തൃതീയ ആശംസകൾ… 🪔

ഇത് സ്വർണത്തിന് വേണ്ടിയുള്ള ദിനമാകുന്നില്ല, ശുഭകാര്യങ്ങൾക്കും പരസ്പര സ്നേഹത്തിനും ദാനത്തിനുമുള്ള സുദിനം കൂടിയാണ്. നിങ്ങളുടെ എല്ലാ കർമങ്ങളും വിജയത്തിലെത്തട്ടെ… അക്ഷയ തൃതീയ ആശംസകൾ!🪔💛

Happy Akshaya Tritiya 2025 Wishes

അക്ഷയ തൃതീയ ആശംസകൾ! നിങ്ങൾ തുടങ്ങുന്ന ശുഭകാര്യങ്ങളെല്ലാം പൂർണതയിലെത്തട്ടെ…

ഈ അക്ഷയ തൃതീയ ദിനത്തിൽ ഭാഗ്യവും വിജയവും നിങ്ങളെ പിന്തുണയ്ക്കട്ടെ. ആഗ്രഹ സാഫല്യത്തിന്റെ സുദിനമാകട്ടെ… അക്ഷയ തൃതീയ ആശംസകൾ!🪔

ഭഗവാൻ വിഷ്ണുവിന്റെ ദിവ്യശക്തി നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും സന്തോഷവും സമാധാനവും നൽകട്ടെ. അക്ഷയ തൃതീയ ആശംസകൾ!🪔

Happy Akshaya Tritiya 2025 Wishes

ഈ അക്ഷയ തൃതീയ ദിനത്തിൽ, നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ, ശുഭമംഗളാശംസകൾ…

ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ആശിർവാദവും നിങ്ങളിലും കുടുംബത്തിലും ചൊരിയട്ടെ… ഹൃദയം നിറഞ്ഞ അക്ഷയ തൃതീയ ആശംസകൾ നേരുന്നു…

തിന്മയെ മായ്ച്ച്, നന്മയുടെയും സമൃദ്ധിയുടെയും പാത നിങ്ങളെ നയിക്കട്ടെ. ഈ അക്ഷയ തൃതീയ ദിനത്തിൽ ശുഭാശംസകൾ നേരുന്നു…🪔

സ്നേഹത്തോടും ഭക്തിയോടും കൂടി സമൃദ്ധിയുടെ ഉത്സവം കൊണ്ടാടാം. ഏവർക്കും അക്ഷയ തൃതീയ ആശംസകൾ നേരുന്നു…💛

happy akshaya tritiya 2025 wishes

കഠിനാധ്വാനവും വിശ്വാസവുമാണ് ഭാഗ്യത്തിന്റെ രഹസ്യക്കൂട്ട്. ഈ സുദിനത്തിൽ നിങ്ങൾക്ക് പരിപൂർണ വിജയവും ഭാഗ്യവും തുടരട്ടെ…💛

ഇന്നത്തെ നിങ്ങളുടെ പ്രാർത്ഥനകൾ വിജയത്തിന് വേണ്ടിയുള്ള നാളെയുടെ വിത്തുകളാണ്. സ്നേഹം നിറഞ്ഞ അക്ഷയ തൃതീയ ആശംസകൾ!

അക്ഷയ തൃതീയ ആശംസകൾ! നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും കുതിച്ചുയരാനുള്ള ശക്തി നിറയട്ടെ, ഓരോ കർമത്തിലും തിളങ്ങട്ടെ…

ഇന്നത്തെ പ്രാർത്ഥനകളും അർപ്പണവും നിങ്ങളുടെ ജീവിതത്തിലേക്ക് ദൈവിക കൃപ നിറയ്ക്കട്ടെ. ശുഭ മംഗളാശംസകൾ!💛

അനുകമ്പയിലും ശുഭാപ്തിവിശ്വാസത്തിലും നിക്ഷേപിച്ചാൽ ജീവിതത്തിലെ നേട്ടങ്ങൾ അനന്തമായിരിക്കും! ഹാപ്പി അക്ഷയ തൃതീയ

Happy Akshaya Tritiya 2025 Wishes

ഈ അക്ഷയ തൃതീയയിൽ നിങ്ങൾക്ക് എല്ലാവിധ സാമ്പത്തിക വിജയവും ഉണ്ടാകട്ടെ, പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ ഈ ദിനം ആഘോഷിക്കൂ…

പ്രതീക്ഷയോടെയും നന്ദിയോടെയും ഈ ദിനം ആഘോഷിക്കാം. സമൃദ്ധിയുടെ സുദിനം ഭാവിയ്ക്കായി പ്രതീക്ഷിക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും അക്ഷയ തൃതീയ ആശംസകൾ!

അക്ഷയ തൃതീയ ആശംസകൾ! ഈ ശുഭദിനം നിങ്ങളുടെ ജീവിതത്തിൽ വിജയവും വളർച്ചയും കൊണ്ടുവരട്ടെ…🙏🏼🪔

Happy Akshaya Tritiya 2025 Wishes

നിങ്ങൾ എടുക്കുന്ന ഓരോ ചുവടും നിങ്ങളെ സമ്പത്തിലേക്കും സമൃദ്ധിയിലേക്കും അടുപ്പിക്കട്ടെ. ശുഭാശംസകൾ നേരുന്നു…💛🙏🏼

Happy Akshaya Tritiya! നിങ്ങളുടെ ജീവിതം അനന്തമായ അനുഗ്രഹങ്ങളാലും, നല്ല ആരോഗ്യത്താലും, സമൃദ്ധിയാലും നിറയട്ടെ…

ഈ അക്ഷയ തൃതീയ ദിനത്തിൽ ലക്ഷ്മി ദേവിയുടെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം നിങ്ങളുടെ മേൽ വർഷിക്കട്ടെ. മംഗളാശംസകൾ!🙏🏼

വിജയകരമായ പാത തെരഞ്ഞെടുത്ത്, ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ ദിനം തുടക്കമാകട്ടെ, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും അക്ഷയ തൃതീയ ആശംസകൾ!💛

Happy Akshaya Tritiya 2025 Wishes

അക്ഷയ തൃതീയ സമൃദ്ധിയുടെയും പുതിയ തുടക്കങ്ങളുടെയും ദിവ്യാനുഗ്രഹങ്ങളുടെയും ആഘോഷക്കാലമാണ്. നിങ്ങളുടെ പ്രയത്നങ്ങൾ പൂർണ വിജയത്തിലെത്താൻ ആശംസകൾ…

Also Read: Akshaya Tritiya Gold Offer: സ്വർണം ജിയോ വഴിയാണെങ്കിൽ അംബാനിയുടെ അക്ഷയ തൃതീയ ഓഫറും ഉറപ്പ്! Extra തങ്കം എങ്ങനെ നേടാമെന്നോ?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo