Price Drop: 50MP ക്യാമറ 6000 mAh ബാറ്ററി SAMSUNG Galaxy 5G 15000 രൂപയ്ക്ക് താഴെ വിലയിൽ!
ആമസോണിലും ഫ്ലിപ്കാർട്ടിലും SAMSUNG Galaxy M35 5G ഡിസ്കൌണ്ടിൽ വിൽക്കുന്നു
ഗാലക്സി എം35 ഫോൺ രണ്ട് പ്ലാറ്റ്ഫോമുകളിലും 15000 രൂപയ്ക്ക് താഴെ...
50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്
50MP ക്യാമറ 6000 mAh ബാറ്ററി SAMSUNG Galaxy 5G ഏറ്റവും വിലക്കിഴിവിൽ വാങ്ങിയാലോ? 15000 രൂപയ്ക്ക് താഴെ ഫോണിന്റെ വില എത്തിയിരിക്കുന്നു. മികച്ച ഫീച്ചറും, കാണാൻ അഴകാർന്നതുമായ സാംസങ് സ്മാർട്ഫോണാണിത്. ആമസോണിലും ഫ്ലിപ്കാർട്ടിലും SAMSUNG Galaxy M35 5G ഡിസ്കൌണ്ടിൽ വിൽക്കുന്നു.
SurveySAMSUNG Galaxy 5G ഓഫർ!
ആമസോണിലും ഫ്ലിപ്കാർട്ടിലും വ്യത്യസ്ത ഓഫറുകളാണ്. എന്നാലും ഗാലക്സി എം35 ഫോൺ രണ്ട് പ്ലാറ്റ്ഫോമുകളിലും 15000 രൂപയ്ക്ക് താഴെ വിൽക്കുന്നു. 6ജിബി റാമും 128GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണ് വിലക്കുറവിൽ വിൽക്കുന്നത്.
ഫ്ലിപ്കാർട്ടിൽ 41 ശതമാനം കിഴിവിൽ 14370 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. ഡേ ബ്രേക്ക് ബ്ലൂ കളറിലെ ഫോണിനാണ് കിഴിവ്. മൂൺലൈറ്റ് ബ്ലൂ 40 ശതമാനം കിഴിവിൽ 14,555 രൂപയ്ക്ക് ലഭ്യമാണ്. തണ്ടർഗ്രേ കളർ വേരിയന്റിന് 14,480 രൂപയാകുന്നു. ഇതിൽ ഏറ്റവും വിലക്കുറവ് ഡേ ബ്രേക്ക് ബ്ലൂവിനാണ്. 510 രൂപയടച്ച് ഇഎംഐയിൽ ഫോൺ വാങ്ങാനാകും.

ആമസോണിൽ മൂന്ന് കളർ വേരിയന്റുകൾക്കും വില 14,998 രൂപയാണ്. ആമസോണിൽ പലിശയില്ലാതെ 952.91 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാമെന്നതാണ് നേട്ടം.
SAMSUNG Galaxy M35: സ്പെസിഫിക്കേഷൻ
സൂപ്പർ AMOLED സ്‌ക്രീനാണ് ഗാലക്സി M35 5G-യിൽ ഉപയോഗിച്ചിട്ടുള്ളത്. 6.6 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് സാംസങ് ഗാലക്സി എം35 5ജി ഫോണിൽ നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ളതിനാൽ വെണ്ണ പോലെ സ്മൂത്ത് ഡിസ്പ്ലേ ഇതിനുണ്ട്. താഴെ വീണാലും സ്ക്രാച്ച് വരാതിരിക്കാനും സാംസങ് ഫോണിൽ ഗോറില്ല ഗ്ലാസ് Victus+ പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്.
എക്സിനോസ് 1380 പ്രോസസർ ഇതിൽ കൊടുത്തിരിക്കുന്നു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും അതിശയകരമായ പെർഫോമൻസ് ഇത് തരുന്നു. ഫോണിന്റെ AnTuTu സ്കോർ 595K+ ആണ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6-ൽ ഇത് പ്രവർത്തിക്കുന്നു. 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 2MP മാക്രോ ആംഗിൾ ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP സെൽഫി ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോക കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. 4K വീഡിയോ റെക്കോഡിങ്ങും, സൂപ്പർ സ്ലോ മോഷനും ഫോണിന്റെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.
Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും
ഫോണിൽ 6000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile