Best Mini Fridge: വാങ്ങുമ്പോൾ നല്ലത് തന്നെ വാങ്ങൂ, 48L വരെ കപ്പാസിറ്റിയുള്ള 5 മിനി റഫ്രിജറേറ്ററുകൾ 8000 രൂപയ്ക്ക് താഴെ!

HIGHLIGHTS

വീട്ടിലൊരു ഫ്രിഡ്ജ് ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചിട്ടുണ്ടാകും അല്ലെ!

എങ്കിൽ 8000 രൂപയ്ക്കും താഴെ ഏറ്റവും പ്രീമിയം റഫ്രിജറേറ്ററുകൾ വാങ്ങാം

ഇവയ്ക്ക് 45 മുതൽ 48 ലിറ്റർ വരെ കപ്പാസിറ്റിയുണ്ട്

Best Mini Fridge: വാങ്ങുമ്പോൾ നല്ലത് തന്നെ വാങ്ങൂ, 48L വരെ കപ്പാസിറ്റിയുള്ള 5 മിനി റഫ്രിജറേറ്ററുകൾ 8000 രൂപയ്ക്ക് താഴെ!

Best Mini Fridge: ഈ ചൂടുകാലത്ത് പച്ചക്കറികളും മറ്റും പെട്ടെന്ന് കേടായി പോകുന്നുണ്ടോ? വെയിലേറ്റ് തളർന്ന് വരുമ്പോൾ തണുത്തതെന്തെങ്കിലും കുടിക്കണമെന്നുണ്ടോ? വീട്ടിലൊരു ഫ്രിഡ്ജ് ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചിട്ടുണ്ടാകും അല്ലെ! എങ്കിൽ 8000 രൂപയ്ക്കും താഴെ ഏറ്റവും പ്രീമിയം റഫ്രിജറേറ്ററുകൾ വാങ്ങാം. ഇതിനായി മിനി ഫ്രിഡ്ജുകളാണ് അനുയോജ്യം.

Digit.in Survey
✅ Thank you for completing the survey!

Best Mini Fridge ഡീലും നേട്ടങ്ങളും

പ്രത്യേകിച്ച് 2 പേർ അടങ്ങുന്ന കുടുംബമോ, ബാച്ച്ലർമാർക്കോ ഇങ്ങനെ മിനി ഫ്രിഡ്ജ് വാങ്ങിക്കാം. വീട്ടിൽ നിന്ന് ദൂരെ താൽക്കാലികമായി മാറി താമസിക്കുന്നവർക്കും പെയ്ഡ് ഗസ്റ്റായിട്ടുള്ളവർക്കും ഇങ്ങനെയുള്ള ഫ്രിഡ്ജ് തന്നെയായിരിക്കും നല്ലത്. ഇവയ്ക്ക് 45 മുതൽ 48 ലിറ്റർ വരെ കപ്പാസിറ്റിയുണ്ട്. പോരാഞ്ഞിട്ട് ഇന്ത്യയിലെ മികച്ച മിനി റഫ്രിജറേറ്റർ ബ്രാൻഡുകളുമാണിവ. ഹൈയർ, ബ്ലൂ സ്റ്റാർ കമ്പനികളിൽ നിന്നും Best refrigerators വാങ്ങാം. ഇതിനായി ആമസോൺ നൽകുന്ന ഡീലുകളും പരിശോധിക്കാം.

best mini fridge deals buy under 8000 rs
മിനി റഫ്രിജറേറ്റർ

Blue Star 45 ലിറ്റർ Best Mini Fridge

Blue Star 45 ലിറ്റർ 2 Star, Mini Refrigerator 8000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം. ഇതിനായി ആമസോൺ പരിമിത കാല കിഴിവ് പ്രഖ്യാപിച്ചു. 8,840 രൂപയ്ക്കാണ് സൈറ്റിൽ ഈ ഫ്രിഡ്ജ് കൊടുത്തിട്ടുള്ളത്. എന്നാൽ 3000 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഓഫർ ലഭിക്കും. SBI കാർഡുകൾക്ക് 1250 രൂപ വരെയും, എച്ച്ഡിഎഫ്സി കാർഡുകൾക്ക് 500 രൂപ വരെയുമാണ് ഇളവ്. 398.07 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഇടപാടുകളുമുണ്ട്.

ബ്ലൂസ്റ്റാറിന്റെ MR60-GB മോഡലാണ് ഇപ്പോൾ ആമസോണിൽ ഓഫറിൽ വിൽക്കുന്നത്. ബ്ലാക്ക് കളറിൽ ഡിസൈൻ ചെയ്തിട്ടുള്ള റഫ്രിജറേറ്ററിൽ LED ലൈറ്റുണ്ട്. ഇതിൽ റിവേഴ്സിബിൾ ഡോർ ഫീച്ചറുമുണ്ട്.

ROCKWELL 48L മിനി ഫ്രിഡ്ജ്, Single Door Refrigerator

റോക്ക് വെല്ലിന്റെ ഈ Single Door റഫ്രിജറേറ്ററിന് 48 ലിറ്റർ കപ്പാസിറ്റിയുണ്ട്. ബെഡ്റൂമിലേക്കും, ഹോസ്റ്റൽ- പിജി റൂമുകളിലേക്കും ഫ്രിഡ്ജ് നോക്കുന്നുണ്ടെങ്കിൽ ഇതാണ് മികച്ചത്. കാരണം വലിയ സ്പെസ് ഇതിന് ആവശ്യമില്ല. സിംഗിൾ ഡോർ ഡിസൈനിൽ നിർമിച്ചിരിക്കുന്ന റോക്ക് വെൽ മിനി ഫ്രിഡ്ജിന് 1 വർഷത്തെ വാറണ്ടിയും ലഭിക്കുന്നു.

7,900 രൂപയാണ് ആമസോണിലെ വില. 3000 രൂപ വരെയാണ് വിവിധ ബാങ്ക് കാർഡുകൾക്കുള്ള ഓഫർ. 1250 രൂപ വരെ SBI കാർഡുകൾക്കും, 500 രൂപ വരെ എച്ച്ഡിഎഫ്സി കാർഡുകൾക്കും ഇളവുണ്ടാകും.

Cruise 45 L 2 Star കോംപാക്റ്റ് Minibar Refrigerator

അടുത്തതും 8000 രൂപയ്ക്ക് താഴെ വിലയാകുന്ന മിനി ഫ്രിഡ്ജ് തന്നെയാണ്. 8,190 രൂപയ്ക്കാണ് ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ 3000 രൂപ വരെ ബാങ്ക് കിഴിവ് ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ, 368.79 രൂപയ്ക്കും നേടാം.

ഗ്രാഫൈറ്റ് ഗ്രേ നിറത്തിലുള്ള Cruise 45 L 2 Star CRDSVK-FZ1050G മോഡലാണിത്. 2 Star എനർജി എഫിഷ്യൻസിയുണ്ട്. അകത്ത് എൽഇഡി ലൈറ്റും, റിവേഴ്സിബിൾ ഡോർ ടെക്നോളജിയുമുണ്ട്.

Also Read: Best Selfie Camera Phones: സെൽഫിയോളിയാണോ? 15000 രൂപയിൽ താഴെ Samsung, മോട്ടോ, റിയൽമി ഫോണുകൾ സ്വന്തമാക്കാം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo